Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധ സ്ഥിരീകരിച്ചത് ഇറ്റാലിയൻ പ്രവാസി കുടുംബവുമായി ഇടപഴകിയവർക്ക്; ഇതോടെ പത്തനംതിട്ട ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി; ഇവരുമായി അടുത്ത് ഇടപഴകിയവരിൽ നിന്നും രോഗലക്ഷങ്ങൾ കണ്ടെത്തിയ 21 പേരെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാർഡിൽ പാർപ്പിച്ചിരിക്കുന്നു; രോഗ ബാധിതരുമായി അടുത്തിടപഴകിയവരെ കണ്ടത്താൻ അന്വേഷണം നടക്കുന്നെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്

പത്തനംതിട്ടയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധ സ്ഥിരീകരിച്ചത് ഇറ്റാലിയൻ പ്രവാസി കുടുംബവുമായി ഇടപഴകിയവർക്ക്; ഇതോടെ പത്തനംതിട്ട ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി; ഇവരുമായി അടുത്ത് ഇടപഴകിയവരിൽ നിന്നും രോഗലക്ഷങ്ങൾ കണ്ടെത്തിയ 21 പേരെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാർഡിൽ പാർപ്പിച്ചിരിക്കുന്നു; രോഗ ബാധിതരുമായി അടുത്തിടപഴകിയവരെ കണ്ടത്താൻ അന്വേഷണം നടക്കുന്നെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് 19 രോഗം ആശങ്കാ ജനകമായ വിധത്തിൽ പടർന്നു പിടിക്കുന്നു. പത്തനംതിട്ടയിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്കുമാണ് ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവർക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഇറ്റലിയിൽ നിന്നും വന്ന ദമ്പതികൾ, ഇവരുടെ മകൻ, അയൽവാസികളും ബന്ധുക്കളുമായി ഒരു സ്ത്രീയും പുരുഷനും എന്നീ അഞ്ച് പേർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവരിൽ നിന്നും രോഗലക്ഷങ്ങൾ കണ്ടെത്തിയ 21 പേരെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു ഇവരിൽപ്പെട്ട രണ്ട് പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

നിലവിൽ 21 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ട് പേർക്കാണ് ഇപ്പോൾ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ രണ്ട് പേരുമായി അടുത്തിടപഴകിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ച രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ ആരൊടൊക്കെ ഇടപഴകി എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി രോഗബാധ സ്ഥിരീകരിച്ചു കൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. നേരത്തെ എഴ് പേരടങ്ങിയ എട്ട് സംഘങ്ങളെ രോഗികൾ ഇടപെട്ടവരെ കണ്ടെത്താനായി നിയോഗിച്ചിരുന്നു. ഈ സംഘങ്ങളുടെ എണ്ണം 11 ആക്കി ഇപ്പോൾ ഉയർത്തിയിട്ടുണ്ടെന്ന് നൂഹ് വ്യക്തമാക്കി. നിലവിൽ കോലഞ്ചേരി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് രോഗബാധ സ്ഥിരീകരിച്ചവർ ഉള്ളത്.

അതിനിടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിബി നൂഹ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ പേരിലടക്കം കോവിഡ് 19 വൈറസിനെ സംബന്ധിച്ച് വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ നാല് പരാതികൾ താൻ പൊലീസിന് നൽകിയിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. രോഗബാധിതരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും മഞ്ഞൾ കക്ഷായം, വെളുത്തുള്ളി കക്ഷായം എന്നീ മരുന്നുകൾ കൊറോണ വൈറസിന് നല്ലതാണെന്ന് പ്രചരിപ്പിച്ചതിനും, സൂര്യപ്രകാശത്തിൽ നിന്നാൽ വൈറസ് വരില്ലെന്ന സന്ദേശം എന്നീ പ്രചരിപ്പിച്ച സംഭവങ്ങളിലാണ് ജില്ലാ കളക്ടർ നേരിട്ട് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

ഏഴാം ക്ലാസുവരെ പരീക്ഷയില്ല

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയില്ല. എട്ട്, ഒമ്പത്, പത്ത്, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടത്താനും സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അംഗൻവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായിരിക്കും അവധി നൽകുക. സി.ബി.എസ്.ഇ സ്‌കൂളുകൾക്കും തീരുമാനം ബാധകമാകും. കോളജുകളിൽ ക്ലാസുകൾ ഒഴിവാക്കും. എന്നാൽ, കോളജ് പരീക്ഷകൾക്കും പ്രാക്ടിക്കലിനും മാറ്റമുണ്ടാകില്ല. ഒന്നുമുതൽ ഏഴുവരെയുള്ള സ്‌കൂളുകൾ പൂർണമായി അടച്ചിടും. എട്ട്, ഒമ്പത് ക്ലാസുകൾ പ്രവർത്തിക്കില്ലെന്നും പരീക്ഷ മാത്രമേ നടക്കുവെന്നും അറിയിച്ചു.

മാർച്ചിലെ സർക്കാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തരുതെന്നും നിർദ്ദേശമുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണം സർക്കാർ ഉറപ്പാക്കും. സർക്കാർ തീരുമാനം നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മന്റെ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇന്ദിര രാജൻ അറിയിച്ചു. കേരളത്തിൽ ആറു പേർക്ക് കോവിഡ്19 ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പത്തനംതിട്ടയിൽ അഞ്ചു പേർക്കും കൊച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP