Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘർഷത്തിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; ആവശ്യം തള്ളിയ കോടതി പ്രതികളെ അഭിഭാഷകരെ കാണാനും അനുവദിച്ചില്ല; 14 ദിവസം റിമാന്റു ചെയ്തു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ കോടതിയിൽ മൊഴി മാറ്റി; ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു; വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മദ്യപിക്കുന്ന അധ്യപകർ വരെ കോളേജിലുണ്ടെന്ന് മുൻ പ്രിൻസിപ്പാൾ

സംഘർഷത്തിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; ആവശ്യം തള്ളിയ കോടതി പ്രതികളെ അഭിഭാഷകരെ കാണാനും അനുവദിച്ചില്ല; 14 ദിവസം റിമാന്റു ചെയ്തു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ കോടതിയിൽ മൊഴി മാറ്റി; ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു; വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മദ്യപിക്കുന്ന അധ്യപകർ വരെ കോളേജിലുണ്ടെന്ന് മുൻ പ്രിൻസിപ്പാൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രതികൾക്ക് ജാമ്യം നൽകിയാൽ നഗരമധ്യത്തിലെ കോളേജിൽ വീണ്ടും കലാപമുണ്ടാകുമെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി ഇവരുടെ ജാമ്യം നിഷേധിക്കുകകയായിരുന്നു. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റതിനാൽ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജിത്തിന്റെ ആവശ്യവും കോടതി തള്ളി.

അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.ഇന്ന് പുലർച്ചെ പിടിയിലായ മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്.ഐ.ആറിലുമുള്ളത്. നസീം പിടിച്ചുവച്ചുവെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും അഖിൽ ഡോക്ടറിനോട് പറഞ്ഞിരുന്നു. എന്നാൽ സംഘർഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പ്രതികൾ പിന്നീട് മാറ്റിപറയുകയായിന്നു. ആയുധം എവിടെ ഒളിപ്പിച്ചുവെന്ന ഒരു സൂചനയും മുഖ്യപ്രതികൾ പൊലീസിന് ൽകിയില്ല

.അതേസമയം കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇന്ന് രാവിലെ കൂടിയ കോളേജ് കൗൺസിലാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം.എ.എൻ, അമർ.എ.ആർ, അദ്വൈത് മണികണ്ഠൻ, ആദിൽ മുഹമ്മദ്, ആരോമൽ.എസ്.നായർ, മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഈ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ കോളേജിൽ പ്രവേശിക്കാൻ പാടില്ലെന്നും ഇവർക്ക് അനുവദിച്ച തിരിച്ചറിയൽ കാർഡ് അസാധുവാക്കിയതായും ഉത്തരവിൽ പറയുന്നു. കോളേജിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അതേസമയം എന്ത് അനാശാസ്യ പ്രവർത്തനങ്ങളും നടത്താനുള്ള സംഘടനാ സംവിധാനവും രാഷ്ട്രീയ പിന്തുണയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്ക് ഉണ്ടെന്ന് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ എസ് വർഗീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ കൂട്ടമായി കോപ്പിയടിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അദ്ധ്യാപക, അനധ്യാപകരിൽ പലരും ഇതിന് പിന്തുണ നൽകുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങി മദ്യം വാങ്ങിക്കുടിച്ചതിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന അദ്ധ്യാപകർ യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് പ്യൂൺ ബെഞ്ചിൽ നമ്പറിടുന്നതു മുതൽ ഇവർക്ക് സഹായം ചെയ്യുന്ന രീതിയുണ്ട്. അവർക്ക് അനുകൂലമയി അദ്ധ്യാപകരെ പരീക്ഷയ്ക്ക് പോസ്റ്റ് ചെയ്യുന്ന രീതിയുണ്ട്. 120 വരെ വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി ഒന്നോ രണ്ടോ അദ്ധ്യാപകരെ ഇൻവിജിലേറ്ററാക്കിയാണ് പരീക്ഷ നടത്തുന്നത്. അതുകൊണ്ടുതന്നെ അവിടെ മാസ് കോപ്പിയടി നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP