Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയുടെ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയും സാമ്പത്തിക സമ്മർദ്ദവും വളർത്തുന്നത് ഇന്ത്യയിലെ തൊഴിലില്ലായ്മയെ; ഐടി മേഖലയിൽ തൊഴിൽ നഷ്ടമാകുക 20,000ത്തോളം പേർക്ക്; പ്രതിഷേധങ്ങളുയർത്തി തൊഴിലാളി സംഘടനകളും

അമേരിക്കയുടെ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയും സാമ്പത്തിക സമ്മർദ്ദവും വളർത്തുന്നത് ഇന്ത്യയിലെ തൊഴിലില്ലായ്മയെ; ഐടി മേഖലയിൽ തൊഴിൽ നഷ്ടമാകുക 20,000ത്തോളം പേർക്ക്; പ്രതിഷേധങ്ങളുയർത്തി തൊഴിലാളി സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ ഇനിയും ഉയരും എന്ന സൂചനയുമായി ഐടി മേഖല. 20,000ത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുന്ന തരത്തിൽ ഐടി കമ്പനികളിൽ കൂട്ട പിരിച്ചുവിടലിനാണ് തയ്യാറെടുക്കുന്നത്. വരുന്ന പാദത്തിൽ തൊഴിലാളികളുടെ എണ്ണം അഞ്ച് ശതമാനം മുതൽ എട്ട് ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്. സാങ്കേതിക വിദ്യയിലെ വളർച്ചയും അമേരിക്കയിലെ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങളും ചെലവ് ചുരുക്കാനുള്ള സമ്മർദ്ദങ്ങളുമാണ് പ്രധാനമായും ഐടി കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഐടി കമ്പനികളിൽ പ്രധാനികളായ കോഗ്‌നിസെന്റ്, ഇൻഫോസിസ് എന്നിവർ ഇതിനോടകം തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ 12000 തൊഴിലാളികളെ കോഗ്‌നിസന്റ് പിരിച്ചുവിടും. ഇൻഫോസിസിൽ 10000 പേർക്ക് ജോലി നഷ്ടപ്പെടും. പ്രവർത്തന മൂലധനം 350 മില്യൺ ഡോളർ മുതൽ 400 മില്യൺ ഡോളർ വരെ ലാഭിക്കാനാണ് കോഗ്‌നിസന്റിന്റെ ശ്രമം.100 മില്യൺ ഡോളർ മുതൽ 150 മില്യൺ
ഡോളർ വരെ ലാഭിക്കാനാണ് ഇൻഫോസിസിന്റെ ശ്രമം.

അതേസമയം, ഇരു കമ്പനികളും അമേരിക്കയിൽ കൂടുതൽ പേർക്ക് ജോലി നൽകും. അമേരിക്കയിൽ തന്നെ ഐടി രംഗത്ത് സ്വാധീനം ഉറപ്പിക്കാനാണ് നീക്കം. അമേരിക്കയിൽ ജോലി നൽകുന്നത് ഇന്ത്യയിൽ ജോലി നൽകുന്നതിനെ അപേക്ഷിച്ച് ചെലവേറിയ തീരുമാനമാണ്. ഐടി കമ്പനികളിൽ പ്രൊജക്ട് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ വെല്ലുവിളി. ഇവരുടെ നിലവിലെ പാക്കേജ് 20 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്. ഇത് നടപ്പിലായാൽ രാജ്യത്തെ തൊഴിലില്ലായ്മ ഇനിയും ഉയരുമെന്നാണ് വിവരം. ഇതിന് പുറമെ മധ്യതലത്തിലുള്ള ജീവനക്കാർക്കും ജോലി നഷ്ടപ്പെടും.

പിരിച്ചുവിടൽ സൂചന ലഭിച്ചതോടെ പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇൻഫോസിസും, കോഗ്‌നിസെന്റും ചെലവുചുരുക്കൽ പ്രക്രിയയുടെ ഭാഗമായി ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയ്യേസ് യൂണിയൻ രംഗത്തെത്തി. ഐടി കമ്പനികളുടേത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നീക്കമാണെന്നും കമ്പനികളുടെ നീക്കത്തെ കൂട്ടായി പ്രതിരോധിക്കുമെന്നും യൂണിയൻ വ്യക്തമാക്കി. ജീവനക്കാർ സ്വമേധയാ പിരിഞ്ഞു പോകുന്നുവെന്നാണ് കമ്പനികളുടെ വാദമെങ്കിലും ഇവരെ നിർബന്ധ പൂർവ്വമാണ് രാജിവെപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. അതിനാൽ ജോലി വിടാൻ കമ്പനി ആവശ്യപ്പെട്ടാൽ ജീവനക്കാർ വഴങ്ങരുതെന്നും യൂണിയൻ നേതാക്കൾ പറയുന്നു.

നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്ക് കൂട്ടപ്പിരിച്ചുവിടൽ നടത്തണമെങ്കിൽ ഇൻഡസ്ട്രിയൽ ഡെസ്പ്യൂട്ട ആക്റ്റിലെ അനുച്ഛേദം 5ബി പ്രകാരം തൊഴിൽ വകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിയമം. എന്നാൽ രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഐടി കമ്പനികൾ നടത്തുന്ന നീക്കത്തിനെതിരെ തൊഴിൽ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും വേണ്ടി വന്നാൽ ഐടി കമ്പനികളുടെ കൂട്ടായ്മയായ നസ്‌കോമിനെ പങ്കെടുപ്പിച്ചു കൊണ്ട് ത്രികക്ഷി ചർച്ച സംഘടിപ്പിക്കാൻ തൊഴിൽ വകുപ്പ് തയാറാകണം എന്നും കെഐടിയു പ്രതിനിധി സംഘം ലേബർ കമ്മീഷ്ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. .

ഐടി മേഖലയിൽ വ്യാപകമായ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാങ്കേതികമായ അറിവുകൾക്ക് അപ്പുറത്തേക്ക്, പുതിയ മാറ്റങ്ങളുടെ ഭാഗമാകാനുള്ള കഴിവും നേതൃശേഷിയുമുള്ളവർക്ക് തന്നെയാണ് ഇപ്പോൾ ഐടി മേഖലയിലും മുൻതൂക്കം. 2021-ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ തുടങ്ങിയ ഐടി അനുബന്ധ മേഖലകളിൽ 2 ലക്ഷം പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കും എന്നാണ് കണക്കാക്കുന്നത്. ഇത് തൊഴിൽ നഷ്ടത്തിനും വഴിവെച്ചേക്കാം എന്നും സൂചനകൾ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP