Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രപരമായ തീരുമാനം കൈക്കൊള്ളാൻ ഉറപ്പിച്ചു മോദി സർക്കാർ; ഏകീകൃത സിവിൽ കോഡ് യാഥാർത്ഥ്യമാക്കാൻ ഉറച്ച ചുവടുവെയ്‌പ്പുമായി മുന്നോട്ട്; ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്; മുത്തലാഖ് നിയമം നടപ്പിലാക്കിയതിനും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിനും പിന്നാലെ അതിസുപ്രധാന നീക്കം; ഗോവയിൽ മുസ്ലിം പുരുഷനും ഒന്നിലധികം കെട്ടാനാവില്ലെന്ന് നിയമത്തിന്റെ ചുവടുപിടിച്ച് ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുസരിച്ച് മുന്നോട്ടു നീങ്ങും

ചരിത്രപരമായ തീരുമാനം കൈക്കൊള്ളാൻ ഉറപ്പിച്ചു മോദി സർക്കാർ; ഏകീകൃത സിവിൽ കോഡ് യാഥാർത്ഥ്യമാക്കാൻ ഉറച്ച ചുവടുവെയ്‌പ്പുമായി മുന്നോട്ട്; ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്; മുത്തലാഖ് നിയമം നടപ്പിലാക്കിയതിനും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിനും പിന്നാലെ അതിസുപ്രധാന നീക്കം; ഗോവയിൽ മുസ്ലിം പുരുഷനും ഒന്നിലധികം കെട്ടാനാവില്ലെന്ന് നിയമത്തിന്റെ ചുവടുപിടിച്ച് ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുസരിച്ച് മുന്നോട്ടു നീങ്ങും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുത്തലാഖ് നിയമവിരുദ്ധമാക്കിയ നിയമം പാസാക്കിയതിന് പിന്നാലെ കാശ്മീരിന് പ്രത്യേകം പദവി നൽകുന്നു ഭരണഘടനയിലെ അനുച്ഛേദവും മോദി സർക്കാർ റദ്ദാക്കിയിരുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികിലെ സുപ്രധാനമായ രണ്ട് വാഗ്ദാനങ്ങൾ നടപ്പിലാക്കിയ മോദിയും കൂട്ടരും അതിപ്രധാനമായ മറ്റൊരു നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്. സർക്കാറിന്റെ സുപ്രധാന ആശയമായ ഏകീകൃത സിവിൽ കോഡിന്റെ പണിപ്പുരയിലാണ് മോദി സർക്കാർ. ഈ വർഷം ഡിസംബറിൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. 2020ഓടെ എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നിയമം എന്ന നിയമം നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

യൂണിഫോം സിവിൽ കോഡിന്റെ കരട് തയാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മുത്തലാഖ് ബില്ലിനേക്കാളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞിനേക്കാളും ഏറെ സുപ്രധാനവും നിർണായകവുമാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിൽ അധിഷ്ഠിതമാണ്. അടുത്തിടെ ഏകീകൃത സിവിൽ കോഡ് സുപ്രീംകോടതിയും ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ ചർച്ചകൾ തുടങ്ങിവെച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് ഇതുവരെയും യഥാർഥ്യമായില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

കോടതി നിരന്തരം നിർദ്ദേശിച്ചിട്ടും ഇതിനായി ഒരുശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പൗരന്മാർക്ക് ഏക വ്യക്തിനിയമം കൊണ്ടുവരുന്ന കാര്യത്തിൽ ഗോവമാത്രമാണ് തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവയിലെ ഒരു സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാർഥ്യമായില്ലെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കോടതി നിരന്തരം നിർദ്ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൗരന്മാർക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തിൽ ഗോവ മാത്രമാണു തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു പിന്തുടർച്ച അവകാശവുമായി ബന്ധപ്പെട്ട് ഗോവയിലെ ഒരു സ്വത്തു തർക്ക കേസിലാണു കോടതിയുടെ നിരീക്ഷണം. നൽകിയ സിവിൽ കേസിനാണ് ഇത്തരത്തിലൊരു പരാമർശം സുപ്രിംകോടതി നടത്തിയത്. 1956ലെ പിന്തുടർച്ച അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും രാജ്യത്തിനകത്ത് ഒരു ഏകീകൃത സിവിൽകോഡ് കൊണ്ടു വരാൻ കഴിയാത്തത് ആശ്ചര്യപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിലായി എല്ലാ നിയമങ്ങളും എല്ലാവർക്കും ഒരുപോലെ എന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം, കേന്ദ്ര സർക്കാരിനേയോ മറ്റ് ഏതെങ്കിലും സർക്കാരുകൾക്കോ നോട്ടീസ് നൽകുന്ന നടപടികളിലേക്കൊന്നും കോടതി കടന്നില്ല. ഗോവ നിവാസികളുടെ പിന്തുടർച്ചാവകാശവും ആദായക്രമവും നിർണയിക്കുന്ന 1867 ലെ പോർച്ചുഗീസ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. ഗോവൻ നിവാസികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വസ്തുവകകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച പ്രത്യേക നിയമമായ പോർച്ചുഗീസ് വ്യക്തി നിയമം, ഇന്ത്യൻ നിയമമോ രാജ്യാന്തര നിയമമോ എന്ന വിഷയമാണ് കോടതി പരിശോധിച്ചത്.

കേന്ദ്രസർക്കാർ അംഗീകരിക്കുകയും പാർലമെന്റിൽ പാസാക്കുകയും ചെയ്തതിനാൽ ഈ നിയമം ഗോവയിൽ നിലനിൽക്കുമെന്ന് കോടതി തീർപ്പു കൽപ്പിച്ചു. ഇന്ത്യയിൽ വിവിധ മതക്കാർക്കും ആ മതങ്ങളിലെ തന്നെ വിവിധ വിഭാഗങ്ങൾക്കും ജാതികൾക്കും ഒരേ നിയമമല്ല. വിവാഹം, സ്വത്തു കൈമാറ്റം, അവകാശം, പരമ്പരാഗത അധികാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ, ഇന്ത്യയിലെ എല്ലാ പൗരനും ഒരേ വ്യവസ്ഥ ബാധകമല്ല, പല പല വ്യവസ്ഥകളാണ് നിലവിൽ ഉള്ളത്. ഈ വിവിധ മതക്കാർക്ക് അച്ഛൻ അമ്മ, സഹോദരങ്ങൾ, ആദ്യഭാര്യ, രണ്ടാം ഭാര്യ, ആദ്യഭാര്യയിലെ മക്കളും മരുമക്കളും പേരക്കുട്ടികളും, രണ്ടാം ഭാര്യമക്കളും മരുമക്കളും പേരക്കുട്ടികളും തുടങ്ങിയ രക്ത ബന്ധക്കാർക്കും ബന്ധുക്കൾക്കും സ്വത്തവകാശങ്ങളിലും വ്യത്യസ്ത നിയമങ്ങൾ ഉണ്ട്.

ഇന്ത്യയിൽ ഒരു ഭാര്യ നിലവിലിരിക്കവേ നിയമപരമായി രണ്ടാം വിവാഹം സാധ്യമായ കാര്യമല്ല. ക്രൈസതവ, ഹിന്ദു നിയമങ്ങൾ ഇതിന് അനുവദിക്കുന്നില്ല. എന്നാൽ, മുസ്ലിം മതക്കാരന് നാലു ഭാര്യമാരെ വരെ ഒരേ സമയം നില നിർത്താം. മതവും മത നിയമങ്ങളും മത വിശ്വാസങ്ങളും ആധുനിക ഇന്ത്യയിലെ നിയമസംവിധാനവ്യവസ്ഥയിലെ നിയമങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നവയല്ല. ഈ സാഹചര്യത്തിലാണ് ഏകീകൃതമായ സിവിൽ നിയമം വേണമെന്ന ആവശ്യം ഉയരുന്നത്. കാലങ്ങളായി ഉയരുന്നതാണ് ഈ ആവശ്യം. വോട്ടു ബാങ്ക് ഭയന്ന് ഈ ആവശ്യം മാറിമാറി വരുന്ന സർക്കാറുകളൊന്നും നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല.

'ഇന്ത്യയിലൂടനീളം എല്ലാ പൗരന്മാർക്കുമായി ഒരു ഏകീകൃത സിവിൽ കോഡ് ഉറപ്പുവരുത്താൻ രാജ്യം ശ്രമിക്കേണ്ടതുണ്ട്' എന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം വകുപ്പു പറയുന്നു. ഇക്കാര്യം ഭരണഘടന തയ്യാറാക്കിയ ഡോ. ബി ആർ അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര മലബാറിൽ മരുമക്കത്തായ നിയമം അടക്കം ചൂണ്ടാക്കാട്ടിയായിരുന്നു അംബേദ്കർ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നത്. അതിനിടെ കേന്ദ്ര സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ശിവ സേന നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ശിവ സേന സംഘടിപ്പിച്ച ദസറ ആഘോഷവേളയിൽ സംസാരിക്കുകയായിരുന്നു അദേഹം. ആർട്ടിക്കിൽ 370 എടുത്ത് കളഞ്ഞത് പോലെ രാജ്യമെമ്പാടും ഏകീകൃത സിവിൽ കോഡ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടപ്പിലാക്കണമെന്നും താക്കറെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP