Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

യുവതികൾക്ക് ഭക്ഷണം നൽകിയിരുന്നത് ലൈം​ഗിക ദാഹം ശമിപ്പിച്ചാൽ‌ മാത്രം; 11 വയസ്സിന് താഴെയുള്ള കുട്ടികളെ പോലും ലൈം​ഗിക വേഴ്‌ച്ചക്ക് ഉപയോ​ഗിച്ചിരുന്നതായും റിപ്പോർട്ടുകൾ; യുഎൻ സമാധാന പ്രവർത്തകരുടെ കാമകേളികളെല്ലാം വെറും കെട്ടുകഥകൾ അല്ലെന്ന് തെളിയിച്ചത് ഔദ്യോ​ഗിക വാഹനത്തിൽ സെക്സിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; ടെൽ അവിവിൽ യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

യുവതികൾക്ക് ഭക്ഷണം നൽകിയിരുന്നത് ലൈം​ഗിക ദാഹം ശമിപ്പിച്ചാൽ‌ മാത്രം; 11 വയസ്സിന് താഴെയുള്ള കുട്ടികളെ പോലും ലൈം​ഗിക വേഴ്‌ച്ചക്ക് ഉപയോ​ഗിച്ചിരുന്നതായും റിപ്പോർട്ടുകൾ; യുഎൻ സമാധാന പ്രവർത്തകരുടെ കാമകേളികളെല്ലാം വെറും കെട്ടുകഥകൾ അല്ലെന്ന് തെളിയിച്ചത് ഔദ്യോ​ഗിക വാഹനത്തിൽ സെക്സിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; ടെൽ അവിവിൽ യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

ടെൽ അവിവ്: നടുറോഡിൽ ഔദ്യോ​ഗിക വാഹനത്തിൽ യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഐക്യരാഷട്ര സഭ. ഇസ്രയേലിലെ ടെൽ അവിവിൽ നിന്നുള്ള വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎൻ സൈനിക നിരീക്ഷകരായ യുഎൻ ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷന്റെ (യുഎൻ‌ടി‌എസ്‌ഒ) സ്റ്റാഫ് അംഗങ്ങളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നതു വരെയാണ് രണ്ട് സ്റ്റാഫ് അംഗങ്ങളെയും ശമ്പളമില്ലാതെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഇസ്രയേലിലെ ടെൽ അവിവിൽ വെച്ച് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിൽ യു.എൻ ഉദ്യോഗസ്ഥൻ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് യുഎൻ നടപടി സ്വീകരിച്ചത്. ഇസ്രയേലിലെ ടെൽ അവിവിൽ ഔദ്യോഗിക വാഹനത്തിൽ ഉദ്യോ​ഗസ്ഥൻ യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട വീഡിയോ കണ്ട യുഎൻ ചീഫ് സംഭവത്തിൽ ഞെട്ടലും നടുക്കവും രേഖപ്പെടുത്തിയിരുന്നു.

ടെൽ അവിവിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. റോഡിന് അരികിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചിത്രീകരിച്ച രീതിയിലുള്ള ദൃശ്യമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. യുഎൻ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ആളുടെ മടിയിൽ ചുവന്ന വസ്ത്രമിട്ട ഒരു സ്ത്രീ കാൽ കവച്ചുവെച്ചിരിക്കുന്നത് കാണാം. ടി-ഷർട്ടും ഷോർട്ട്സും ധരിച്ച് കാറിന്റെ മുൻവശത്തുള്ള മറ്റൊരു പുരുഷ യാത്രക്കാരൻ ഉറങ്ങുന്ന നിലയിലും ആയിരുന്നു. എന്നാൽ, ദൃശ്യത്തിൽ ഡ്രൈവറെ കാണാൻ കഴിയുന്നില്ല. വാഹനം പിന്നീട് റോഡിലൂടെ താഴേക്ക് പേകുന്നതും കാണാം. 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ് യു.എൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, ഇരുവരുടെയും സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ അതോ പണം നൽകിയുള്ള ലൈംഗികബന്ധമാണോ നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ടെൽ അവിവിലെ ഹാ യാർകോൺ തെരുവിൽ നിന്നെടുത്ത ഈ വീഡിയോ യുഎൻ തലവനെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്തതായി യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞിരുന്നു.

ദുരുപയോഗം, വഞ്ചന, അഴിമതി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്ന യു.എന്നിന്റെ ആഭ്യന്തര മേൽനോട്ട ഓഫീസാണ് ഇക്കാര്യവും അന്വേഷിക്കുന്നത്. അന്താരാഷ്ട്ര സിവിൽ സർവീസുകാരിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റ നിലവാരം പാലിക്കുന്നതിൽ ഇവർ പരാജയപ്പെട്ട സാഹചര്യത്തിൽ സസ്‌പെൻഷൻ ഉചിതമാണെന്നും ദുജാറിക് വ്യാഴാഴ്ച ബിബിസിയോട് പറഞ്ഞു. ലൈംഗിക ദുരുപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരെ ശക്തമായ നയമാണ് ഐക്യരാഷ്ട്രസഭയുടേത്. മാത്രമല്ല, ലൈംഗികതയ്ക്ക് വേണ്ടി പണം നൽകുന്നതും നിരോധിച്ചിട്ടുണ്ട്.

യുഎൻ സമാധാന പ്രവർത്തകരുടെ ലൈം​ഗിക അതിക്രമത്തെ കുറിച്ച് അടുത്തിടെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡിസംബറിൽ, യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഹെയ്തിയിൽ നൂറുകണക്കിന് കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ വന്നിരുന്നു. ദുരന്തബാധിത കരീബിയൻ രാജ്യത്തെ യുഎൻ ദൗത്യത്തെക്കുറിച്ചുള്ള പഠനത്തിൽ 11 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ശേഷം ഗർഭിണിണികളായെന്ന്ചൂണ്ടിക്കാണിക്കപ്പെട്ടു.

ചില പെൺകുട്ടികൾ ഭക്ഷണം ലഭിക്കാനായി 'കുറച്ച് നാണയങ്ങൾ' കച്ചവടം നടത്തുകയും സമാധാന സേനാംഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവർക്ക് അതിജീവിക്കാൻ കഴിയുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് അക്കാദമിക് നേതൃത്വത്തിലുള്ള പഠനം കണ്ടെത്തി. എന്നാൽ, അവർക്ക് കുട്ടികൾ ജനിച്ചതിനുശേഷം, യുവ അമ്മമാർ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ഉറുഗ്വേ, ചിലി, അർജന്റീന, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 12 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സൈനികരിൽ നിന്നും പ്രാദേശിക സ്ത്രീകൾ ഗർഭം ധരിച്ചതായി കണ്ടെത്തി. ഒരു ദശകത്തിലേറെയായി ലൈംഗിക താൽപ്പര്യങ്ങൾക്ക് പകരമായി അഭയാർഥികൾക്ക് ഭക്ഷണം നൽകുന്ന ചാരിറ്റി തൊഴിലാളികളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പശ്ചിമാഫ്രിക്കൻ അഭയാർഥിക്യാമ്പുകളിലെ 'ലൈംഗികതയ്‌ക്കുള്ള ഭക്ഷണം' എന്ന 84 പേജുള്ള റിപ്പോർട്ട് 2002 ൽ സമാഹരിച്ച് യുഎന്നിന് കൈമാറിയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല.

ടെൽ അവീവിൽ നിന്നുള്ള ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കനേഡിയൻ വനിത മാറ്റിയ മെർട്ട 'ഞാൻ നിങ്ങൾക്കായി അവതരിപ്പിക്കുന്നു ..... യുഎൻ'. എന്നാണ് ട്വിറ്ററിൽ കുറിച്ചത്. 'വലിയ ആശ്ചര്യമൊന്നുമില്ലേ?' എന്ന കമന്റിന് അവർ ഇങ്ങവെ മറുപടി കുറിച്ചു: 'ഇല്ല, ഇല്ല. യുഎൻ ജോലി ഉപേക്ഷിച്ച ആളുകളിൽ നിന്ന് ഞാൻ കേട്ട കഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ... ഇത് ഒരു നിഷ്കളങ്കമായ അവസ്ഥയായിരുന്നു. '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP