Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

അടിച്ചു കിന്റായി ബൈക്കിൽ പറന്ന മൂന്ന് യുവതികൾ നീലേശ്വരത്തിനടുത്ത് മലർന്നടിച്ച് വീണത് നടു റോഡിലേക്ക്; രക്ഷിക്കാൻ എത്തിയ നാട്ടുകാർ കണ്ടത് നിലത്ത് കാലുറയ്ക്കാതെ നടക്കുന്ന യുവതികളെ; പൊലീസിനോടും നാട്ടുകാരോടും വകുപ്പ് പറഞ്ഞ് ബഹളം വച്ച് വഴിയിൽ ഛർദ്ദിച്ചു അഴിഞ്ഞാട്ടം; ഉദുമ സ്വദേശിനികൾക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചെന്ന് പൊലീസ്

അടിച്ചു കിന്റായി ബൈക്കിൽ പറന്ന മൂന്ന് യുവതികൾ നീലേശ്വരത്തിനടുത്ത് മലർന്നടിച്ച് വീണത് നടു റോഡിലേക്ക്; രക്ഷിക്കാൻ എത്തിയ നാട്ടുകാർ കണ്ടത് നിലത്ത് കാലുറയ്ക്കാതെ നടക്കുന്ന യുവതികളെ; പൊലീസിനോടും നാട്ടുകാരോടും വകുപ്പ് പറഞ്ഞ് ബഹളം വച്ച് വഴിയിൽ ഛർദ്ദിച്ചു  അഴിഞ്ഞാട്ടം; ഉദുമ സ്വദേശിനികൾക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കരിന്തളം: കാസർഗോട് നീലേശ്വരത്തുകാർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഞെട്ടി. വാഹനാപകടത്തിൽ പെട്ട യുവതികളെ രക്ഷിക്കാൻ ഓടിയെത്തിയവർ മനസ്സിലാക്കിയത് അടിച്ചു പൂസായ യുവതികളെ കുറിച്ചാണ്. മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ മൂന്ന് യുവതികൾ റോഡിലേക്ക് തെറിച്ചുവീണതോടെയാണ് സംഭവങ്ങളുടെ തുടക്കം.

നാട്ടുകാർ പിടികൂടി ഇവരെ പൊലീസിലേൽപ്പിച്ചു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് നാടകീയസംഭവം. അപകടത്തിൽ പരിക്കേറ്റ ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായത്. വിവരമറിയിച്ചതിനെത്തുടർന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

ഇരുചക്രവാഹനം ലോക്ക് ചെയ്ത് ഇവർ താക്കോൽ കൈയിൽ പിടിച്ചു. പൊലീസ് വാഹനത്തിലേക്ക് കയറാൻപോലുമാവാതെ കുഴഞ്ഞ ഇവരെ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ എതിർത്തു. വനിതാ പൊലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് വാശിപിടിച്ചു. ഇതിനിടയിൽ യുവതികൾ നാട്ടുകാർക്കും പൊലീസിനുംനേരേ തട്ടിക്കയറി.

യുവതികളിലൊരാൾ റോഡിൽ ഛർദിക്കുകയും ചെയ്തു. പിന്നീട് വനിതാ പൊലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്നുപേരും ഉദുമ സ്വദേശിനികളാണ്. സുഹൃത്തിനെ കാണാൻ പോകുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവർക്കെതിരേ പൊലീസ് കേസെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP