Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് പട്ടാളക്കാർക്ക് രാഖി കെട്ടാൻ ഇന്ത്യൻ പെൺകുട്ടികൾ;ബ്രിട്ടീഷ് ആർമി രക്ഷാബന്ധൻ സൗഹൃദത്തിന്റെ അടയാളമാക്കി മാറ്റി ഔദ്യോഗികമായി ആഘോഷിച്ചു: നമ്മൾ വർഗീയവത്ക്കരിച്ച രക്ഷാബന്ധൻ സായിപ്പന്മാർക്ക് പ്രചോദനമാകുന്നത് ഇങ്ങനെ

ബ്രിട്ടീഷ് പട്ടാളക്കാർക്ക് രാഖി കെട്ടാൻ ഇന്ത്യൻ പെൺകുട്ടികൾ;ബ്രിട്ടീഷ് ആർമി രക്ഷാബന്ധൻ സൗഹൃദത്തിന്റെ അടയാളമാക്കി മാറ്റി ഔദ്യോഗികമായി ആഘോഷിച്ചു: നമ്മൾ വർഗീയവത്ക്കരിച്ച രക്ഷാബന്ധൻ സായിപ്പന്മാർക്ക് പ്രചോദനമാകുന്നത് ഇങ്ങനെ

ലണ്ടൻ : ഇന്ത്യയിൽ വർഗീയവത്ക്കരിച്ച് മാത്രം നടക്കുന്ന ഒരു ആഘോഷമാണ് രക്ഷാബന്ധൻ. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിന് ഇത് അങ്ങനെയല്ല. ബ്രിട്ടീഷ് ആർമി രക്ഷാബന്ധൻ സൗഹാർദമാക്കി അടയാളമാക്കി മാറ്റി ഔദ്യോഗികമായി ആഘോഷിച്ചുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഇന്ത്യൻ പെൺകുട്ടികൾ രാഖി കെട്ടിയാണ് ആഘോഷം ഗംഭീരമാക്കിയത്.

ഇന്ത്യയിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ചടങ്ങായി നമ്മൾ വർഗീയവൽക്കരിച്ച രക്ഷാബന്ധൻ സായിപ്പന്മാർക്ക് പ്രചോദനമാകുന്നത് ഇങ്ങനെയാണ്. യുകെയിലെ സായുധ സേനയിലെ അംഗങ്ങളം ഇവിടുത്തെ ഹിന്ദുസമൂഹവും ഒന്ന് ചേർന്ന് ഇപ്രാവശ്യവും രക്ഷാബന്ധൻ മഹോൽസവം ഗംഭീരമായി ആഘോഷിച്ചത്. ആംഡ് ഫോഴ്സസ് ഹിന്ദു നെറ്റ് വർക്കായിരുന്നു ഇന്നലെ നടന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്.

ലണ്ടനിലെ മിനിസ്ട്രി ഓഫ് ഡിഫെൻസ് ആസ്ഥാനത്തടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതോടനുബന്ധിച്ച് പരിപാടികൾ അരങ്ങേറിയിരുന്നു. ഇവിടുത്തെ ഹിന്ദു സമൂഹവും സായുധ സേനയും തമ്മിലുള്ള അഗാധബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഇത് ഒരിക്കൽ കൂടി മാറുകയായിരുന്നു. ന്യൂകാസിൽ, സ്വിൻഡൻ, ലിവർപൂൾ, ലണ്ടൻ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലൂടെ ഇക്കഴിഞ്ഞ ആഴ്ചകളിൽ ഹിന്ദു നെറ്റ്‌വർക്ക് രക്ഷാബന്ധൻ തീർത്ഥയാത്ര നടത്തുകയും ചെയ്തിരുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഹിന്ദു ഉത്സവമാണ് രക്ഷാ ബന്ധൻ.

യുകെയിലെ സായുധ സേനകളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കൾ ഇതിനെ സവിശേഷ അവസരമായിട്ടാണ് കാണുന്നത്. സായുധ സേനയ്ക്ക് സമൂഹത്തെ സംരക്ഷിക്കുന്നതിലുള്ള നിർണായകമായ പങ്ക് ഉയർത്തിക്കാട്ടാനും അവർ ഈ അവസരം പ്രതീകവൽക്കരിക്കുന്നുണ്ട്. മിനിസ്ട്രി ഓഫ് ഡിഫെൻസ് ബിൽഡിംഗിൽ വച്ച് നടന്ന പ്രധാന പരിപാടിയിൽ സായുധ സേനാംഗങ്ങളും എംഒഡി സിവിൽ സെർവന്റുമാരും പരസ്പരം രാഖി കെട്ടിയിരുന്നു. പ്രതിരോധ മന്ത്രിയായ ഏൾ ഹോവ് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് അദ്ദേഹം ഇതിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.

ഇവിടുത്തെ ഹിന്ദുസമൂഹവും സായുധ സേനയും തമ്മിലുള്ള ബന്ധവും പങ്ക് വയ്ക്കുന്ന മൂല്യങ്ങളുമായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയത്. സ്വയം പ്രതിരോധിക്കാനായി നാം ഒരുമിച്ചേ മതിയാവൂ എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ സംസ്‌കാരങ്ങളുമായി അടുത്തിടപഴകുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് കാട്ടിയിരുന്നു. ഹിന്ദു കൗൺസിൽ യുകെ, ഹിന്ദു ഫോറം ഓഫ് ബ്രിട്ടൻ, എന്നിവയടക്കമുള്ള വിവിധി കമ്മ്യൂണിറ്റി ഫോറങ്ങളിൽ നിന്നുമുള്ള അംഗങ്ങൾ ആഘോഷത്തിൽ ഭാഗഭാക്കായിരുന്നു.

ചീഫ് ഓഫ് ഡിഫെൻസ് പീപ്പിൾ ആയ ലെഫ്റ്റനന്റ് ജനറൽ റിച്ചാർഡ് നുഗീ, ഡയറക്ടർ ഓഫ് സബ് മറൈൻ കേപബിലിറ്റി ആയ റിയർ അഡ്‌മിറൽ ടിം ഹോഡ്ഗ്സൻ തുടങ്ങിയ പ്രമുഖരും പരിപാടിക്കെത്തിയിരുന്നു. ഹിന്ദുക്കൾ യുകെയിലെ സൈന്യത്തിലേക്ക് നിർണായകമായ സേവനമാണ് കാലാകാലങ്ങളായി ചെയ്ത് വരുന്നത്. അതായത് ഒന്നാം ലോക മഹായുദ്ധ കാലത്ത് നിരവധി ഹിന്ദുസൈനികർ ബ്രിട്ടീഷ് സേനയ്ക്ക് വേണ്ടി പുറം രാജ്യങ്ങളിൽ നിയമിക്കപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1.25 മില്യൺ ഹിന്ദുക്കൾ ബ്രിട്ടീഷ് പക്ഷത്തിന്റെ നിർണായക വിജയത്തിന് പങ്ക് വഹിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP