Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസൊലേഷൻ വാർഡിൽ കഴിയാൻ മടിയും പേടിയും; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയ വിദേശ ദമ്പതികൾ മുങ്ങി; രോഗലക്ഷണം കണ്ടെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ; പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് യുകെ സ്വദേശികളായ യുവദമ്പതികൾ; കായംകുളം ഭാഗത്തേക്ക് പോയതായി വിവരം കിട്ടിയെങ്കിലും ഒളിച്ചുകളിച്ച് എക്‌സാണ്ടറും എലിസയും

ഐസൊലേഷൻ വാർഡിൽ കഴിയാൻ മടിയും പേടിയും; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയ വിദേശ ദമ്പതികൾ മുങ്ങി; രോഗലക്ഷണം കണ്ടെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ; പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് യുകെ സ്വദേശികളായ യുവദമ്പതികൾ; കായംകുളം ഭാഗത്തേക്ക് പോയതായി വിവരം കിട്ടിയെങ്കിലും ഒളിച്ചുകളിച്ച് എക്‌സാണ്ടറും എലിസയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിലാക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. യുകെയിൽ നിന്ന് എത്തിയ എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നുകളഞ്ഞത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

്ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് തയാറാകാതെയാണ് ഇവർ കടന്നുകളഞ്ഞത്. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ട്രെയിനിൽ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോൾ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തിരച്ചിൽ തുടരുകയാണ്.

മാർച്ച് 10ന് പാലാ ജനറൽ ആശുപത്രിയിൽ വിദേശത്ത് നിന്ന് എത്തിയ രോഗി ചികിത്സ തേടാതെ മുങ്ങിയിരുന്നു. സൗദിയിൽ നിന്ന് എത്തിയ ആളാണ് ജലദോഷം അടക്കം രോഗങ്ങളോടെ ഇന്നലെ ചികിത്സ തേടി എത്തിയത്. എന്നാൽ കൂടുതൽ പരിശോധനകൾക്ക് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു.

കുമളി സ്വദേശി എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിവരം. രോഗബാധ സംബന്ധിച്ച് സംശയമുയർന്നതോടെ ആശുപത്രി അധികൃതർ ഐസലേഷൻ വാർഡ് ക്രമീകരിച്ചു. എന്നാൽ രാവിലെ ഇയാളെ കാണാതാവുകയായിരുന്നു. ആരോഗ്യവകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം. ആശുപത്രിയിൽ ഇയാൾ നൽകിയ വിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്.

കോവിഡ് 19 നിരീക്ഷണത്തിലുള്ളർ ചാടിപ്പോയാൽ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മന്ത്രിയും ഡി ജി പി യും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ നിന്ന് ചാടിപോയ ആളെ തിരിച്ചെത്തിച്ചു, ഇയാൾക്കെതിരെ കേസെടുക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP