Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രറെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ; കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയും; സൗമ്യനായ നേതാവായിരുന്നു സുരേഷ് അംഗഡിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; അർപ്പണബോധമുള്ള പാർലമെന്റ് അംഗവും മികച്ച മന്ത്രിയും സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ നേതാവുമാണ് അംഗഡിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതൃനിര

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് അദ്ദേഹം. കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. സെപ്റ്റംബർ 11-നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

സെപ്റ്റംബർ 11നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ട്വിറ്ററിൽ മന്ത്രി തന്നെ രോഗവിവരങ്ങൾ പങ്കുവച്ചിരുന്നു.

കോവിഡ് ബാധിച്ചു മരിക്കുന്ന കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ പാർലമെന്റ് അംഗമാണ് അദ്ദേഹം. 1955 ൽ കർണാടകയിലെ ബെൽഗാം ജില്ലയിൽ ജനിച്ച അദ്ദേഹം ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ബിജെപിയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 1996 ൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായി. 2001 ൽ ജില്ലാ പ്രസിഡന്റുമായി. തുടർന്നാണ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തുടങ്ങിയത്. 2004 ലും 2009 ലും 2014 ലും ലോക്സഭയിലേക്ക് തിെേരഞ്ഞടുക്കപ്പെട്ടിരുന്നു. നാലാം തവണയും വിജയിച്ചതോടെയാണ് കേന്ദ്ര സഹമന്ത്രി സ്ഥാനത്തെത്തുന്നത്.

2004 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയ അദ്ദേഹം ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. ആദ്യ മത്സരത്തിൽ സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ അമർസിങ് പാട്ടിലിനെയാണ് പരാജയപ്പെടുത്തിയത്. ബലഗാവിയിലെ കർഷക കുടുംബത്തിലാണ് ജനിച്ചത്. കോമേഴ്സിൽ ബിരുദമെടുത്ത അദ്ദേഹം നിയമ പഠനവും പൂർത്തിയാക്കി.

കേന്ദ്രമന്ത്രിയുടെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടുക്കം രേഖപ്പെടുത്തി. സൗമ്യനായ നേതാവായിരുന്നു അൻഗഡിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ബലഗാവിയുടെയും കർണാടകത്തിന്റെയും വികസനത്തിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചുവെന്നും രാഷ്ട്രപതി അനുസ്മരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP