Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഉണ്ട' സിനിമയ്ക്കായി കാറുഡുക്ക വനമേഖലയിൽ വനനശീകരണം: സിനിമ സെറ്റുകൾ ഒരുക്കാനായി ഏക്കർ കണക്കിന് വനഭൂമി മണ്ണിട്ട് മൂടി സ്വാഭാവിക ജലസ്രോതസ്സുകൾ നികത്തിയ സംഭവം ഒതുക്കി തീർത്തത് ഐഎസ്എഫുകാർ; കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു; വന നിയമങ്ങളെ മറികടന്ന് മണ്ണിടാനും സെറ്റുകൾ ഒരുക്കുവാനും അനുമതി കൊടുത്തെന്ന ഹർജിക്കാരന്റെ ആരോപണം മുഖവിലയ്ക്കെടുത്തു കോടതി

'ഉണ്ട' സിനിമയ്ക്കായി കാറുഡുക്ക വനമേഖലയിൽ വനനശീകരണം: സിനിമ സെറ്റുകൾ ഒരുക്കാനായി ഏക്കർ കണക്കിന് വനഭൂമി മണ്ണിട്ട് മൂടി സ്വാഭാവിക ജലസ്രോതസ്സുകൾ നികത്തിയ സംഭവം ഒതുക്കി തീർത്തത് ഐഎസ്എഫുകാർ; കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു; വന നിയമങ്ങളെ മറികടന്ന് മണ്ണിടാനും സെറ്റുകൾ ഒരുക്കുവാനും അനുമതി കൊടുത്തെന്ന ഹർജിക്കാരന്റെ ആരോപണം മുഖവിലയ്ക്കെടുത്തു കോടതി

പ്രകാശ് ചന്ദ്രശേഖർ

കാസർഗോഡ്: കാറുഡുക്ക വനമേഖലയിൽ വന നശീകരണം നടത്തി റോഡുകൾ ഉണ്ടാക്കുകയും ഏക്കർ കണക്കിന് വനഭൂമി മണ്ണിട്ട് മൂടി സ്വാഭാവിക ജലസ്രോതസ്സുകൾ നികത്തി സിനിമ സെറ്റുകൾ ഒരുക്കുയകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തിയ ഐ എസ് എഫുകാരായ കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ജസ്റ്റീസ് അനു ശിവരാമൻ ഉത്തരവായി.

അനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി എംഗൽസ് നായർ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഹൈക്കോടതി നിർദ്ദേശപ്രകാരം കേന്ദ്ര വനം വകുപ്പിലെ ഉന്നതതല സംഘം ഷൂട്ടിങ് നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും അവർ ആ സമയത്ത് അവിടെ കണ്ടെത്തിയ രണ്ടു കൂന മണ്ണ് സിനിമ നിർമ്മാതാവ് സ്വന്തം ചെലവിൽ മാറ്റണം എന്ന് റിപ്പോർട്ടെഴുതി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് എംഗൽസ് നായരുടെ വെളിടുത്തൽ.

വന നിയമങ്ങളെ മറികടന്ന് വനത്തിൽ മണ്ണിടാനും സെറ്റുകൾ ഒരുക്കുവാനും വനം വകുപ്പിന് അനുമതി നൽകിയെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആരോപണം.
ഇക്കാര്യത്തിൽ വനത്തിൽ ഷൂട്ടിന് അനുമതി കൊടുക്കുമ്പോൾ എത്ര മണ്ണ് എവിടെയൊക്കെ ഇടണം എന്ന് സൂചിപ്പിച്ചില്ല എന്ന ചെറിയൊരു വിമർശനം മാത്രമാണ് ഡി എഫ് ഒ രാജീവിനെതീരെ റിപ്പോർട്ടിലുള്ളതെന്ന് എംഗൽ നായർ കോടതിയെ ബോധിപ്പിച്ചിരുന്നു. റിപ്പോർട്ട് നികുതി കൊടുക്കുന്ന ജനങ്ങൾക്ക് നേരെ നടത്തിയ കൊഞ്ഞനം കുത്തലാണെന്നും ഹൈക്കോടതി വിധിയെ അപമാനിക്കൽ ആണെന്നും കാണിച്ചാണ് എംഗൽസ് നായർ വീണ്ടും കോടതിയെ സമീപിച്ചത്.

ഉണ്ട സിനിമ നിർമ്മാതാവിന് 3 വർഷം വരെ തടവും മണ്ണിടാൻ അനുമതി കൊടുത്ത ഡി എഫ് ഒ യ്ക്കക്ക് 15 ദിവസം തടവും ലഭിക്കാവുന്ന കുറ്റമാണ് വനഭൂമിയിൽ നടന്നിട്ടുള്ള തെന്നാണ് ഹർജിക്കാരൻ ചൂണ്ടികാണിക്കുന്നത്. മണ്ണിടാൻ വന്ന ലോറികൾ തടഞ്ഞ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അനിൽകുമാറിന് എതിരെ നടപടി എടുക്കാൻ റിപ്പോർട്ടിൽ ആവശ്യ പ്പെട്ടിട്ടുള്ളത് ദുരുദേശ്യപരമാണെന്നും നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഇതിലും നല്ല റിപ്പോർട്ടുകൾ ഉണ്ടാക്കുമെന്നാണ് താൻ കരുതുന്നെതെന്നും എംഗൽസ് നായർ കോടതിയെ ധരിപ്പിച്ചു.

റിപ്പോർട്ടിന്റെ മേൽ ഉള്ള എല്ലാ നടപടികളും 3 മാസത്തേക്ക് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. കേന്ദ്ര സംഘം തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന കള്ളകളികൾ ഉണ്ട എന്ന സിനിമ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടില്ല ,പരിശോധന സംഘം സ്ഥലം സന്ദർശിക്കുമ്പോൾ കണ്ട കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, ഷൂട്ടിങ് നടക്കുന്നതിന് മുമ്പുള്ള ഫോട്ടോയോ നടക്കുന്ന സമയത്തെ ഫോട്ടോയോ അതിന് ശേഷമുള്ള ഫോട്ടോയോ അന്വേഷണ സംഘം രിശോധിച്ചില്ല, പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യകുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും അടക്കം 5 ടണ്ണിലേറെ മാലിന്യങ്ങൾ വനപ്രദേശത്ത് തള്ളിയത് സംബന്ധിച്ച് പരിശോധിച്ചില്ല, സിനിമ നിർമ്മാതാവിനെ സർക്കാർ ചെലവിൽ കൂടെ കൂട്ടി കോടതി വിധി പറഞ്ഞു കേൾപ്പിക്കാൻ എന്ന ഭാഷ്യത്തിൽ ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി , കാര്യങ്ങൾ
സംസാരിച്ച് ഒത്തു തീർപ്പാക്കി, പരാതിക്കാരനെയും മാധ്യമ പ്രവർത്തകരെയും അകറ്റി നിർത്തി തുടങ്ങി ഗൗരവമേറിയ ആരോപണങ്ങളാണ് എംഗൽസ് നായർ ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP