Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കിയത് രോഷത്തിനു പ്രധാന കാരണം; കള്ളക്കടത്ത് കേസിൽ കോൺസുൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദത്തിൽ യുഎഇ പൂർണ്ണ അതൃപ്തിയിൽ; തിരുവനന്തപുരത്തെ കോൺസുലേറ്റ് ചെന്നൈയിലേക്ക് മാറ്റുന്നതും പരിഗണനയിൽ; എൻഐഎ അന്വേഷണത്തിൽ നയതന്ത്ര വിള്ളൽ

കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കിയത് രോഷത്തിനു പ്രധാന കാരണം; കള്ളക്കടത്ത് കേസിൽ കോൺസുൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദത്തിൽ യുഎഇ പൂർണ്ണ അതൃപ്തിയിൽ; തിരുവനന്തപുരത്തെ കോൺസുലേറ്റ് ചെന്നൈയിലേക്ക് മാറ്റുന്നതും പരിഗണനയിൽ; എൻഐഎ അന്വേഷണത്തിൽ നയതന്ത്ര വിള്ളൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ വിവാദങ്ങളിൽ യു.എ.ഇക്കു കടുത്ത അതൃപ്തി. സ്വർണക്കടത്തിൽ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലിൽ തിരുവനന്തപുരം കോൺസുലേറ്റ് താൽക്കാലികമായി പൂട്ടുന്നതു പരിഗണനയിൽ എന്ന് റിപ്പോർട്ട്. ചെന്നൈയിൽ കോൺസുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്റ്റേഷൻ അവിടേക്കു മാറ്റാനുള്ള നീക്കം സജീവമാണെന്നാണ് വാർത്ത.

ആരോപണവിധേയരായ കോൺസൽ ജനറലിനെയും അറ്റാഷെയെയും പൂർണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യു.എ.ഇയുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാൽ സ്വർണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായിൽനിന്ന് ആർക്കു വേണമെങ്കിലും കോൺസുലേറ്റ് വിലാസത്തിലേക്കു കാർഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ. അധികൃതർ എന്ത്യൻ എംബസിയെ അറിയിച്ചുവെന്നും ജെബി പോൾ റിപ്പോർട്ട് ചെയ്യുന്നു.

നികുതിയും പിഴയുമടച്ച് തീർക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീർത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് അവർ അറിയിച്ചതായാണു സൂചന. കള്ളക്കടത്ത് കേസിൽ കോൺസൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷമുണ്ട്. എൻ.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാൻ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തൽ എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

കോൺസുലേറ്റിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് യു.എ.ഇ. വ്യക്തമാക്കിയെങ്കിലും ഫൈസൽ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യംചെയ്ാനോയ അനുവദിച്ചിട്ടില്ല. സർക്കാർതല അനുമതിയില്ലാതെ കഴിയില്ലെന്നാണു മറുപടി. പ്രളയദുരിതാശ്വാസ സഹായമായി സന്നദ്ധ സംഘടന വഴി 20 കോടി രൂപ നൽകിയതും അപകീർത്തിയിലാണ് എത്തുന്നത്. അതിൽ നാലരക്കോടി രൂപ കോൺസൽ ജനറലിനു കോഴ നൽകിയെന്ന ആരോപണവും യു.എ.ഇയെ ചൊടിപ്പിച്ചിട്ടുണ്ട്.

കോവിഡ്മൂലം മാർച്ചിൽ നിർത്തിവച്ച സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ജൂലൈ അവസാനവാരം പുനരാരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും സ്വർണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോർക്ക അധികൃതർ പലതവണ സമ്മർദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിർദ്ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞയാഴ്ചയാണ് ഇതു പുനരാരംഭിച്ചത്. ഇതിനിടെയാണ് പുതിയ വാർത്തയുമെത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP