Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ

സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വൈറ്റില ജംഗ്ഷനിൽ യൂബർ ടാക്‌സി ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ യുവതികളിലൊരാളായ കണ്ണൂർ ആലക്കോട് സ്വദേശിനി എയ്ഞ്ചൽ ബേബി സ്ഥിരം പ്രശ്‌നക്കാരിയെന്ന് സൂചന. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവർ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ചില സീരിയലുകളിൽ ഇവർ മുഖം കാണിച്ചിട്ടുണ്ട്.

പട്ടാപ്പകൽ യൂബർ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് പൊലീസും നാട്ടുകാരും നോക്കി നിൽക്കെയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെ വൈറ്റില ജങ്ഷനിൽ നാട്ടുകാരും വ്യാപാരികളും ട്രാഫിക് വാർഡനും നോക്കിനിൽക്കെയാണു സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയിൽ തലയ്ക്കു പരുക്കേറ്റ ഡ്രൈവർ കുമ്പളം സ്വദേശി താനത്ത് വീട്ടിൽ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഈ കേസിലെ പ്രതിയായ എയ്ഞ്ചൽ ബേബിയെ കുറിച്ച് കൂടുതൽ ആരോപണങ്ങൾ സജീവമാകുന്നത്. കേസിൽ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങൾ ഉയരുന്നുണ്ട്.

തന്റെ സുഹൃത്തായ ജ്വലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതുയുലാക്കി എയഞ്ചൽ പണം തട്ടാൻ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടർന്നാണ് ജ്വലറി ഉടമയുടെ ജിവൻ രക്ഷപെട്ടതെന്നും പൊതുപ്രവർത്തകനായ അജ്മൽ ശ്രീകണ്ഠാപുരം മറുനാടനോട് വെളിപ്പെടുത്തി. ഒരുവർഷം മുമ്പാണ് ജ്വലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ എയ്ഞ്ചൽ കർമ്മപദ്ധതിയുമായിരംഗത്തെത്തിയതെന്നാണ് കണ്ണൂർ സ്വദേശികൂടിയായ അജ്മൽ പങ്കുവയ്ക്കുന്ന വിവരം.

സംഭവത്തെക്കുറിച്ച് അജ്മൽ നൽകുന്ന വിവരണം ഇങ്ങനെ. വൈകുന്നേരം നാലുമണിയോടുത്ത് എയ്ഞ്ചൽ ജ്വലറി ഉടമയെ മൊബൈലിൽ ബന്ധപ്പെട്ട് തന്റെ ഫാലറ്റിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ പഴയ സ്വർണം വിൽക്കാനുണ്ടെന്നും ഉടൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചൽ ജ്വലറി ഉടമയെ ഫ്‌ലാറ്റിലേക്ക് വിളിപ്പിച്ചത്. ജ്വലറിയിൽ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാൽ ഉടമക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫ്‌ലാറ്റിലായിരുന്നു അന്ന് ഇവർ താമസിച്ചിരുന്നത്.

ജ്വലറി ഉടമ ഫ്‌ലാറ്റിൽ എത്തുമ്പോൾ എയ്ഞ്ചലിനെക്കൂടാതെ മുറിയിൽ മൂന്നുയുവാക്കളും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. രംഗം പന്തിയല്ലന്ന് കണ്ടതോടെ ഇവിടെ നിന്നും രക്ഷപെടാൻ ഒരുങ്ങിയ ജ്വലറി ഉടമ ഇവർ കടന്നുപിടിച്ചു. കഴുത്തിൽക്കിടന്ന മൂന്നുപവനിലേറെ തൂക്കമുള്ള മാലപൊട്ടിച്ചെടുത്തു. സാമാന്യം ശാരിക ശേഷി ഉണ്ടായിരുന്ന ഇയാൾ പിടിവലിക്കിടയിൽ ഇവിടെ നിന്നും രക്ഷപെട്ടു. പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നൽകണമെന്നും ഇല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷിണി. ഇതോടെയാണ് ജ്വലറി ഉടമ സുഹൃത്തായ അജ്മലിനെ സമീപിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

തുടർന്ന് അജ്മലിനൊപ്പമൊത്തി നോർത്ത് സ്‌റ്റേഷനിൽ കടയുടമ പരാതി നൽകി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രപിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറൽ ആശുപത്രിൽ അഡ്‌മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോൾ ജ്വലറി ഉടമ പോയത് പോയ്‌ക്കോട്ടെ ഇനി ഒന്നിനും ഇല്ലന്നും പറഞ്ഞ് കളം വിട്ടു. ഇത് സംമ്പന്ധിച്ച് എയ്ഞ്ചലിന് വേണ്ടി രംഗത്തെത്തിയത് ഒരു പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നും അജ്മൽ വ്യക്തമാക്കി.

കണ്ണൂരുകാരനായ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ യുവാവിനെ പ്രേമം നടിച്ചാണ് ഇവർ കബളിപ്പിക്കാൻ ശ്രമിച്ചത്. ഇവരുടെ കെണിയിൽ നിന്നും രക്ഷപെടാൻ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താൻ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസിൽ കുടുക്കുമെന്നും എയ്ഞ്ചൽ ഭീഷിണി മുഴക്കിയെന്നും അജ്മൽ പറയുന്നു. തുടർന്ന് യുവാവും കുടുംബവും ഏറെ കഷ്ടപ്പെട്ടിരുന്നതായും ഈ വിഷയം എങ്ങിനെയാണ് പരിഹരിച്ചതന്ന കാര്യം തനിക്ക് വ്യക്തമല്ലന്നും അജ്മൽ കൂട്ടിച്ചേർത്തു.

കണ്ണൂർ ആലക്കോട് സ്വദേശിനികളായ പുറത്തേൽ വീട്ടിൽ എയ്ഞ്ചൽ ബേബി (30), പുറത്തേൽ വീട്ടിൽ ക്ലാര ഷിബിൻ കുമാർ (27), പത്തനംതിട്ട ആയപുരയ്ക്കൽ വീട്ടിൽ ഷീജ എം. അഫ്‌സൽ (30) എന്നിവർക്കെതിരെയാണ് യൂബർ ഡ്രൈവറെ മർദ്ധിച്ചതിന് പൊലീസ് കേസെടുത്തത്. യുവതികൾ വൈറ്റില ചന്ദ്രാ ടവറിലെ താമസക്കാരാണ്. എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസിൽ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാൻ യൂബറിന്റെ ഷെയർ ടാക്‌സി (പൂൾ ബുക്ക്) വിളിച്ചു.

വൈറ്റിലയിൽ എത്തിയപ്പോൾ ടാക്‌സി ബുക്ക് ചെയ്ത് അവിടെ കാത്തിരുന്ന മൂന്നു സ്ത്രീകളും കാറിൽ കയറാനെത്തി. തങ്ങൾ വിളിച്ച ടാക്‌സിയിൽ മറ്റൊരാൾ കയറുന്നത് അനുവദിക്കില്ലെന്നും അതിനാൽ യാത്രക്കാരനെ ഇറക്കിവിടണമെന്നും യുവതികൾ ആവശ്യപ്പെട്ടു. ആദ്യം ബുക്ക് ചെയ്ത് കാറിൽ കയറിയ ഷിനോജിനെ ഇറക്കിവിടില്ലെന്നു ഡ്രൈവർ മറുപടി നൽകി. പിന്നിലെ സീറ്റിൽ നിന്നു മുൻസീറ്റിലേക്കു മാറാൻ ഷിനോജ് തയാറായിട്ടും തങ്ങൾക്കു മാത്രമായി യാത്ര ചെയ്യണമെന്ന വാദത്തിൽ യുവതികൾ ഉറച്ചുനിന്നു.

ഷെയർടാക്സി സംവിധാനത്തിലൂടെയാണ് നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. ഇതോടെ തർക്കം തുടങ്ങി. തർക്കം കണ്ട് ട്രാഫിക് വാർഡനും നാട്ടുകാരും ചുറ്റും കൂടി. കലിപൂണ്ട യുവതികൾ കാറിന്റെ ഡോർ വലിച്ചടച്ച് അസഭ്യം പറഞ്ഞതു ചോദ്യംചെയ്ത ഷെഫീക്കിന്റെ വസ്ത്രം വലിച്ചുകീറി. നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഡ്രൈവറുടെ അടിവസ്ത്രംവരെ വലിച്ചുകീറി. യുവതികൾ ലഹരിക്ക് അടിമപ്പെട്ടതു പോലുള്ള പരാക്രമങ്ങളാണു കാണിച്ചുകൂട്ടിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതോടെ നാട്ടുകാർ ഇടപെട്ടു. മൂവരെയും തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP