Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാവിലെ വീട്ടുകാർ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനിടെ കിടപ്പുമുറിയിൽ വലിയ ബഹളം; ആളില്ലാത്ത മുറിയിലെ ഫർണിച്ചറുകൾ കുത്തിമറിച്ചിട്ട് രണ്ടുപേരുടെ അക്രമം; മുറി പുറത്തുനിന്ന് അടച്ചിട്ട് ജീവനും കൊണ്ടോടി വീട്ടുകാർ; ഒടുവിൽ വെടിവെക്കാൻ തീരുമാനമായത് ഡിഎഫ്ഒ അനുമതി നൽകിയതോടെ

രാവിലെ വീട്ടുകാർ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനിടെ കിടപ്പുമുറിയിൽ വലിയ ബഹളം; ആളില്ലാത്ത മുറിയിലെ ഫർണിച്ചറുകൾ കുത്തിമറിച്ചിട്ട് രണ്ടുപേരുടെ അക്രമം; മുറി പുറത്തുനിന്ന് അടച്ചിട്ട് ജീവനും കൊണ്ടോടി വീട്ടുകാർ; ഒടുവിൽ വെടിവെക്കാൻ തീരുമാനമായത് ഡിഎഫ്ഒ അനുമതി നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂരാച്ചുണ്ടുകാർ ഏറെ നാളായി കാട്ടുപന്നി ശല്യം കൊണ്ട് വശം കെട്ടിരിക്കുകയാണ്. ഇന്ന് നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഒരുവീടിന്റെ കിടപ്പുമുറിയിൽ രണ്ട് കാട്ടുപന്നികൾ പാഞ്ഞുകയറി. രണ്ട് കാട്ടുപന്നികളെയും വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിർക്കാൻ ലൈസൻസുള്ള നാട്ടുക്കാരും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. കൃഷി നശിപ്പിക്കുന്നുവെന്ന മാത്രമല്ല അപകടകാരികൾ കൂടിയാണ് ഇവയെന്നാണ് നാട്ടുകാരുടെ പരാതി.

രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികൾ പാഞ്ഞ് കയറിയത്. നേരെ വീട്ടിലെ ആളില്ലാത്ത റൂമിലെത്തിയ പന്നികൾ ഫർണിച്ചറുകൾ കുത്തി മറിച്ചിടാൻ തുടങ്ങി. വീട്ടുകാർ മുറി പുറത്ത് നിന്ന് അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ വീട് അടച്ച് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ശല്യക്കാരനായ പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഡി എഫ് ഒ വരാതെ പന്നികളെ തുറന്നുവിടില്ലെന്നും അവർ നിലപാടെടുത്തു. ഡി എഫ് ഒ എത്തിയ ശേഷം പന്നികളെ മയക്കുവെടിവച്ച് പുറത്തെത്തിച്ച് കൊല്ലണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.അല്പം കഴിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി.അപകടകാരികളായ പന്നികളെ വെടിവച്ചുകൊല്ലാൻ നിയമതടസമില്ലെന്ന നിലപാടിലായിരുന്നു ഡി എഫ് ഒ.

വീട്ടിനുള്ളിൽ അതിക്രമിച്ചുകയറിയാൽ അപകടകാരികളെന്ന വിഭാഗത്തിൽ പെടുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ലൈസൻസുള്ള ഒരാളെ കൊണ്ടുവന്ന് ഒരു പന്നിയെ വെടിവച്ചുകൊന്നത്. വനംവകുപ്പാണ് രണ്ടാമത്ത പന്നിയെ വെടിവച്ചുകൊന്നത്. കിടപ്പുമുറിക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വനമേഖലയോട് അടുത്ത ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ പരാതികൾ ഉന്നയിച്ചിട്ടും കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP