Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

വരി സംഖ്യ നൽകുന്നവരിൽ ഭൂരിഭാഗവും തൃശ്ശൂർ ജില്ലയിൽ; വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ നിയമതടസം ഉള്ളതിനാൽ ആ മാർഗ്ഗം സ്വീകരിക്കാറില്ല; കോടികൾ വന്നിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം സംഘടനക്കുണ്ട്; നഴ്‌സിങ് സംഘടന കോടികൾ പിരിക്കുന്നു എന്ന കള്ളപ്രചരത്തിന് കണക്കുകൾ കൊണ്ട് മറുപടി നൽകി യുഎൻഎ ട്രഷറർ

വരി സംഖ്യ നൽകുന്നവരിൽ ഭൂരിഭാഗവും തൃശ്ശൂർ ജില്ലയിൽ; വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ നിയമതടസം ഉള്ളതിനാൽ ആ മാർഗ്ഗം സ്വീകരിക്കാറില്ല; കോടികൾ വന്നിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം സംഘടനക്കുണ്ട്; നഴ്‌സിങ് സംഘടന കോടികൾ പിരിക്കുന്നു എന്ന കള്ളപ്രചരത്തിന് കണക്കുകൾ കൊണ്ട് മറുപടി നൽകി യുഎൻഎ ട്രഷറർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശുപത്രി മാനേജ്‌മെന്റുകളുടെ താൽപ്പര്യത്താൽ യുഎൻഎയെ തകർക്കാൻ വ്യാജപ്രചരണവുമായി രംഗത്തെത്തിയവർക്ക് മറുപടിയുമായി നഴ്‌സിങ് സംഘടന രംഗത്ത്. യുഎൻഎ കോടികൾ പിരിക്കുന്നു എന്ന പ്രചരണം നടത്തുന്നവർക്കെതിരെയാണ് കണക്കുകൾ പുറത്തുവിട്ടു കൊണ്ട് യുണൈറ്റഡ്് നഴ്‌സസ് അസോസിയേഷൻ ട്രഷറർ ബിപിൻ എൻ പോൾ രംഗത്തെത്തിയത്.

ട്രേഡ് യൂണിയൻ രംഗത്ത് ഡിജിറ്റൽ സംവിധാനം കൊണ്ടുവന്നത് യു എൻ എ ആണെന്ന് വ്യക്തമാക്കിയ ബിപിൻ എവിടെ നിന്നാണ് സംഘടനക്ക് ഏറ്റവും അധികം പണം ലഭിക്കുന്നതെന്നും വെളിപ്പെടുത്തി. തൃശൂർ ജില്ലക്ക് കീഴിൽ 3000 ൽ താഴെ വരുന്ന ആളുകൾ മാത്രമേ ഇതുവരെ വരിസംഖ്യയും, മെമ്പർഷിപ്പും പൂർണ്ണമായും നൽകിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ 2017 ജൂൺ 1 ന് ശേഷമാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.. ഒറ്റപ്പെട്ട സംഭാവനകൾ, സമ്മേളനങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കും തൃശൂർ ജില്ലക്ക് പുറത്തുള്ള ഒന്നോ രണ്ടോ യൂണിറ്റുകളിൽ നിന്ന് ലഭ്യമായിട്ടുള്ളത്. -ബിപിൻ വ്യക്തമാക്കി.

27/7/2017 വരെ യുഎൻഎ യുടെ സമ്പാദ്യം ഇതുവരെ ലഭിച്ച സംഭാവന, മെമ്പർഷിപ്പ് തുക,വരിസംഖ്യ, മാഗസിൻ വാർഷിക പിരിവ്, തൃശൂർ ജില്ലയിൽ നിന്നുമുള്ള നീക്കി ബാക്കി അടക്കമുള്ള തുകയാണ് ഞട.88,13772.15 ഇതിൽ നിന്നും ചെലവാക്കിയ തുക ഈ വരുന്ന ആഗ്സ്റ്റ് 1 ന് കമ്മിറ്റിയിൽ വെക്കുന്നതാണെന്നും ബിപിൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്ന് പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം കൊഴുത്തിരുന്നത്. ഒരു വർഷം 45 കോടി രൂപയാണ് യുഎൻഎ പിരിച്ചത് എന്നു പറഞ്ഞു കൊണ്ടാണ് കള്ളപ്രചരണം. യുഎൻഎയുടെ അഗസംഖ്യ അനുസരിച്ച് മാസവരിസംഖ്യ പിരക്കുന്നുണ്ടെന്നും ഒരു ഇതെല്ലാം കൂടി കണക്കാക്കിയാണ് കോടികൾ വരുമെന്ന കള്ളപ്രചരണം. ഈ വ്യാജ പ്രചരണങ്ങൾക്കാണ് കണക്കുകൾ വെച്ച് യുഎൻഎ മറുപടി നൽകിയിരിക്കുന്നത്.

ബിപിൻ എൻ പോളിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപ ഇങ്ങനെ:

സാമ്പത്തികം സംബന്ധിച്ച് UNA കണക്കുകൾ സുതാര്യം..
2014 മുതൽ സംസ്ഥാന ഓഡിറ്ററായും തുടർന്ന് ജില്ലാ ട്രഷററായും ഈ കഴിഞ്ഞ നവംബർ മുതൽ UNA സംസ്ഥാന ട്രഷററുമായി സേവനം അനുഷ്ഠിച്ചു വരുന്നു. എനിക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ട്രേഡ് യൂണിയൻ രംഗത്ത് ഡിജിറ്റൽ സംവിധാനം കൊണ്ടുവന്നത് യു എൻ എ ആണെന്ന്.തൃശൂർ ജില്ലക്ക് കീഴിൽ 3000 ൽ താഴെ വരുന്ന ആളുകൾ മാത്രമേ ഇതുവരെ വരിസംഖ്യയും, മെമ്പർഷിപ്പും പൂർണ്ണമായും നൽകിയിട്ടുള്ളത്.മറ്റ് ജില്ലകളിൽ 2017 ജൂൺ 1 ന് ശേഷമാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.. ഒറ്റപ്പെട്ട സംഭാവനകൾ, സമ്മേളനങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കും തൃശൂർ ജില്ലക്ക് പുറത്തുള്ള ഒന്നോ രണ്ടോ യൂണിറ്റുകളിൽ നിന്ന് ലഭ്യമായിട്ടുള്ളത്.

ജനുവരി 2017 മുതൽ UNA 20000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുമ്പോഴൊന്നും UNA യുടെ സാമ്പത്തിക കാര്യത്തെ കുറിച്ച് ഒരാളും ഒന്നും ഉരിയാടിയിട്ടില്ല. 2011 മുതൽ നിരന്തരം സമരങ്ങൾ നടത്തി കടങ്ങൾ കുമിഞ്ഞ് കൂടിയപ്പോൾ സംഘടന എങ്ങിനെ മുന്നോട്ട് പോകും എന്നതിനെ കുറിച്ച് ആരും വേവലാതിപ്പെട്ടില്ല.സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ പുറമേനിന്നോ അംഗങ്ങളിൽ നിന്നോ മറ്റ് പിരിവുകൾ സംസ്ഥാന കമ്മിറ്റി നടത്തിയിട്ടില്ല. സംഘടന നടത്തുന്ന സമരത്തെ എങ്ങിനെ സഹായിക്കണം എന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നപ്പോൾ ആണ് താത്പര്യമുള്ളവർക്ക് UNA സഹായിക്കാം എന്ന് പറഞ്ഞ് സംഘടന അക്കൗണ്ട് പ്രസിദ്ധപ്പെടുത്തിയത്.UNA യോട് ചേർന്ന് പ്രവർത്തിച്ച നേഴ്‌സുമാർ വിദേശത്തേക്ക് ചേക്കേറുകയും അവരാണ് സംഭാവനകൾ നൽകുന്നതിന് താത്പര്യം കാണിച്ചത്.വിദേശ ഫണ്ട് സ്വീകരിക്കാൻ നിയമപരമായി കഴിയില്ല എന്നും അതിനാൽ അത്തരത്തിലുള്ള തുക സ്വീകരിക്കേണ്ടതില്ല എന്ന് സംഘടന തീരുമാനിക്കുകയും, വിദേശത്തുള്ള സുഹൃത്തുക്കൾ അവരുടെ നാട്ടിലെ അക്കൗണ്ടിൽ നിന്നും, ചെക്ക് ,DD മുഖേനയുമാണ് ഫണ്ട് സംഘടനക്ക് നൽകിയിട്ടുള്ളതും UNA സ്വീകരിച്ചിട്ടുള്ളതും.

27/7/2017 വരെ യുഎൻഎ യുടെ സമ്പാദ്യം ഇതുവരെ ലഭിച്ച സംഭാവന, മെമ്പർഷിപ്പ് തുക,വരിസംഖ്യ, മാഗസിൻ വാർഷിക പിരിവ്, തൃശൂർ ജില്ലയിൽ നിന്നുമുള്ള നീക്കി ബാക്കി അടക്കമുള്ള തുകയാണ് RS.88,13772.15 ഇതിൽ നിന്നും ചെലവാക്കിയ തുക ഈ വരുന്ന ആഗ്സ്റ്റ് 1 ന് കമ്മിറ്റിയിൽ വെക്കുന്നതാണ്. സംഘടന പൂർണ്ണമായും കടങ്ങളിൽ നിന്നും മുക്തമാണ്. 2016 നവംബർ മാസം നടന്ന സംസ്ഥാന സമ്മേളനം, 18 ൽ പരം നടന്നു കൊണ്ടിരിക്കുന്ന നിയമ പോരാട്ടങ്ങൾ അതിനു പുറമേ ആദ്യം സുപ്രീകോടതിയിലും ഇപ്പോൾ ഡൽഹി ഹൈക്കോടിതിയിലും നടന്നുകൊണ്ടിരിക്കുന്ന ഇമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ടുള്ള കേസ്, PടI യുമായി സഹകരിച്ച് തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ കോൺഫറൻസ്, സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട ചെലവ്, വിവിധ ജില്ലാ കമ്മിറ്റികൾക്ക് നൽകിയ തുകകൾ, കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന സമര പ്രഖ്യാപന കൺവെൻഷനുകളിൽ സംസ്ഥാന കമ്മിറ്റിക്ക് ചില വായത്.

കർണ്ണാടകയില സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട ചിലുകൾ, ട്രേഡ് യൂണിയൻ ഓഡിറ്റിങ്, ഒരു മാസക്കാലം കലക്ട്രേറ്റിൽ നടന്ന ധർണ്ണക്ക് നടത്തിയതിൽ ചെലവ്, അശ്വിനിയിലെ നിലവിലെ സമരത്തിന് നൽകുന്ന നിയമ പോരാട്ട ഫീസുകൾ ,പന്തൽ, വെള്ളം, ഭക്ഷണ ചെലവ്, ഓഫിസ് ജീവനക്കാരുടെ ശമ്പളം, സംസ്ഥാന നേതാക്കളുടെ യാത്ര ചെലവ്, ഭക്ഷണം, താമസം, ഫോൺ ബില്ലുകൾ, കറന്റ് ബില്ല്, ഇന്റർനെറ്റ്, ഓഫിസിലേക്കുള്ള computer, പ്രിന്റർ,ലാമിനേഷൻ മെഷിൻ ,ഐഡന്റി കാർഡ് മെഷിൻ, എല്ലാകാര്യങ്ങളും കഴിഞ്ഞ ശേഷമുള്ള ബാലൻസ് തുക സംഘടനയിൽ ഉണ്ട്. കോടികൾ സംഘടനയിലേയ്ക്ക് വന്നിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം സംഘടനയ്ക്ക് ഉണ്ട്.ഞങ്ങളെപ്പോലെ തുറന്നുപറയാനുള്ള ധൈര്യം മാറ്റൊരു സംഘടനയെ നിങ്ങൾക്ക് കാണിക്കക്കാൻ കഴിയുമോ? സിൽവിയ സുനിൽ എന്ന വ്യക്തി യു എൻ എ യുടെ സാമ്പത്തിക വഴികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായി അറിഞ്ഞിരിക്കുന്നു. ഏതു വിധത്തിലുള്ള അന്വേഷണത്തെയും യുഎൻഎ സ്വാഗതം ചെയ്യുന്നു. ഈ സംഘടനക്ക് ഒന്നും മറച്ചുവെക്കാനില്ല അതുകൊണ്ട് ഞങ്ങളെ തളർത്താനുമാകില്ല.

അഭിമാനത്തോടെ...
അതിലുപരി സ്‌നേഹത്തോടെ...

Bibin.N.Paul
Treasurer
United Nurses Association 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP