Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ദുബൈയിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ കരിപ്പുരിൽ എത്തിയയാൾ കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചശേഷം യാത്രയായത് പിറ്റേന്ന് മാവേലി എക്സ്‌പ്രസിൽ; അഞ്ചുദിവസം കാസർകോട് വിവിധ പരിപാടികളിൽ പങ്കെടുത്ത ഇയാൾ ആശുപത്രിയിൽ ആയത് 16ന് കൊറോണ സഥിരീകരിച്ചശേഷം; ഇയാൾ പങ്കെടുത്ത ചില ചടങ്ങുകളിൽ എൻഎ നെല്ലിക്കുന്നിന്റെയും എംസി ഖമറുദ്ദീന്റെയും സാന്നിധ്യം; കാസർകോട് മഞ്ചേശ്വരം എംഎൽഎമാരെ നിരീക്ഷണത്തിലാക്കിയത് വിവാഹച്ചടങ്ങുകളും പൊതുപരിപാടികളും

ദുബൈയിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ കരിപ്പുരിൽ എത്തിയയാൾ കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചശേഷം യാത്രയായത് പിറ്റേന്ന് മാവേലി എക്സ്‌പ്രസിൽ; അഞ്ചുദിവസം കാസർകോട് വിവിധ പരിപാടികളിൽ പങ്കെടുത്ത ഇയാൾ ആശുപത്രിയിൽ ആയത് 16ന് കൊറോണ സഥിരീകരിച്ചശേഷം; ഇയാൾ പങ്കെടുത്ത ചില ചടങ്ങുകളിൽ എൻഎ നെല്ലിക്കുന്നിന്റെയും എംസി ഖമറുദ്ദീന്റെയും സാന്നിധ്യം; കാസർകോട് മഞ്ചേശ്വരം എംഎൽഎമാരെ നിരീക്ഷണത്തിലാക്കിയത് വിവാഹച്ചടങ്ങുകളും പൊതുപരിപാടികളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാഹച്ചടങ്ങുകളും പൊതുപരിപാടികളും പരമാവധി കുറക്കണമെന്ന് സർക്കാർ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും പലയിടത്തും ഇക്കാര്യത്തിൽ കടുത്ത ജാഗ്രതക്കുറവാണ് നിലനിൽക്കുന്നത്. കൊറോണ ബാധ സംശയിച്ച് കാസർകോട്, മഞ്ചേശ്വരം എംഎൽഎമാർ വീടുകളിൽ നിരീക്ഷണത്തിലായിതിന് പന്നിലും ഇതേ ജാഗ്രതകുറവാണ്. വ്യാഴാഴ്ച കാസർകോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളിൽ ഉൾപ്പെടെ വൈറസ് ബാധിതൻ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് എംഎൽഎമാരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎൽഎമാർ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നൽകുകയും ചെയ്തിരുന്നതായാണ് സൂചന.

ദുബായിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആൾ എത്തിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്‌പ്രസിന്റെ എസ് 9 സ്ലീപ്പർ കോച്ചിലാണ് ഇയാൾ കോഴിക്കോടുനിന്ന് കാസർകോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസർകോട് നിരവധി സ്ഥലങ്ങളിൽ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.പിന്നീട് 16-ാം തീയതി കാസർകോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസർകോട് എംഎൽഎമാർ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താനാണ് ശ്രമം.

ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ഇങ്ങനെയാണ്-ഈ മാസം 12-ന് രാവിലെ മാവേലി എക്സ്‌പ്രസിലാണ് കൊറോണ ബാധിച്ച കുഡ്ലു സ്വദേശി കാസർകോട്ടെത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അന്നു പുലർച്ചെ 3.40-നാണ് മാവേലി എത്തിയത്.ഈ സമയം ഇദ്ദേഹം കയറിയ എസ് 9 കോച്ചിലുണ്ടായിരുന്നത് 42 പേർ. കൊയിലാണ്ടിയിൽ 4.15-നും വടകരയിൽ 4.35-നും എത്തി. ഈ രണ്ടു സ്റ്റേഷനുകളിലും എസ് 9-ൽ ആരും കയറുകയോ അതിൽനിന്ന് ഇറങ്ങുകയോ ചെയ്തിട്ടില്ല.മാഹിയിൽ 4.45-ന് എത്തി. അവിടെനിന്ന് എതാനും ചിലർ കയറി. ആരും ഇറങ്ങിയിട്ടില്ല. തലശ്ശേരിയിൽ പുലർച്ചെ അഞ്ചുമണിക്കെത്തി. കുറച്ചുപേർ കയറി. ആരും ഇറങ്ങിയില്ല. ഇവർ ജനറൽ കമ്പാർട്ടുമെന്റിലെ ടിക്കറ്റെടുത്തവരായിരുന്നു.

അവർ ടി.ടി.ആറിനോട് പറഞ്ഞ് സ്ലീപ്പർ ടിക്കറ്റിന്റെ പണം കൊടുത്ത് അതേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തു. കണ്ണൂരിൽ പുലർച്ചെ 5.23-ന് എത്തി. കുറേപ്പേർ ഇറങ്ങുകയും ഏതാനും ചിലർ കയറുകയും ചെയ്തു. പഴയങ്ങാടിയിൽ 5.47-ന് എത്തി. ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. ആറുമണിക്ക് പയ്യന്നൂരിൽ. ഒന്നോരണ്ടോ പേർ കയറി. ആരും ഇറങ്ങിയില്ല. ചെറുവത്തൂരിലെത്തിയപ്പോൾ ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. നീലേശ്വരത്ത് 6.33-ന് എത്തി. രണ്ടുപേർ കയറി. ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റായതിനാൽ ഇവരെ അതിലേക്ക് മാറ്റി. 6.44-ന് കാഞ്ഞങ്ങാട്ടെത്തി. ഇവിടെയും കുറച്ചുപേർ ഇറങ്ങി. എ.സി. കമ്പാർട്ടുമെന്റിൽ കയറേണ്ട ഒരാൾ എസ് 9-ലേക്ക് മാറിക്കയറി. കാസർകോട്ട് 7.04-ന് എത്തി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കുറച്ചുപേർ ഇറങ്ങുകയും ഒന്നിലേറെപ്പേർ കയറുകയും ചെയ്തു.

ഇതിനിടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തർപ്രദേശിൽ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയിൽ രോഗ ബാധിതരുടെ എണ്ണം 23 ആയി. രാജ്യത്തെ മൊത്തം രോഗ ബാധിതരിൽ 32 പേർ വിദേശികളാണ്. മരിച്ച അഞ്ചുപേരിൽ ഒരു വിദേശി മാത്രമേയുള്ളൂ. കർണാടക, പഞ്ചാബ്, ഡൽഹി, മഹരാഷ്ട്ര എന്നിവിടങ്ങളിലാണ് ഓരോരുത്തർ മരിച്ചത്. ഇതിനിടെ കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തിൽ 28 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ലഖ്‌നൗവിൽ നാലുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മൂന്നുപേർക്കും പഞ്ചാബിൽ ഒരാൾക്കും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബിൽ ബ്രിട്ടനിൽ നിന്നെത്തിയ 89 വയസ്സുകാരിക്കാണ് കോവിഡ് സ്ഥീരികരിച്ചത്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയർന്നു. തെലങ്കാനയിൽ രോഗബാധിതരുടെ എണ്ണം 16 ആയി. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു. വിദേശത്തുള്ള രണ്ട് മലയാളികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ 24 മണിക്കൂറും പ്രവർത്തിക്കന്ന കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ 48 ഓഫീസർമാരുടെ നേതൃത്വത്തിലാണ് 16 മേഖലകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൺട്രോൾ റൂം. വൈറസ് പ്രതിരോധത്തിനായി സർക്കാർ ശക്തമായ നടപടികളാമ് സ്വീകരിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ദമ്മു രവി, ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനിലെ കേണൽ ദിനേഷ് അധികാരി, വിദേശകാര്യ വക്താവ് രവീഷ് കുമാർ എന്നിവർ അറിയിച്ചു.

അതേസമയം, ലോകഭീതിയിൽ കോവിഡ് 19 വ്യാപിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ രോഗബാധയിൽ മരണം കുടുന്ന സാഹചര്യമാണ് ഇറ്റലിയിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 427 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഇറ്റലിയിൽ മൊത്തം മരിച്ചവരുടെ എണ്ണം 3405 ആയി. ഇതോടെ ഇതുവരെ ഏറ്റവും കൂടുതൽ പേർ മരിച്ച ചൈനയുടെ 3245 എന്ന സംഖ്യയെ ഇറ്റലി മറികടന്നു.മരണ സംഖ്യക്കൊപ്പം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും ഇറ്റലിയിൽ കുതിച്ചുയരുകയാണ്. മൊത്തത്തിലുള്ള രോഗബാധിതരുടെ എണ്ണത്തിൽ ഇന്നലെ ഉണ്ടായത് 12.6% വർദ്ധനവാണ്. കഴിഞ്ഞ ഫെബ്രുവരി 21 നു ഇറ്റലിയിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ ഇത് ഏറ്റവും കൂടിയ രണ്ടാമത്തെ നിരക്കാണ്.

ബ്രിട്ടനിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമായി. സ്‌കൂളുകൾ ഇന്നുമുതൽ അവധിയാണ്. ഭൂഗർഭ ട്രെയിനുകളും നിർത്തിവയ്ക്കും. അടിയന്തര സേവനങ്ങൾക്കായി 20,000 സൈനികരെ രംഗത്തിറക്കിയിട്ടുണ്ട്. ജർമ്മനിയിലും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്നലെവരെ 10,000 ൽ അധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഒരു ദിവസം 2943 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിലും കാര്യങ്ങൾ നിയന്ത്രണാതീതമാക്കുകയാണ്. ന്യൂയോർക്കിൽ മാത്രം രോഗികളുടെ എണ്ണം 3000 കടന്നു. ഇറാനിൽ ഇന്നലെ 149 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഈ രോഗം മൂലം ഓരോ പത്ത് മിനിട്ടിലും ഒരാൾ വീതം മരിക്കുന്നു എന്നും ഓരോ മണിക്കൂറിലും ചുരുങ്ങിയത് 50 പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും ഇറാൻ ആരോഗ്യവകുപ്പ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP