Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിസാമുദ്ദീനിൽ നടന്ന യോഗത്തിന്റെ ഭീതി കോഴിക്കോട്ടും; ഡൽഹിയിലെ വിവാദ തബ് ലീഗ് യോഗത്തിൽ പങ്കെടുത്ത രണ്ട് പേർ കോഴിക്കോട് സ്വദേശികൾ; ഇവർ നിരീക്ഷണത്തിലാണെന്നും മറ്റ് മൂന്ന് പേരുടെ ലിസ്റ്റുകളും അന്വേഷിക്കുകയാണെന്നും കോഴിക്കോട് കളക്ടർ; ആലപ്പുഴയിൽ നിന്ന് ഒൻപത് പേരുണ്ടെന്ന് പറയുമ്പോഴും റിപ്പോർട്ട് തള്ളി യു പ്രതിഭ എംഎ‍ൽഎ; യോഗത്തിൽ പങ്കെടുത്ത മറ്റ് മലയാളികകളേയും ഇവരുമായി ബന്ധം പുലർത്തിയവരേയും കണ്ടെത്താൻ പ്രത്യേക നിരീക്ഷണവുമായി ആരോഗ്യവകുപ്പും

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന യോഗത്തിൽ പങ്കെടുത്ത രണ്ടുപേരാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മാർച്ച് 13 ന് തന്നെ കോഴിക്കോട് എത്തിയ ഇവർ നിരീക്ഷണത്തിലാണുള്ളത്. നിസാമുദ്ദീൻ തബ്ലീഗ് പള്ളിയിൽ മാർച്ച് 18 മുതൽ 20 വരെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേരുടെ ലിസ്റ്റ് കൂടി ലഭിച്ചിട്ടുണ്ട്. അവർ യോഗത്തിൽ പങ്കെടുത്തവരല്ല.

കോഴിക്കോടു നിന്ന് നാലുമാസം മുമ്പേ പുറപ്പെട്ടു മാർച്ച് 23 ന് റെയിൽ മാർഗം തിരിച്ചെത്തിയ മൂന്നുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.അതേ സമയം സംസ്ഥാനത്താകെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് 45 പേരാണുള്ളത്. കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പത്തനംതിട്ടയിൽ നിന്നാണ് കുടുതലാളുകളും പങ്കെടുത്തത്. 14 പേരാണ് നിസാമുദ്ദീനിലെ പരിപാടിയിൽ പത്തനംതിട്ടയിൽ നിന്ന് പങ്കെടുത്തത്. ആലപ്പുഴ 9, കോഴിക്കോട് 5, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.

നിസാമുദ്ദീനിൽ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ് ലീഗി ജമാഅത്ത് പള്ളി കോവിഡ് വ്യാപനത്തിന്റെ എപ്പിസെന്ററായി മാറിയതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ അവിടേക്ക് തിരിഞ്ഞിരുന്നു. അതേ സമയം യോഗത്തിൽ പങ്കെടുത്തവരിൽ ആലപ്പുഴ കായംകുളം സ്വദേശികൾ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്ന് പ്രതികരിച്ച് യു പ്രതിഭാ എംഎ‍ൽഎയും രംഗത്തെത്തിയിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്ത പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

നിസമുദീനിൽ 2000 പേർ പങ്കെടുത്ത പരിപാടിയിൽ സന്നിഹിതരായിരുന്ന 200ൽ അധികം പേർ കേവോഡ് പരിശോധനയ്ക്ക് വിധേയരായി. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ സന്ദർശനം നടത്തിയ പള്ളിയിൽനിന്നാണ് നിസാമുദ്ദീനിലുള്ളവർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇത് വലിയ ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതോടെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്നത് ഏതാണ് ഈ മുസ്ലിം വിഭാഗത്തെയാണ്.

ഇസ്ലാമിക പ്രബോധനത്തിനായി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്ത ശേഷം 40 ദിവസങ്ങൾക്ക് ശേഷം ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വേണ്ടി ഒത്തുകൂടുന്നവരാണ് ഇക്കൂട്ടർ. തുടർന്നുള്ള സമ്മേളനത്തിൽ മൂന്ന് ദിവസങ്ങളിലായി ഇവരുടെ അനുഭവങ്ങൾ പങ്കുവെക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇത്തരത്തിൽ പ്രബോധനം നടത്തുന്നവരുണ്ട്. കാനഡയും അടക്കമുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിൽ തബ് ലീഗി ജമാഅത്തിന്റെ പ്രബോധകർ പ്രവർത്തിക്കുന്നുണ്ട്.

ഇത്തരത്തിൽ 40 ദിവസങ്ങൾക്ക് ശേഷമുള്ള സമ്മേളനമായിരുന്നു ഡൽഹിയിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ നടന്നത്. ഇതാണ് കൊറോണ വൈറസ് വ്യാപനത്തിലേക്ക് വഴിവെച്ചതും. ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും. എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരങ്ങൾ നിർവഹിക്കും. കേരളത്തിലും പ്രവർത്തനങ്ങൾ സജീവമാണ്.

ആളുകളെ തങ്ങൾക്കൊപ്പം ചേർക്കാൻ ഭക്ഷണവും കിറ്റും അടക്കം വിതരണം ചെയ്യുന്ന ഈ വിഭാഗം ഫണ്ട് സമാഹരിക്കുന്നതും മതപ്രഭാഷണങ്ങൾ വഴിയാണ്. അടുക്കം ചിട്ടയോടും പ്രവർത്തിക്കുന്ന ഇവരുടെ ഏറ്റവും വലിയ സമ്മേളനം നടക്കുന്നത് ബംഗ്ലാദേശ് ആസ്ഥാനമായ ധാക്കയിലാണ്. അറഫ് സംഗമം കഴിഞ്ഞാൽ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനമെന്ന വിധത്തിൽ പോലും ഈ സമ്മേളനം വിലയിരുത്തുന്നവരുണ്ട്. സലഫിസം ഐഡിയോളജിയായി പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത് അല്ലാഹുവിന്റെ പാതയിൽ മുന്നോട്ടു പോകുന്നു എന്നാണ്. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കേരളത്തിലെ മുഖ്യാധാര മുസ്ലിം സമൂഹം തയ്യാറാകാറില്ലെന്നതാണ് വസ്തുത.

പാരമ്പര്യമായി നിലനിർത്തി പോരുന്ന വിശ്വാസ കർമ്മ തലങ്ങളിൽ കൈകടത്തലുകൾ നടത്തുകയും, മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി രചനകൾ നടത്തുകയും ചെയ്തവരാണിവർ എന്നാണ് ഇവരുടെ കുറിച്ചുള്ള പരാതി. തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ അടിച്ചേൽപ്പിക്കാൻ വേണ്ടി സുന്നി ഭൂരിപക്ഷ മേഖലയിൽ അതിന് അനുസരിച്ചു ഉത്ബോധനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ലോകത്ത് നവീന ചിന്താഗതികളുമായി രംഗ പ്രവേശനം ചെയ്ത സലഫി ധാരയുടെ മറ്റൊരു പതിപ്പാണ് തബ് ലീഗ് ജമാഅത്ത്.

മുസ്ലിം ആചാരങ്ങളെ കുഫ്ർ ആരോപിച്ച് കൊണ്ട് തഖ്വിയത്തുൽ ഈമാൻ , സ്വിറാത്തുൽ മുസ്തഖീം തുടങ്ങിയ രചനകളിലൂടെ കുപ്രസിദ്ധനായ ഇസ്മാഈൽ ദഹ്ലവിയാണ് തബ്ലീഗിന്റെ ആദർശ ഗുരു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് മുഹമ്മദ് ഇൽയാസാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP