Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കണമെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകി ഡിജിപി ലോകനാഥ് ബെഹ്റ; മടിച്ചു നിൽക്കാതെ ഏറ്റെടുത്ത് യതീഷ് ചന്ദ്ര ഐപിഎസും ഡോ എ ശ്രീനിവാസും; തലകുത്തി നിന്ന് യോഗ ചെയ്ത് ശ്രീനിവാസും അതിവേഗത്തിൽ പുഷ് അപ്പ് എടുത്തും കസർത്തു കാട്ടിയും യതീഷും; രാഷ്ട്രീയ വിവാദമായി മാറുമെന്ന് ഭയന്ന് റിസ്‌ക്കെടുക്കാതെ മലയാളി ഉദ്യോഗസ്ഥരും

പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കണമെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകി ഡിജിപി ലോകനാഥ് ബെഹ്റ; മടിച്ചു നിൽക്കാതെ ഏറ്റെടുത്ത് യതീഷ് ചന്ദ്ര ഐപിഎസും ഡോ എ ശ്രീനിവാസും; തലകുത്തി നിന്ന് യോഗ ചെയ്ത് ശ്രീനിവാസും അതിവേഗത്തിൽ പുഷ് അപ്പ് എടുത്തും കസർത്തു കാട്ടിയും യതീഷും; രാഷ്ട്രീയ വിവാദമായി മാറുമെന്ന് ഭയന്ന് റിസ്‌ക്കെടുക്കാതെ മലയാളി ഉദ്യോഗസ്ഥരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കസർത്തുകൾ സൈബർ ലോകത്ത് വൈറലാണ്. യോഗ ചെയ്തു നടന്നു കൊണ്ടും മോദി തന്റെ ഫിറ്റ്‌നസ് ദൗത്യം ഏറ്റെടത്തു പൂർത്തീകരിച്ചു. ഇതിന് പിന്നാലെ സൈബർ ലോകത്ത് നിരവധി പേർ തങ്ങളുടെ വ്യായാമമുറകൾ പോസ്റ്റു ചെയ്യുകയുണ്ടായി. ഇതര സംസ്ഥാനങ്ങളിലെ ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം ചലഞ്ച് ഏറ്റെടുത്തു വ്യായാമ വീഡിയോ പോസ്റ്റു ചെയ്യുകയുണ്ടായി. മോദിയുടെ ഫിറ്റ്‌നസ് വീഡിയോയിൽ അൽപ്പസ്വൽപ്പം രാഷ്ട്രീയവും ഉണ്ടെന്ന വികാരമാണ് പൊതുവിൽ. സൈബർ ലോകത്താകട്ടെ ട്രോളുകളുടെ ബഹളവുമാണ്.

എന്തായാലും മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കേരളാ ഡിജിപി ലോകനാഥ് ബഹ്‌റയും രംഗത്തെത്തി. കേരളത്തിലെ ഐപിഎസുകാരുടെ ഗ്രൂപ്പിലാണ് ബെഹ്‌റ ഉദ്യോഗസ്ഥരും ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന നിർദ്ദേശം നൽകിയത്. എന്നാൽ, സംഘപരിവാർ പട്ടം കിട്ടുമോ എന്നു ഭയന്ന് മലയാളികളായ ഉദ്യോഗസ്ഥരൊന്നും ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറായില്ല. രണ്ട് ഐപിഎസുകാർ എന്നാൽ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ച ഫിറ്റ്‌നസ് ചലഞ്ച് നമ്മുക്കും ഏറ്റെടുക്കണം. വ്യായാമ മുറകളോ യോഗയോ ചെയ്യുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുക' - എന്നതായിരുന്നു ബെഹ്‌റയുടെ നിർദ്ദേശം. എന്നാൽ, രണ്ട് പേർ മാത്രമാണ് ഈ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടു വന്നത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ജി എച്ച് യതീഷ് ചന്ദ്രയും കാസർകോട് എസ്‌പി ഡോ. എ ശ്രീനിവാസും രണ്ടു പേരു കർണാടക സ്വദേശികളാണ് താനും. ഇരുവരും മോദിയുടെ ചലഞ്ച് ഏറ്റെടുത്ത് ഗംഭീര വീഡിയോകൾ തന്നെ പുറത്തുവിട്ടു.

തൃശൂരിലെ ഒരു ഫിറ്റ്‌നസ് ക്ലബ്ബിൽ വെച്ച് വലിയ കസർത്ത് നടത്തുന്ന വീഡിയോ ആണ് യതീഷ് ചന്ദ്ര ഐപിഎസ് പുരത്തുവിട്ടത്. അതിവേഗം പുഷ് അപ്പ് ചെയ്യുന്നതും ഓടുന്നതും അടക്കമുള്ള വിവിധ വ്യായമ മുറകളുടെ വീഡിയോ യതീഷ് പോസ്റ്റു ചെയ്തു. യുവാവായ യതീഷിന്റെ ഗംഭീര ഫിറ്റ്‌നസ് വീഡിയോ തന്നെയാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ഡോ. എ ശ്രീനിവാസും യതീഷിനേക്കാൾ വിദഗ്ധമായി തന്നെയാണ് ഫിറ്റ്‌നസ് വീഡിയോ പുറത്തിറക്കിയത്. യോഗാമുറകൾ അടങ്ങുന്ന വീഡിയോ ആണ് അദ്ദേഹത്തിന്റേത്. തലകുത്തി നിന്നു കൊണ്ടാണ് ശ്രീനിവാസിന്റെ വീഡിയോ തുടങ്ങുന്നത്. തുടർന്ന് മറിഞ്ഞും തിരിഞ്ഞുമെല്ലാം അദ്ദേഹം യോഗാമുറകൾ അഭ്യസിക്കുന്നു. ഈ വീഡിയോ കണ്ടാൽ മറ്റു ഉദ്യോഗസ്ഥർക്കും അസൂയ തോന്നാൻ പോലും സാധ്യതയുണ്ട്.

പ്രധാനമന്ത്രിയുടെ ചാലഞ്ച് ഏറ്റെടുക്കാൻ മലയാളി ഉദ്യോഗസ്ഥർ മടിച്ചു നിൽക്കാൻ കാരണം രാഷ്ട്രീയം തന്നെയാണ്. മോദിയുടെ വീഡിയോയിൽ രാഷ്ട്രീയമുണ്ടെന്ന കാര്യം പൊതുവേ ചർച്ച ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ യോഗാ ചലഞ്ച് ഏറ്റെടുത്ത് ഇടതു സർക്കാറിന്റെ കണ്ണിൽ കരടായി മാറേണ്ട കാര്യമില്ലെന്നും ഇക്കൂട്ടർ പറയുന്നു. എന്തായാലും ഡി.ജി.പിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ചലഞ്ച് ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP