Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാസ്പുടിൻ വൈറൽ ഡാൻസിന് കൈയടിച്ച് യു എനും; ഇത്തരമൊരു സാഹചര്യത്തിൽ ഡാൻസ് ചെയ്യാൻ ധൈര്യം കാണിച്ചതിന് അവരെ അഭിനന്ദിക്കുന്നു; ഡാൻസിനെ എതിർത്തവർക്ക് ശക്തമായ ഭാഷയിൽ വിമർശനവും; വീഡിയോയ്ക്കുണ്ടായ വിമർശനം അപകടകരമായ പ്രതിഫലനമാണെന്നും പ്രതിനിധി കരിമ ബെന്നുൻ

റാസ്പുടിൻ വൈറൽ ഡാൻസിന് കൈയടിച്ച് യു എനും; ഇത്തരമൊരു സാഹചര്യത്തിൽ ഡാൻസ് ചെയ്യാൻ ധൈര്യം കാണിച്ചതിന് അവരെ അഭിനന്ദിക്കുന്നു; ഡാൻസിനെ എതിർത്തവർക്ക് ശക്തമായ ഭാഷയിൽ വിമർശനവും; വീഡിയോയ്ക്കുണ്ടായ വിമർശനം അപകടകരമായ പ്രതിഫലനമാണെന്നും പ്രതിനിധി കരിമ ബെന്നുൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകം കൈയടിച്ച റാസ്പുട്ടിൻ വൈറൽ ഡാൻസിന് ഒടുവിൽ യു എന്നിന്റെ പ്രശംസയും.യുഎൻ കൾച്ചറൽ റൈറ്റ്സ് റാപ്പോർട്ടർ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചും വിവാദമാക്കിയവരെ വിമർശിച്ചും രംഗത്തെത്തിയത്. വീഡിയോയ്ക്ക് ലഭിച്ച വിമർശനം സാംസ്‌കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്നും അവർ പറഞ്ഞു.തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീൻ റസാഖും ജാനകി ഓംകുമാറുമാണ്.

മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിൽ വച്ച് റാസ്പുടിൻ ഗാനത്തിന് വച്ച ചുവടുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനിടയിൽ ഇരുവരുടേയും പേരുകളിൽ നിന്ന് വീഡിയോയ്ക്ക് മതം കലർത്താൻ ചിലർ ശ്രമിച്ചെങ്കിലും നിരവധി പേർ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.

സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരമൊരു സാഹചര്യത്തിൽ നൃത്തം ചെയ്യാൻ ധൈര്യം കാണിച്ചതിന് രണ്ട് യുവാക്കൾക്ക് ഒരുവശത്ത് പിന്തുണയും മറുവശത്ത് സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷവും നേരിടേണ്ടി വന്നു. അവരെ 'ഡാൻസ് ജിഹാദ്' എന്ന് ചിലർ കുറ്റപ്പെടുത്തി.

21-ാം നൂറ്റാണ്ടിൽ വിവേചനമില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങൾ ഉറപ്പുനൽകാനുള്ള ഒരേയൊരു മാർഗം സാംസ്‌കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണെന്നും കരിമ ബെന്നൂൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP