Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ നാളെ രാവിലെ 10 ന് തുറക്കും; പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും; നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ നാളെ രാവിലെ 10 ന് തുറക്കും; പമ്പയാറിലും കക്കാട്ടാറിലും  ജലനിരപ്പ്  ഉയരും; നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ നാളെ രാവിലെ 10 മുതൽ തുറന്നുവിടുമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകൾ 25 സെന്റീ മീറ്റർ വീതം ഉയർത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതിലാണ് അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്.

പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടു മണിക്കൂറിനു ശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളിൽ എത്തും. പമ്പ നദിയിൽ 10 സെ.മി വരെ ജലനിരപ്പ് ഉയരാം. ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളൂ. അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുവാൻ കഴിയും.

കക്കിആനത്തോട് റിസർവോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പിൽ നിന്നും). അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.1 മീറ്ററാണ്. റിസർവോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 974.91 മീറ്റർ, 975.91 മീറ്റർ, 976.41 മീറ്റർ എന്നിവയിൽ എത്തിച്ചേരുമ്പോഴാണ്. നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകൾ സൂചന ദൃശ്യശ്രവ്യപത്രസാമൂഹ്യ മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. ജലസംഭരണിയിലെ ജലത്തിന്റെ അളവ് 976.91 മീറ്റർ എത്തിച്ചേരുന്ന മുറയ്ക്കാണ് രണ്ടു ഷട്ടറുകൾ 25 സെന്റീ മീറ്റർ വീതം ഉയർത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതിൽ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കിവിടുന്നതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കിൽ അധികൃതർ നിർദേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP