Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാധാരണ ചുഴലിക്കാറ്റിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ സൂപ്പർ സൈക്ലോൺ ആയി ഒരു ചുഴലിക്കാറ്റ് മാറുന്നത് അത്യപൂർവ്വം; കടലിൽ ചൂടു കൂടുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം; കരയിലെത്തുമ്പോൾ വേഗം കുറയുമെന്ന് പ്രതീക്ഷ; 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിനെ പോലും കരയിലും ആഞ്ഞു വീശിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം; കരുതലോടെ ഒഡീഷ; ബംഗാളിലും ജാഗ്രത; കേരളത്തിൽ അതിതീവ്ര മഴയും ഇടിമിന്നലും കാറ്റും; ആരും കടലിൽ പോകരുത്; ഉംപുൻ പാഞ്ഞടുക്കുന്നത് ആതീവ ഭീകരതയോടെ

സാധാരണ ചുഴലിക്കാറ്റിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ സൂപ്പർ സൈക്ലോൺ ആയി ഒരു ചുഴലിക്കാറ്റ് മാറുന്നത് അത്യപൂർവ്വം; കടലിൽ ചൂടു കൂടുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം; കരയിലെത്തുമ്പോൾ വേഗം കുറയുമെന്ന് പ്രതീക്ഷ; 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിനെ പോലും കരയിലും ആഞ്ഞു വീശിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം; കരുതലോടെ ഒഡീഷ; ബംഗാളിലും ജാഗ്രത; കേരളത്തിൽ അതിതീവ്ര മഴയും ഇടിമിന്നലും കാറ്റും; ആരും കടലിൽ പോകരുത്; ഉംപുൻ പാഞ്ഞടുക്കുന്നത് ആതീവ ഭീകരതയോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉംപുൻ സൂപ്പർ ചുഴലിക്കാറ്റായി മാറുകയാണ്. സൂപ്പർ സൈക്ലോൺ ഗണത്തിലേക്ക് മാറും വിധം ഉംപുൻ ശക്തിപ്പെട്ടത് കേവലം 12 മണിക്കൂറിലാണ്. ഒന്നാം വിഭാഗത്തിൽപ്പെട്ട, താരതമ്യേന ശക്തികുറഞ്ഞ 'സാധാരണ ചുഴലിക്കാറ്റിന്റെ' ഗണത്തിലായിരുന്നു ഉംപുൻ. ഇതാണ് മാറുന്നത്. അതിതീവ്ര ചുഴലിക്കാറ്റ് എന്ന നാലാം വിഭാഗത്തിലേക്കാണ് കുറഞ്ഞ സമയത്തിൽ ഉംപുൻ എത്തിയത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗമാണ് കൂടിയത്. അടുത്ത പത്തു മണിക്കൂറിനുള്ളിൽ സൂപ്പർ ചുഴലിക്കാറ്റ് എന്ന അഞ്ചാം കാറ്റഗറിയിൽ എത്തി.

ഒഡിഷ സൂപ്പർ സൈക്ലോണിനുശേഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ആദ്യ സൂപ്പർസൈക്ലോണാണിത്. ഈ നൂറ്റാണ്ടിലെ ആദ്യത്തെത്. അറബിക്കടലിൽ കഴിഞ്ഞവർഷവും സൂപ്പർ സൈക്ലോൺ ഉണ്ടായിരുന്നു, ക്യാർ. അതിന് മുമ്പുണ്ടായത് 'ഗോനു'വാണ്, 2007-ൽ. ചുഴലിക്കാറ്റ്, അതിശക്തമായ ചുഴലിക്കാറ്റ്, തീവ്ര ചുഴലിക്കാറ്റ്, അതിതീവ്ര ചുഴലിക്കാറ്റ്, സൂപ്പർ ചുഴലിക്കാറ്റ് എന്നിവയാണ് അഞ്ചുഘട്ടങ്ങൾ. സാധാരണ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് 2-3 ദിവസങ്ങൾ കൊണ്ടാണ്. ഇതാദ്യമായാണ് സാധാരണ ചുഴലിക്കാറ്റിൽനിന്ന് 24 മണിക്കൂറിനുള്ളിൽ സൂപ്പർ സൈക്ലോൺ ആയി ഒരു ചുഴലി മാറുന്നത്.

മണിക്കൂറിൽ 220 കിലോമീറ്ററിൽ കൂടുതൽ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പർ സൈക്ലോണെന്ന് വിളിക്കുന്നത്. കരയിൽ എത്തുമ്പോഴും ഇതേവേഗം തുടർന്നാലാണ് നാശനഷ്ടങ്ങൾ കൂടും. കടലിൽ ചൂടുകൂടുന്നതാണ് ചുഴലിക്കാറ്റിന്റെ വേഗം നിർണയിക്കുക. കരയിലെത്തുമ്പോൾ കെട്ടിടങ്ങൾ, മലകൾ, പർവതങ്ങൾ എന്നിവയിൽ തട്ടുന്നതിനാൽ വേഗംകുറയും. എന്നാൽ, 1999-ലെ ഒഡിഷ സൂപ്പർ സൈക്ലോൺ കരയിലെത്തിയതിനുശേഷവും ശക്തി കുറഞ്ഞിരുന്നില്ല. 24 മണിക്കൂറോളം അതേ തീവ്രതയിൽ ആഞ്ഞു വീശി.

എങ്ങും ആതീവ ജാഗ്രത

സൂപ്പർ സൈക്ലോണായി മാറിയ ഉംപുൻ ഒഡീഷ തീരത്തിന് അടുത്തെത്തി. നാളെ ഉച്ചയോടെ ഉംപുൻ തീരം തൊടും. ബുധനാഴ്ച ഉച്ചയോടെ ശക്തികുറഞ്ഞ് പശ്ചിമ ബംഗാളിലെ ദിഘ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുന്ന ഉംപുൻ കരയിലെത്തുമ്‌ബോൾ മണിക്കൂറിൽ 165-175 മുതൽ 195 കിലോമീറ്റർവരെ വേഗത കൈവരിച്ചേക്കാം. ഒഡിഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ഉംപുൻ തീരം തൊടുമ്‌ബോൾ ദിഘയിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബംഗ്ലാദേശും അതീവ ജാഗ്രതയിലാണ്, 'വൻതോതിൽ കുടിയൊഴിപ്പിക്കൽ' നടക്കുന്നുണ്ടെന്ന് ഒഡീഷയിലെ ഭദ്രക് കളക്ടറും ജില്ലാ മജിസ്ട്രേറ്റും പറഞ്ഞു.

കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യയെ ബാധിച്ച ഫാനി ചുഴലിക്കാറ്റിനെപ്പോലെ വ്യാപകമായ നാശനഷ്ടമുണ്ടാക്കാൻ ഉംപുൻ ചുഴലിക്കാറ്റിന് കഴിയുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഉുംപുൻ നേരിടാനുള്ള തയ്യാറെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് വിലയിരുത്തി. ദുർബല പ്രദേശങ്ങളിൽനിന്ന് ഒഡിഷ സർക്കാർ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങി. കോവിഡിനെയും ഉംപുൻ ചുഴലിക്കാറ്റിനെയും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന 27 സംഘങ്ങളെ പശ്ചിമ ബംഗാളിലും ഒഡിഷയിലും വിന്യസിച്ചു.

ഉംപുൻ പ്രഭാവത്തിൽ സംസ്ഥാനത്ത് ആഞ്ഞുവീശിയ കാറ്റിലും മഴയിലും വൻനാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയും കനത്ത മഴ തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്. ശക്തമായ മഴയ്ക്കും 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഇന്ത്യയെ ബാധിച്ച സൂപ്പർ സൈക്ലോണുകൾ

1. ക്യാർ (255 കി.മീ./മണിക്കൂർ)-2019
2.ഗോനു (235 കി.മീ.)2007
3. ഒഡിഷ (260 കി.മീ.)1999
4. ബംഗ്ലാദേശ് (235 കി.മീ.)1991
5. ആന്ധ്രപ്രദേശ് (235 കി.മീ.)1990
6. ഗേ (230 കി.മീ.)1987
7. ആന്ധ്രാപ്രദേശ് (250 കി.മീ.)1977
8. രാമേശ്വരം (240 കി.മീ.)1964
9. ബംഗ്ലാദേശ് (240 കി.മീ.)1963
10. ഉംപുൻ (പ്രവചനം 265 കി.മീ.വരെ)-2020

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP