Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉദയ്പുർ കൊലപാതകത്തിലെ പ്രതികൾക്ക് രാജ്യാന്തര ബന്ധം; കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടർത്താൻ; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്നും അശോക് ഗെലോട്ട്; കനയ്യലാലിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി ഭാര്യ

ഉദയ്പുർ കൊലപാതകത്തിലെ പ്രതികൾക്ക് രാജ്യാന്തര ബന്ധം; കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടർത്താൻ; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്നും അശോക് ഗെലോട്ട്; കനയ്യലാലിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി ഭാര്യ

ന്യൂസ് ഡെസ്‌ക്‌

ജയ്പുർ: പ്രവാചകനിന്ദാ പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നുപൂർ ശർമയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടർത്താൻ വേണ്ടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞതായി രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ട് പ്രതികളുടെയും രാജ്യാന്തര ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നതായും പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൂടുതൽ അന്വേഷണം നടത്തും. അന്വേഷണത്തിൽ രാജസ്ഥാൻ ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) പൂർണമായി സഹകരിക്കും. പൊലീസും ഭരണകൂടവും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം' അലോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

ധന്മണ്ഡിയിൽ സുപ്രീം ടെയ്ലേഴ്‌സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ (48) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്.

അതേ സമയം കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ വെളിപ്പെടുത്തി. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാൻ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കട തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജഷോദ പറഞ്ഞു.

തയ്യൽകടയിൽ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരിൽ രണ്ടുപേർ എത്തുകയായിരുന്നു. അളവെടുക്കുന്നതിനിടെ വലിയ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ജഷോദ വ്യക്തമാക്കി. കൊലപാതകത്തിനിടെ കൂടെയുണ്ടായിരുന്നയാൾ ദൃശ്യങ്ങൾ വീഡിയോയിൽ പിടിച്ച ശേഷം മോട്ടോർ ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി.

കൊലപാതകികളെ അതിവേഗം അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്മാരായ തേജ്പാൽ, നരേന്ദ്ര, ഷൗക്കത്ത്, വികാസ്,ഗൗതം എന്നിവർക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അശോക് ഗെഹ്ലോത് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP