Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

സ്ത്രീകളാണ് വ്യക്തിനിയമങ്ങളുടെ പ്രധാന ഇരകൾ; ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പലത്; നടപ്പിലായാൽ നീതി ന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകുമെന്ന് വെള്ളാപ്പള്ളി നടേശൻ; ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം

സ്ത്രീകളാണ് വ്യക്തിനിയമങ്ങളുടെ പ്രധാന ഇരകൾ; ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പലത്; നടപ്പിലായാൽ നീതി ന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകുമെന്ന് വെള്ളാപ്പള്ളി നടേശൻ; ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഏക സിവിൽ കോഡിൽ സർക്കാരിന്റെ നവോത്ഥാന സംരക്ഷണ സമിതിയിൽ ഭിന്നിപ്പ്. ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം മുഖപത്രം യോഗനാദത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തി നിയമങ്ങളെ മതത്തിനതീതമാക്കാനുള്ളതാണ് ഏകീകൃത സിവിൽ കോഡെന്നും പതിറ്റാണ്ടുകളായി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിതെന്നും അദ്ദേഹം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ നീതി ന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകുമെന്നും ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പറയുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പലതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇതോടെ സംസ്ഥാന സർക്കാരിന്റെ നവോത്ഥാന സംരക്ഷണ സമിതിയിൽ ഭിന്നിപ്പ് വ്യക്തമാകുകയാണ്.

ഏക സിവിൽ കോഡിന് എതിരാണ് സിപിഎം. കേരള സർക്കാരും ഈ പക്ഷത്താണ്. എന്നാൽ കേരള സർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന് മറിച്ചുള്ള അഭിപ്രായമാണുള്ളത്. ഏക സിവിൽ കോഡു പോലുള്ള വിഷയങ്ങളിൽ ഏക സ്വരം പല സംഘടനകൾക്കിടയിൽ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കിയത്. ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമായിരുന്നു ഇതെല്ലാം. എന്നാൽ ഏക സിവിൽ കോഡിലെത്തുമ്പോൾ അതിലെ പ്രധാന നേതാവ് തന്നെ ഇടതു നിലപാടിനെ തള്ളി പറയുന്നു.

കോഴിക്കോട് നടക്കുന്ന യുസിസി സെമിനറിൽ എസ്എൻഡിപിയുടെ പ്രതിനിധിയായി അരയാക്കണ്ടി സന്തോഷ് പങ്കെടുക്കുന്നുണ്ടെങ്കിലും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് വിപരീതമായാണ്. അധികം വൈകാതെ തന്നെ നിയമനിർമ്മാണം പ്രതീക്ഷിക്കാം. ഏക സിവിൽ കോഡിനെതിരെ ശക്തമായി രംഗത്തുള്ളത് മുസ്ലിം ജനവിഭാഗത്തിലെ ഒരു വിഭാഗമാണ്. ഒരേ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കുള്ള വ്യത്യസ്ത നിയമങ്ങൾ മാറ്റപ്പെടണം. അംബേദ്കറിന് പോലും സമ്മർദ്ദശക്തികൾക്ക് മുന്നിൽ കീഴടങ്ങി ഏകസിവിൽ കോഡ് നടപ്പാക്കാതെ പിൻവാങ്ങേണ്ടിവന്നു-വെള്ളാപ്പള്ളി പറയുന്നു.

സ്ത്രീകളാണ് വ്യക്തിനിയമങ്ങളുടെ പ്രധാന ഇരകൾ. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പലതാണ്. ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ നീതി ന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകും. വ്യക്തിനിയമങ്ങൾ അടിസ്ഥാനമാക്കി രാജ്യമെമ്പാടും ഉത്ഭവിക്കുന്ന ലക്ഷക്കണക്കിന് കേസുകൾ ഇല്ലാതാകും. വ്യവഹാരം ലളിതമാകും. വിവേചനപരമായ നിയമവ്യവസ്ഥകൾ ഒഴിവാകും. സങ്കീർണമായ വ്യക്തി നിയമങ്ങളുടെ നൂലാമാലകളിൽ പെട്ട് നീതിക്ക് വേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ലെന്നും വെള്ളാപ്പള്ളി വിശദീകരിക്കുന്നു.

എതിർപ്പുകൾ കനപ്പെടുന്ന സാഹചര്യത്തിൽ ആശങ്കപ്പെടുന്നവരുമായി പ്രത്യേകിച്ച് മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുമായി ആശയ വിനിയമത്തിന് കേന്ദ്രസർക്കാർ തയ്യാറാവണമെന്നും വെള്ളാപ്പള്ളി യോഗനാദത്തിലെ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP