Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉദയം പേരൂരിലെ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ; യുവതിയെ കൊലചെയ്തത് തിരവനന്തപുരത്തെ ഗ്രാൻഡ് ടെക്ക് അപ്പാർട്ട്‌മെന്റിൽ വച്ച്; കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മൃതദേഹം തിരുനെൽവേലിയിൽ മറവ് ചെയ്തു; വിദ്യയെ കാണാനില്ലെന്ന് പരാതി നൽകിയത് ഭർത്താവ് പ്രേം കുമാർ തന്നെ; ഭർത്താവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിന് തുമ്പായി; പ്രതികളുടെ മൊഴി വാട്‌സ് ആപ്പ് സന്ദേശം വഴി  

ഉദയം പേരൂരിലെ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ; യുവതിയെ കൊലചെയ്തത് തിരവനന്തപുരത്തെ ഗ്രാൻഡ് ടെക്ക് അപ്പാർട്ട്‌മെന്റിൽ വച്ച്; കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മൃതദേഹം തിരുനെൽവേലിയിൽ മറവ് ചെയ്തു; വിദ്യയെ കാണാനില്ലെന്ന് പരാതി നൽകിയത് ഭർത്താവ് പ്രേം കുമാർ തന്നെ; ഭർത്താവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിന് തുമ്പായി; പ്രതികളുടെ മൊഴി വാട്‌സ് ആപ്പ് സന്ദേശം വഴി   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഉദയം പേരൂറിലെ യുവതിയുടെ തിരോധാനം കൊലപാതകമെന്ന് ഭർത്താവിന്റെ വെൡപ്പെടുത്തൽ. സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായിരിക്കുന്നത്. 

മൂന്ന് മാസം മുൻപാണ് ഭർത്താവ് പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് കാട്ടി ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കൊലയ്ക്ക് പിന്നിൽ ഭാർത്താവും കാമുകിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ വാട്‌സ് ആപ്പ് സന്ദേശത്തോടെയാമ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകത്തിന് പ്രേം കുമാറും കാമുകിയും ചേർന്ന് പദ്ധതിയിടുകയായിരുന്നു.തുടർന്ന് വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊല ചെയ്ത ശേഷം പേയാട്ട് നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയയിരുന്നെന്ന് പൊലീസ് പറയുന്നു.ആയൂർവേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് ഇരുവരും ഉദയം പേരൂർ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാൻ ടെക്ക് അപ്പാർട്ട്‌മെന്റിലേക്ക് എത്തിയത്.

ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട് എടുത്തു. ശേഷം ഇരുവരും ചേർന്ന് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നത്. തെളിവ് ശേഖരണത്തിനായി തിരുനെൽവേലി പൊലീസ് പരിധിയിൽ ബന്ധപ്പെട്ടപ്പോൾ ഇവിടെ നിന്ന് അസ്വഭാവികമായി ജഡം കിട്ടിയെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരത്തെത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതാകുന്നത്. ഭർത്താവ് പ്രേംകുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ കേസ് പാതിവഴിയിൽ നിൽക്കുകയായിരുന്നു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകി സുനിതയും പ്രേംകുമാറും കസ്റ്റഡിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP