ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചതോടെ കരുതലോടെ ഗൾഫ് രാജ്യങ്ങളും; യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കു വിലക്കുമായി യുഎഇ; ഗോതമ്പ് ശേഖരം ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവെക്കും; യൂറോപ്പിൽ ഗോതമ്പ് വില പുതിയ റെക്കോർഡിൽ

മറുനാടൻ ഡെസ്ക്
അബുദാബി: ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ ലോകത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ യൂറോപ്യൻ വ്യാപാരത്തിൽ ഗോതമ്പ് വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയോട് തീരുമാനം മാറ്റണമെന്ന് വിവിധ ലോകരാജ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന്‍ സംശയമാണ് ലോകത്തെ വമ്പൻ രാജ്യങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനംവരെ കുതിച്ചുയർന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിക്കുകയാണ്.
ഉഷ്ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്റെ ആഘാതം ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു.
അതേസമയം ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേർപ്പെടുത്തി കൊണ്ടാണ് കരുതൽ നടപടി സ്വീകരിച്ചത്. നാലു മാസത്തേയ്ക്കാണു പുനർ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയതെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവയ്ക്കുകയും ചെയ്യും.
യുഎഇയിലേക്കു കൊണ്ടുവരുന്ന ഒരു ഗോതമ്പും വിദേശത്ത് പുനർവിൽപന നടത്തില്ല എന്നാണു തീരുമാനം. ആഗോള ഗോതമ്പിന്റെയും ധാന്യത്തിന്റെയും ദൗർലഭ്യത്തിന്റെയും ലോകത്തെങ്ങുമുള്ള ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണു തീരുമാനം. എല്ലാ ഗോതമ്പ് ഇനങ്ങൾക്കും (സ്പെൽറ്റ്), ഹാർഡ്, സാധാരണ, മൃദുവായ ഗോതമ്പ്, ഗോതമ്പ് മാവ് (സ്പെൽറ്റ് മാവ്) എന്നിവയ്ക്കും തീരുമാനം ബാധകമാണ്. മെയ് 13 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ തീരുമാനമെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ശക്തമായ താപനില വിളകളെ മോശമായി ബാധിച്ചു. ഇതുമൂലം മെയ് 13ന് ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതി നിരോധനം നടപ്പിലാക്കി. ഗോതമ്പിന്റെ പ്രാദേശിക വില റെക്കോർഡ് തലത്തിലേയ്ക്ക് ഉയരുകയും ചെയ്തു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സമീപകാല വ്യാപാര കരാറിൽ ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ അനുമതി ഉൾപ്പെടുന്നുവെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട് ചെയ്തു. മേയിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യ രാജ്യാന്തര ഗോതമ്പ് കയറ്റുമതി അനുവദിക്കുന്നത്. മെയ് 13നു മുൻപു രാജ്യത്തേക്കു കൊണ്ടുവരുന്ന ഇന്ത്യൻ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി ചെയ്യാനോ വീണ്ടും കയറ്റുമതി ചെയ്യാനോ ആഗ്രഹിക്കുന്ന കമ്പനികൾ പെർമിറ്റിന് അപേക്ഷിക്കണമെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ഗോതമ്പ് വരവ് പല രാജ്യങ്ങളിലും കുറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക , ഫ്രാൻസ് , കാനഡ തുടങ്ങി ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉൽപ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അതീവ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ല.
- TODAY
- LAST WEEK
- LAST MONTH
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ
- നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും; പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിൽ ഗോവിന്ദൻ; പിണറായിസത്തിന് വീണ്ടും കാലിടറുമ്പോൾ
- ഹാരി രാജകുമാരന്റെ പുരുഷത്വം ആദ്യം കവർന്നത് ഞാനാണ്; പബ്ബിന്റെ പിറകിലെ വഴിയിൽ വച്ച് ഒരു രാത്രിയിൽ; 21 വർഷം സൂക്ഷിച്ച ആ രഹസ്യം തുറന്നു പറഞ്ഞ് 41 കാരി; ഹാരിയുടെ പുസ്തകത്തിലെ ആദ്യ ഹീറോയിൻ രണ്ടു കുട്ടികളുടെ അമ്മ
- രണ്ടു പേരെ മതം മാറാൻ പ്രേരിപ്പിച്ചെന്നും മാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്ന് ആരോപണം; പരാതി നൽകിയത് ബജ്റംഗ് ദള്ളുകാരെന്ന് സഭ; മിഷൻ സെന്ററും ട്യൂഷനുമായി സേവനത്തിൽ നിറഞ്ഞ മലയാളി വൈദികനെ ജയിലിൽ അടച്ച് മധ്യപ്രദേശ് പൊലീസ്; നെയ്യാറ്റിൻകരക്കാരനായ അച്ചന്റെ ജയിൽ മോചനത്തിൽ പ്രതിസന്ധി
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- പ്രസംഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ അഴിമതി പേര് സഹിതം വിളിച്ചു പറഞ്ഞു; ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചു; ചാനലിന് ബൈറ്റ് നൽകുമ്പോൾ ലോക്കൽ സെക്രട്ടറി പാഞ്ഞെത്തി മർദിച്ചു; വീഡിയോ സഹിതം യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടും പൊലീസിന് അനക്കമില്ല: സിപിഎം നേതാവിന്റെ പരാതിയിൽ അടികൊണ്ട ആൾക്കെതിരെ കേസും
- സെർബിയ അടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ ശേഷം ചെറു ബോട്ടുകളിൽ റിസ്ക് എടുത്ത് അഭയാർത്ഥികളായി ബ്രിട്ടണിൽ എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം പെരുകുന്നു; ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യാക്കാർ! യു കെ പൗരന്മാരുടെ ഫീസിൽ ഡിഗ്രി പഠനം നടത്താൻ അഭയാർത്ഥികളാവുന്ന ഇന്ത്യാക്കാരുടെ ഞെട്ടിക്കുന്ന കഥ
- പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം; അത് തിരിച്ചറിയാൻ പറ്റാത്തവരാണ് ഞങ്ങൾക്ക് ഒപ്പമെത്തണം എന്നു പറയുന്നത്; അവരുണ്ടായതു കൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല; ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിൽ നടിക്ക് കൂടുതൽ പിന്തുണ ലഭിച്ചേനെ; ഇന്ദ്രൻസ് മനസ്സ് തുറക്കുമ്പോൾ
- അഭിഭാഷക ചമഞ്ഞ് ഓട്ടോഡ്രൈവറെ കെട്ടി; കട്ടപ്പനക്കാരനെ പറ്റിച്ചത് ഹൈക്കോടതി മുറ്റത്തെ പെണ്ണുകാണലിൽ; കുളനടയിലെ ചതി പൊളിഞ്ഞത് താലികെട്ടിന് തൊട്ടു പിറകേ; പുതുപ്പള്ളിക്കാരനെ പറ്റിച്ചത് ആറു പവൻ; പത്ര പരസ്യം നൽകി കാമുകന്മാരെ വീഴ്ത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങും വിരുത്; വീണ്ടും കുടുങ്ങി ഹണിമൂൺ ശാലിനി
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍