Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പേടിയാണ് ഇവിടെ പഠിക്കാൻ! ഭാവിയെ ഓർത്ത് ടീസി വാങ്ങുന്നു; യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കോളേജ് വിടുന്നു; പെൺകുട്ടി നേരിട്ടെത്തി പ്രിൻസിപ്പലിനോടും വൈസ് ചാൻസിലറോടും ടീസി ആവശ്യപ്പെട്ടു; കേസ് കൊടുക്കാത്തത് പേടിച്ചിട്ട്; തീരമാനം അവളുടെ ഭാവി മുന്നിൽ കണ്ടെന്നും പെൺകുട്ടിയുടെ ബന്ധു; ആത്മഹത്യാ പ്രവണതയുള്ള പെൺകുട്ടിയെന്ന് വരുത്തി കേസ് ദുർബലപ്പെടുത്താൻ കരുക്കൾ നീക്കി കുട്ടി സഖാക്കൾ

പേടിയാണ് ഇവിടെ പഠിക്കാൻ! ഭാവിയെ ഓർത്ത് ടീസി വാങ്ങുന്നു; യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കോളേജ് വിടുന്നു; പെൺകുട്ടി നേരിട്ടെത്തി പ്രിൻസിപ്പലിനോടും വൈസ് ചാൻസിലറോടും ടീസി ആവശ്യപ്പെട്ടു; കേസ് കൊടുക്കാത്തത് പേടിച്ചിട്ട്; തീരമാനം അവളുടെ ഭാവി മുന്നിൽ കണ്ടെന്നും പെൺകുട്ടിയുടെ ബന്ധു; ആത്മഹത്യാ പ്രവണതയുള്ള പെൺകുട്ടിയെന്ന് വരുത്തി കേസ് ദുർബലപ്പെടുത്താൻ കരുക്കൾ നീക്കി കുട്ടി സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവന്നതപുരം; പേടിയാണ് ഇവിടെ പഠിക്കാൻ. ഭാവി നശിച്ചു പോകുമോ എന്ന്. ഇത് എസ്.എഫ്.ഐയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥിനിയുടെ വാക്കുകളാണ്. തുടർന്ന് ഈ കോളേജിൽ തന്നെ പഠിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പെൺ്കുട്ടി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി. ടിസി വേണമെന്ന് പെൺകുട്ടി നേരിട്ടെത്തി പ്രിൻസിപ്പലിനോടും വൈസ് ചാൻസിലറോടും ആവശ്യപ്പെടുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ പഠിക്കാൻ അനുവദിക്കാതെ നിർബന്ധിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് കൊണ്ടുപോകുന്നുവെന്ന് എഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസ്സിലെ എസ്എഫ്‌ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് എല്ലാറ്റിനും കാരണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പക്ഷെ, പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു.

എന്നാൽ പെൺകുട്ടി ഇനി യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ബന്ധുക്കൾക്കൊപ്പമെത്തി പ്രിൻസിപ്പലിനും കേരള വൈസ് ചാൻസലർക്കും ടിസിക്ക് അപേക്ഷ നൽകി.'പഠിച്ച് ശാസ്ത്രജ്ഞയാവണമെന്ന് ആഗ്രഹിച്ച കുഞ്ഞാണവൾ. കേസ് കൊടുക്കാത്തത് പേടിച്ചിട്ടാണ്. അവളുടെ ഭാവി മുന്നിൽ കണ്ടാണ് കേസുമായി ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്തത്. ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും അത്തരം ഒരവസ്ഥ ഉണ്ടാവരുത്' പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

ആത്മഹത്യാകുറിപ്പിൽ എസ്എഫ്‌ഐ നേതാക്കളുടെ പേര് പെൺകുട്ടി കൃത്യമായി എഴുതിയിരുന്നു. പക്ഷെ ബന്ധു പറഞ്ഞപോലെ പേടി മൂലം പിന്നോട്ട് പോയതോടെ പൊലീസ് അന്വേഷണം നിലച്ചമട്ടായി. വിദ്യാഭ്യാസവകുപ്പ് തല അന്വേഷണം തുടരുന്നുണ്ട്. അതേസമയം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസ് ദുർബലപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. വിദ്യാർത്ഥിനിയുടെ ബാഗിൽ അമിതമായ തോതിൽ ഗുളികകൾ കയറ്റി വച്ചതായി ആക്ഷേപമുണ്ട്. കോളജിൽ നിന്ന് കണ്ടെടുത്ത ബാഗ് പൊലീസ് തിരികെ നൽകിയപ്പോളാണ് വിദ്യാർത്ഥിനി ഉപയോഗിക്കാത്ത ഗുളികകൾ ഉൾപ്പെടുത്തിയത്.

എസ്. എഫ്. ഐ നേതാക്കൾ പഠിക്കാൻ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുന്നൂവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ആത്മഹത്യക്ക് ശ്രമിച്ച സമയത്ത് കോളജിനുള്ളിൽ ഉപേക്ഷിച്ച ബാഗ് അടക്കമുള്ളവ തിരികെ വാങ്ങാൻ ,കന്റോൺമെന്റ് സ്റ്റേഷനിലെത്തിയപ്പോളാണ് കേസ് വഴി തെറ്റിക്കാനുള്ള നീക്കം ശ്രദ്ധയിൽപെട്ടത്. ബാഗിൽ നിന്ന് ഉപയോഗിച്ച ഗുളികകളുടെ ആറ് കവറുകൾ കണ്ടെടുത്തു. ഗുളിക ഉപയൊഗിച്ചിട്ടില്ലെന്നും വ്യാജമായി ബാഗിൽ ഇട്ടെനുമാണ് വിദ്യാർത്ഥിനിയുടെ ആരോപണം. ഇതുന്നയിച്ച് കുട്ടി സ്റ്റേഷനിൽ ബഹളവും വച്ചു.

ആത്മഹത്യാ പ്രവണതയുള്ള പെൺകുട്ടിയെന്ന് വരുത്തി കേസ് ദുർബലപ്പെടുത്താനാണ് ഗുളികകൾ ഇട്ട തെന്നാണ് ആക്ഷേപം. എന്നാൽ കോളജിൽ നിന്ന് കിട്ടിയ ബാഗ് അതേപടി തിരികെ നൽകുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. കൈ ഞരമ്പ് മുറിച്ചതിനൊപ്പം അമിത മരുന്നും കഴിച്ചതായി ആദ്യം മുതൽ പൊലീസ് പറയുന്നുണ്ടായിരുന്നു. എസ്. എഫ്. ഐ നേതാക്കളുടെ പേര് പറഞ്ഞ് കുറിപ്പുണ്ടങ്കിലും പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ആത്മഹത്യാ ശ്രമത്തിന് പെൺകുട്ടിക്ക് എതിരായ കേസ് മാത്രമാണ് നിലനിൽക്കുന്നത്.

എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാ പ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് ഒന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷാകർത്താക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമ്പസിനകത്തെ ലേഡീസ് റൂമിൽ രക്തം വാർന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാർത്ഥി യൂനിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്ന് പുറത്തിറക്കി പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതായും ക്ലാസുകളിൽ കയറാൻ കഴിയാത്തതിനാൽ ഇൻേറണൽ മാർക്കിൽ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടു പേജുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യകുറിപ്പ്? പൊലീസ് കണ്ടെടുത്തിരുന്നു.

എസ്.എഫ്.ഐയുടെ അമിത സംഘടാ പ്രവർത്തനം മൂലം ക്ലാസുകൾ നഷ്ടമാകുന്നത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പരാതിയെക്കുറിച്ചറിഞ്ഞ എസ്.എഫ്.ഐ നേതൃത്വം ഭീഷണിപ്പെടുത്തി. സുഹൃത്തുകളിൽ നിന്ന് ഒറ്റപ്പെടുത്തി, കളിയാക്കി. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനക്കെതിരായതിനാൽ ആരും ഒപ്പം നിന്നില്ല. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP