Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കായംകുളം സിഐ തോക്കുമായി വീട്ടിലെത്തിയത് വധശ്രമക്കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് സാജിദ് ഷാജഹാനെ തേടി; സിഐ മേലധികാരിക്ക് റിപ്പോർട്ടു നൽകിയത് തോക്ക് ഉപയോഗിച്ചത് സ്വയം രക്ഷക്കെന്നും; ക്രിമിനൽ കേസിൽ പ്രതികളായ കുട്ടിസഖാക്കളെ പാർട്ടി സംരക്ഷിച്ചപ്പോഴും എംഎൽഎ ഗൗനിക്കാത്തത് പാർട്ടി ഘടകത്തിലെ പരാതി; ഡിവൈഎഫ്‌ഐ നേതാക്കളുടെ രാജി പ്രഖ്യാപനം ഗുണ്ടായിസത്തിന് പ്രതിഭ ഒത്താശ ചെയ്യാത്തതു കൊണ്ടെന്നും ആക്ഷേപം

കായംകുളം സിഐ തോക്കുമായി വീട്ടിലെത്തിയത് വധശ്രമക്കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് സാജിദ് ഷാജഹാനെ തേടി; സിഐ മേലധികാരിക്ക് റിപ്പോർട്ടു നൽകിയത് തോക്ക് ഉപയോഗിച്ചത് സ്വയം രക്ഷക്കെന്നും; ക്രിമിനൽ കേസിൽ പ്രതികളായ കുട്ടിസഖാക്കളെ പാർട്ടി സംരക്ഷിച്ചപ്പോഴും എംഎൽഎ ഗൗനിക്കാത്തത് പാർട്ടി ഘടകത്തിലെ പരാതി; ഡിവൈഎഫ്‌ഐ നേതാക്കളുടെ രാജി പ്രഖ്യാപനം ഗുണ്ടായിസത്തിന് പ്രതിഭ ഒത്താശ ചെയ്യാത്തതു കൊണ്ടെന്നും ആക്ഷേപം

ആർ പീയൂഷ്

ആലപ്പുഴ: ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്റെ വീട്ടിൽ അർദ്ധരാത്രിയിൽ കായംകുളം സിഐ അതിക്രമിച്ച് കടന്ന് തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ പാർട്ടി നടപടി എടുക്കാത്തതാണ് കൂട്ട രാജിക്ക് പിന്നിലെ ഒരു കാരണം എന്നാണ് കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നത്. ക്രിമിനൽ കേസിലെ പ്രതിയായ സാജിദ് വീട്ടിലുണ്ട് എന്ന രഹസ്യ വിവരം കിട്ടി പരിശോധനയ്ക്കെത്തിയതായിരുന്നു സിഐയും പൊലീസുകാരും. എന്നാൽ സാജിദ് ഈ സമയം കടന്നു കളഞ്ഞിരുന്നു. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ എത്തുമ്പോൾ തോക്കുപയോഗിച്ചത് സ്വയരക്ഷക്കാണെന്ന് സിഐ മേലധികാരിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സാജിദ് പ്രതിയല്ലെന്നും കെട്ടിചമച്ച കേസാണെന്നുമാണ് കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്ഐക്കാർ പറയുന്നത്.

സാജിദ് ഷാജഹാൻ പ്രതിയായ കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്: ഇക്കഴിഞ്ഞ ജനുവരി 23 നാണ് ഡിവൈഎഫ്ഐ എം.എസ്.എം സ്‌ക്കൂൾ യൂണിറ്റ് അംഗം തങ്ങൾ വീട്ടിൽ കിഴക്കതിൽ ഫൈസലി(25)നെ മുപ്പതോളം പേരടങ്ങുന്ന സംഘം ബൈക്കിലെത്തി വെട്ടിപരുക്കേൽപ്പിച്ചത്. സംഭവം ഇങ്ങനെ; എം.എസ്.എം കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം പരിഹാരിക്കാനെത്തിയതായിരുന്നു ഫൈസൽ. ഇവിടെ വച്ച് അന്തപ്പൻ എന്ന് അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അരുൺ ഫൈസലുമായി വാക്കു തർക്കത്തിലായി. അരുണിനെ നോക്കി ഫൈസൽ ചിരിച്ചതാണ് തർക്കത്തിന് കാരണം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഘർഷം തുടങ്ങിയത്. ഇതിന് ശേഷം വൈകുന്നേരം അഞ്ചരയോടെ അരുണിന്റെയും സാജിദിന്റെയും നേതൃത്വത്തിൽ മുപ്പതോളം ആളുകൾ പത്ത് ബൈക്കുകളിലെത്തി എം.എസ്.എം കോളേജിന് സമീപത്ത് വച്ച് ആക്രമിച്ചത്.

ഫൈസലിന്റെ പിൻഭാഗത്ത് ആദ്യം കുത്തി പിന്നീട് വളഞ്ഞിട്ട് കമ്പിവടികൊണ്ട് മർദ്ദിക്കുകയും കാൽമുട്ടിന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ സാജിദിനെ വ്യക്തമായി ഫൈസൽ തിരിച്ചറിഞ്ഞിരുന്നു. ഫൈസലിന്റെ മൊഴി പ്രകാരവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് സാജിദിനെ മൂന്നാംപ്രതിയായി കേസെടുത്തിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു സാജിദ്. കായംകുളത്തും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്ന ഇയാൾ പാർട്ടി പരിപാടികളിലും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കും സജീവ പങ്കാളിയായി രംഗത്തുണ്ടായിരുന്നു.

സിപിഎം പാർട്ടീ ഓഫീസിൽ മിക്ക സമയങ്ങളിലും ഉണ്ടാകും. പാർട്ടീ ഓഫീസിൽ കയറി പ്രശ്‌നമുണ്ടാക്കാൻ പൊലീസിന് താൽപര്യമില്ലാത്തതിനാലാണ് ഇതുവരെയും നടപടി എടുക്കാതിരുന്നത്. അങ്ങനെയാണ് രണ്ട് ദിവസം മുൻപ് ഇയാൾ കുറ്റിത്തെരുവിലെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. വീടിന് മുന്നിൽ ഇയാളുടെ വാഹനം ഉണ്ടായിരുന്നു. മുറിയിൽ ഭാര്യയും ഭർത്താവും സംസാരിക്കുന്നതും പൊലീസ് വ്യക്തമായി കേട്ടിരുന്നു. വീട്ടുടമയെ വിളിച്ചുണർത്തി മുകളിലെത്തിയപ്പോഴേക്കും ആളെ കാണാൻ കഴിഞ്ഞില്ല.

പൊലീസ് ആവിശ്യപ്പെട്ടതിനെ തുടർന്ന് സാജിദിന്റെ ഭാര്യ വാതിൽ തുറന്നു. സാജിദ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മറുപടി പറഞ്ഞത്. വീടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈസമയം പ്രതിയുടെ ഭാര്യ പൊലീസ് വീടിനുള്ളിൽ പരിശോധന നടത്തുന്നത് മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. സിഐ പരിശോധന നടത്തുന്നതിനിടയിൽ സർവ്വീസ് റിവോൾവർ കയ്യിൽ കരുതിയിരുന്നു. ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. പരിശോധനയ്ക്ക് ശേഷം സിഐയും സംഘവും മടങ്ങി പോയി. എന്നാൽ തൊട്ടടുത്ത ദിവസം യുവതിയും കുഞ്ഞും തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി കായംകുളം സിഐ അതിക്രമം നടത്തി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

നിരവധി ക്രിമിനൽ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ പോകുമ്പോൾ സ്വയരക്ഷക്കായിട്ടാണ് റിവോൾവർ എടുത്തതെന്ന് സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാം വെട്ടു കേസുകളാണ് പ്രതിക്കെതിരെയുള്ളത്. അതിനാൽ പൊലീസിനെ ആക്രമിക്കാൻ സാധ്യത മുൻകൂട്ടി കണ്ടാണ് തോക്ക് കയ്യിൽ കരുതിയിരുന്നത്. എന്റെ ഒപ്പമുള്ള പൊലീസുകാരുടെ സുരക്ഷയും നോക്കേണ്ട കടമ എനിക്കുണ്ട്. അതിനാലാണ് തോക്ക് കയ്യിലെടുക്കേണ്ടി വന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ അവിടെയുണ്ടായിരുന്ന യുവതിയോട് മോശമായി ഒരു വാക്കു പോലും ഞാൻ സംസാരിച്ചിട്ടുമില്ല. എന്റെ സുപ്പീരിയർ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയതും എന്നും സിഐ ഗോപകുമാർ പറഞ്ഞു.

ക്രിമിനൽ കേസ് പ്രതിയെ ഒരു വിഭാഗം സംരക്ഷിച്ചു വരികയാണ്. ഇതിനിടെയാണ് ഇക്കാരണങ്ങൾ നിരത്തികാട്ടി ഡിവൈഎഫ്ഐ പ്രവർത്തകർ രാജിക്കത്തി സമർപ്പിച്ചത്. യു.പ്രതിഭാ എംഎ‍ൽഎയുടെ നിർദ്ദേശപ്രകാരം സിഐ കള്ളക്കേസുകളിൽ ഡിവൈഎഫ്ഐക്കാരെ കുടുക്കുന്നു എന്നാണ് ആരോപണം. എന്നാൽ സാജിദ് സിപിഎമ്മിനായി ഗുണ്ടാപണി ചെയ്യുന്നയാളാണെന്ന് കായംകുളംകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP