Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ - ഇസ്രയേൽ ബന്ധത്തിൽ വിപ്ലവകരമായ ചുവടുവെപ്പ്; അരനൂറ്റാണ്ടോളം പഴക്കമുള്ള ഇസ്രയേൽ ബഹിഷ്കരണ നിയമം എടുത്ത് കളഞ്ഞ് യുഎഇ; ഇരു രാജ്യങ്ങളിലെയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇനി സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏർപ്പെടുന്നതിനും കരാറുകൾ ഒപ്പുവെക്കുന്നതിനും അനുവാദം; യഹൂദ ജിഹാദിൽ നിന്നും ഇസ്ലാമിക രാഷ്ട്രങ്ങളിലൊന്ന് പൂർണമായും പിന്മാറുന്നു

യുഎഇ - ഇസ്രയേൽ ബന്ധത്തിൽ വിപ്ലവകരമായ ചുവടുവെപ്പ്; അരനൂറ്റാണ്ടോളം പഴക്കമുള്ള ഇസ്രയേൽ ബഹിഷ്കരണ നിയമം എടുത്ത് കളഞ്ഞ് യുഎഇ; ഇരു രാജ്യങ്ങളിലെയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇനി സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏർപ്പെടുന്നതിനും കരാറുകൾ ഒപ്പുവെക്കുന്നതിനും അനുവാദം; യഹൂദ ജിഹാദിൽ നിന്നും ഇസ്ലാമിക രാഷ്ട്രങ്ങളിലൊന്ന് പൂർണമായും പിന്മാറുന്നു

മറുനാടൻ ഡെസ്‌ക്‌

അബുദാബി: അരനൂറ്റാണ്ടോളം പഴക്കമുള്ള ഇസ്രയേൽ ബഹിഷ്കരണ നിയമം എടുത്ത് കളഞ്ഞ് യുഎഇ. ഇസ്രയേൽ ബഹിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറൽ നിയമം യുഎഇ റദ്ദാക്കി. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യുഎഇയും ഇസ്രയേലും തമ്മിലുള്ള കരാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് 1972ലെ 15-ാം നമ്പർ ഫെഡറൽ നിയമം യുഎഇ റദ്ദാക്കിയത്. 2020 ലെ ഫെഡറൽ ഡിക്രി - നിയമം നമ്പർ 04 അനുസരിച്ചാണ് ഇസ്രയേൽ ബഹിഷ്കരണം അവസാനിപ്പിച്ചിരിക്കുന്നത്.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രയേലിൽ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രയേൽ പൗരന്മാരുമായോ ഇസ്രയേൽ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏർപ്പെടുന്നതിനും കരാറുകൾ ഒപ്പുവെക്കുന്നതിനും സാധിക്കും. ഇസ്രയേലി ഉൽപ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും അനുവാദമുണ്ടെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇസ്രയേലും യുഎഇയും സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാർ ഓഗസ്റ്റ് 13 ന് പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സംയുക്തമായി നടത്തിയതാണ് യുഎഇ-ഇസ്രയേൽ കരാർ. രാജ്യങ്ങൾ തമ്മിലുള്ള സുപ്രധാന ഇടപാടിനുശേഷം തിങ്കളാഴ്ച ഇസ്രയേൽ-അമേരിക്കൻ പ്രതിനിധി സംഘം ഇസ്രയേലിൽ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വാണിജ്യ വിമാനത്തിൽ പറക്കുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയനുമൊത്ത് താൻ വിമാനത്തിലുണ്ടാകുമെന്ന് വൈറ്റ് ഹൗസിന്റെ മുതിർന്ന ഉപദേശകനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നർ പ്രഖ്യാപിച്ചിട്ടുണ്ട്.

1977 സെപ്റ്റമ്പർ 17 ക്യാമ്പ് ഡേവിഡ് ഉടമ്പടിയിലുടെ ഈജിപതും ഇസ്രയേലും സമാധന പാതയിലേക്ക് വന്നതിനും, 93ലെ ഓസ്ലോ സമാധാനക്കരാറിനും ശേഷം കണ്ട ഏറ്റവും വലിയ സമാധാന ശ്രമം ആയിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്യാമ്പ് ഡേവിഡ് ഉടമ്പടി അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർറിന്റെ ഓസ്ലോ സമാധാനക്കരാർ ബിൽ ക്ലിന്റന്റെയും തൊപ്പിയിലെ പൊൻ തൂവൽ ആവുകയായിരുന്നെങ്കിൽ ഇവിടെ, നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിനാണ് ഉടമ്പടിയുടെ ക്രഡിറ്റ് പോകുന്നത്.

അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഈജിപ്റ്റിനും ജോർദ്ദാനും മാത്രമേ ഇസ്രയേലുമായി സജീവ ബന്ധമുള്ളു. നോർത്ത് വെസ്റ്റ് ആഫ്രിക്കയിലെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ആയ മൗറിത്താനിയ 1999 ൽ ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും, ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തെ യുദ്ധത്തെ ചൊല്ലി 2009 ൽ ബന്ധം മുറിച്ചു. പക്ഷേ ഇപ്പോൾ യുഎഇ ഇസ്രയേലുമായി ധാരണയിലെത്തിയതോടെ കൂടതൽ അറബ് രാഷ്ട്രങ്ങൾ രംഗത്തുവരുമെന്നാണ് കരുതുന്നത്.

എക്കാലവും ഇസ്രയേലുമായി ശണ്ഠകൂടിയിട്ട് യാതൊരു കാര്യവുമില്ലെന്നും നടത്തിയ യുദ്ധങ്ങളിലൊക്കെ ജയിച്ചത് ഈ കൊച്ചു രാഷ്ട്രം ആണെന്നതും ഉള്ള തിരിച്ചിറവ് മാത്രമല്ല, ഇസ്രയേലനെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം കളവാണെന്നും പുതിയ തലമുറ വിശ്വസിക്കുന്നതിന്റെ പ്രതിഫലമാണ് ഈ കരാർ എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ ഇസ്രയേൽ ഒരു സാത്താനോ കൊടുംവില്ലനോ അല്ല എന്ന ധാരണയിലാണ് അറബ് രാഷ്ട്രങ്ങൾ പോലും എത്തുന്നത്.

ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന യഹൂദന്മാരുടെ സ്വന്തമായി ഒരു രാജ്യം നിലവിൽവന്നത് ചോരയിലൂടെയാണ്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു.

പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു യഹൂദന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 48ലെ യുദ്ധത്തിന് മുമ്പ് 54 ശതമാനം ഭുമി മാത്രമാണ് ഇസ്രയേലിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ യുദ്ധാന്തരം അത് 77 ശതമാനമായി ഉയർന്നു. അറബികൾ ഒന്നിച്ച് മുട്ടിയിട്ടും ഇത്തിരക്കുഞ്ഞനായ ഇസ്രയേൽ ജയിച്ചുകയറി ഭൂ വിസ്തൃതി വർധിപ്പിച്ചു.

രാജ്യം ഉണ്ടാകുന്നതിന് വർഷങ്ങൾക്കുമുമ്പേ തന്നെ ഇസ്രയേൽ ഇത്തരം ഒരു പ്രതിസന്ധി മനസ്സിൽ കണ്ടിരുന്നുവെന്നും അവർ രഹസ്യമായി സൈന്യത്തെ ഉണ്ടാക്കിയിരുന്നുവെന്നും ആയുധങ്ങൾ സംഭരിച്ചിരുന്നുവെന്നുമുള്ള വിവരങ്ങൾ പിന്നീടാണ് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP