Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അലനും താഹയും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് സമ്മർദം മൂലമല്ല; ലഘുലേഖ പിടിച്ചെടുത്തത് മാവോയിസ്റ്റ് ബന്ധത്തിന്റെ ശക്തമായ തെളിവ്; യു.എപി.എ കേസിൽ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം; കാനത്തിനും വിമർശനം

അലനും താഹയും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് സമ്മർദം മൂലമല്ല; ലഘുലേഖ പിടിച്ചെടുത്തത് മാവോയിസ്റ്റ് ബന്ധത്തിന്റെ ശക്തമായ തെളിവ്; യു.എപി.എ കേസിൽ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന്  സ്ഥിരീകരിച്ച് സിപിഎം; കാനത്തിനും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ നിർണായക പ്രതികരണവുമായി സിപിഎം. അലനും താഹയും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സ്ഥിരീകരണമാണ് സിപിഎം പുറത്തുവിടുന്നത്. പൊലീസ് പിടിച്ചെടുത്ത രേഖകൾ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പാർട്ടി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് ഈ രേഖകൾ പിടിച്ചെടുത്തതെന്നും സിപിഎം പറയുന്നു.താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്റെ സമ്മർദ്ദം മൂലമെന്ന വാദം തെറ്റാണെന്നും സിപിഎം പറഞ്ഞു. താഹ ഈ മുദ്രാവാക്യങ്ങൾ സ്വയം വിളിച്ചതാണെന്നും പൊലീസ് ഇരുവരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടി.

Stories you may Like

കോഴിക്കോട് പന്നിയങ്കരയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഎം നേതാവ് പി.കെ പ്രേംനാഥ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.യോഗത്തിൽ സിപിഐയ്ക്കും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. തെറ്റെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റേതും ശരിയെല്ലാം തനിക്കുമാണെന്നാണ് കാനം രാജേന്ദ്രന്റെ നിലപാടെന്നാണ് യോഗത്തിൽ വിമർശനം ഉയർന്നത്. രാജൻ കേസിൽ പ്രൊഫ. ഈച്ചരവാര്യരോട് അനീതി കാട്ടിയവരാണ് സിപിഐയെന്നും പിണറായി വിജയനെ വിമർശിക്കാൻ കാനത്തിന് എന്ത് അർഹതയാണ് ഉള്ളതെന്നും യോഗത്തിൽ ചോദ്യമുയർന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കീഴ്‌കോടതി ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം കേസ് കെട്ടിചമച്ചതാണന്നാണ് ഹർജിക്കാരുടെ വാദം.

അതേസമയം അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക് മാറ്റണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്റെ ആവശ്യം. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഈ ആവശ്യം തള്ളി.

മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്റെയും താഹയുടേയും വീട്ടിൽ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.

കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നൽകി. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് യുഎപിഎ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP