Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിൽ എത്തിയിട്ടും സിപിഎമ്മിന്റെ ആക്രമരാഷ്ട്രീയത്തിൽ മാറ്റം വന്നിച്ചില്ല; ടി.പി. വധക്കേസിൽ കോടികൾ ചെലവിട്ടാണ് പ്രതികൾക്ക് നിയമസഹായം നൽകുന്നത്; ടി.പി ചന്ദ്രശേഖരൻ അനുസ്മരണയോഗത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുന്മുഖ്യമന്ത്രിഉമ്മൻ ചാണ്ടി. അധികാരത്തിൽ എത്തിയിട്ടും സിപിഎമ്മിന്റെ ആക്രമരാഷ്ട്രീയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി തുറന്നടിച്ചു. ടി.പി. വധക്കേസിൽ കോടികൾ ചെലവിട്ടാണ് പ്രതികൾക്ക് നിയമസഹായം നൽകുന്നതെന്നും ടി.പി. ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

ടി.പി. ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടന ചടങ്ങിൽനിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ വിട്ടുനിന്നത് ശരിയായില്ല. രാഷ്ട്രീയത്തിൽ വിശാലമായ സമീപനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ടി.പി. കേസിൽ സിബിഐ അന്വേഷണത്തെ സിപിഎം ഭയപ്പെടുകയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP