Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണം; പ്രത്യാക്രമണ അടവുകൾ സ്വീകരിക്കേണ്ടത് ശത്രുവിന്റെ തന്ത്രങ്ങൾ മനസ്സിലാക്കി; നഗരത്തിലും ഗ്രാമത്തിലും ശത്രുവിന്റെ അടവുകളിലുള്ള വ്യത്യാസം മനസ്സിലാക്കി പ്രത്യേക തന്ത്രങ്ങൾ; തെളിവുകൾ ഓരോന്നായി പൊലീസ് പുറത്തു വിടുമ്പോൾ വ്യക്തമാകുന്നത് അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ഇടത് തീവ്രവാദ ബന്ധം; ഒടുവിൽ പുറത്തു വിട്ടത് മാവോയിസ്റ്റ് രഹസ്യ രേഖ; താഹയുടെ ബുക്കിലെ കോഡ് ഭാഷ വായിച്ചെടുക്കാൻ വിദഗ്ധരുടെ സഹായം തേടി കേരള പൊലീസ്

അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണം; പ്രത്യാക്രമണ അടവുകൾ സ്വീകരിക്കേണ്ടത് ശത്രുവിന്റെ തന്ത്രങ്ങൾ മനസ്സിലാക്കി; നഗരത്തിലും ഗ്രാമത്തിലും ശത്രുവിന്റെ അടവുകളിലുള്ള വ്യത്യാസം മനസ്സിലാക്കി പ്രത്യേക തന്ത്രങ്ങൾ; തെളിവുകൾ ഓരോന്നായി പൊലീസ് പുറത്തു വിടുമ്പോൾ വ്യക്തമാകുന്നത് അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ഇടത് തീവ്രവാദ ബന്ധം; ഒടുവിൽ പുറത്തു വിട്ടത് മാവോയിസ്റ്റ് രഹസ്യ രേഖ; താഹയുടെ ബുക്കിലെ കോഡ് ഭാഷ വായിച്ചെടുക്കാൻ വിദഗ്ധരുടെ സഹായം തേടി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റുകൾ എന്നാരോപിച്ച് അറസ്റ്റിലായ യുവാക്കളെ സംബന്ധിച്ച വിവാദം കത്തുന്നതിനിടെ യുവാക്കളുടെ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പൊലീസ്. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത മാവോയിസ്റ്റ് പാർട്ടി പ്രവർത്തർക്കായുള്ള രഹസ്യ സർക്കുലറാണ് പൊലീസ് പുറത്തുവിട്ടത്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും രേഖയിൽ വിവരിക്കുന്നു. അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്.

മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്, അട്ടപ്പാടി, വയനാട്, പാലക്കാട് നിലമ്പൂർ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാൻ ഇവർ പോയിരുന്നു പക്ഷെ പലകാരണങ്ങൾ കൂടിക്കാഴ്ച നടന്നില്ല. ഇവരുടെ ഫോൺ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിനിടയിൽ, അറസ്റ്റ് ചെയ്യുന്ന സമയത്ത് താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തെന്നും കാണിച്ച് വിശദമായ റിപ്പോർട്ട് പ്രോസിക്യൂഷൻ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ യുഎപിഎ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും വകുപ്പ് നീക്കം ചെയ്യണമെന്നും പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. അങ്ങനെയെങ്കിൽ പരിശോധിച്ച് അടുത്തദിവസം റിപ്പോർട്ട് നൽകാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

പന്തീരാങ്കാവിൽ സിപിഎം പ്രവർത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റേത് ധൃതിപിടിച്ച നടപടിയാണെന്നാണ് പാർട്ടി ആക്ഷേപം. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താവുന്നത്ര വലിയ കുറ്റമല്ലെന്നും സിപിഎം പ്രാദേശിക ഘടകം നിലപാടെടുത്തിരുന്നു. അലന് നിയമസഹായം നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

പന്തീരാങ്കാവ് അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിനത്തിലാണ് എന്നാണ് പൊലീസ് ആദ്യം മുതൽ തന്നെ വിശദീകരിക്കുന്നത്. റോന്ത് ചുറ്റലിനിടെ ലഘുലേഖാ വിതരണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നല്ല അറസ്റ്റ്. അറസ്റ്റിലായ യുവാക്കളുടെ പ്രവർത്തനം നാളുകളായി നിരീക്ഷിച്ച് വരികയാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിനോ വിതരണം ചെയ്തതിനോ മാത്രമല്ല അറസ്റ്റെന്നും യുഎപിഎ ചുമത്താവുന്ന വിധത്തിൽ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് കയ്യിലുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

കാട്ടിൽ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവർ. ഇവരുടെ ആശയങ്ങൾ നഗരത്തിൽ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊലീസിന്റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കയ്യിലുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതൽ പേർ നിരീക്ഷണത്തിലാണ് എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP