Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും; വെടിവെപ്പിൽ ജീവൻ വെടിഞ്ഞത് ഹൈദരാബാദ് സ്വദേശികൾ; കൊല്ലപ്പെട്ടത് ഇന്ത്യൻ റസ്റ്റോറന്റ് ഉടമ അഹമദ് ഇഖ്ബാൽ ജഹാങ്കിറും എഞ്ചിനീയറായ മുഹമ്മദ് ഫർഹാസ് എഹ്‌സാനും; ഇരുവരും കിവീസ് പട്ടണത്തിൽ താമസിച്ചിരുന്നത് ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം; ആക്രമണത്തിന് ഒൻപത് ഇന്ത്യക്കാർ ഇരയായെന്ന് അനൗദ്യോഗിക വിവരം

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും; വെടിവെപ്പിൽ ജീവൻ വെടിഞ്ഞത് ഹൈദരാബാദ് സ്വദേശികൾ; കൊല്ലപ്പെട്ടത് ഇന്ത്യൻ റസ്റ്റോറന്റ് ഉടമ അഹമദ് ഇഖ്ബാൽ ജഹാങ്കിറും എഞ്ചിനീയറായ മുഹമ്മദ് ഫർഹാസ് എഹ്‌സാനും; ഇരുവരും കിവീസ് പട്ടണത്തിൽ താമസിച്ചിരുന്നത് ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം; ആക്രമണത്തിന് ഒൻപത് ഇന്ത്യക്കാർ ഇരയായെന്ന് അനൗദ്യോഗിക വിവരം

മറുനാടൻ മലയാളി ബ്യൂറോ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡ് പട്ടണമായ ക്രൈസ്റ്റ്ചർച്ചിൽ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇരുവരുടേയും കുടുംബം തന്നെയാണ് ഈ വിവരം പങ്ക് വയ്ക്കുന്നത്. ഹൈദരാബാദിലെ ആമ്പർപേട്ട് സ്വദേശി അഹമദ് ഇഖ്ബാൽ ജഹാങ്കിർ (32) മുഹമ്മദ് ഫർഹാസ് എഹ്‌സാൻ (27) എന്നിവരാണ് മരിച്ചത് എന്നാണ് സൂചന. ഇരുവർക്കും വെടിവെപ്പിൽ സാരമായി പരിക്കേൽക്കുകയും പിന്നീട് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 12 വർഷങ്ങൾക്ക് മുൻപാണ് അഹമദ് ഇഖ്ബാൽ ജഹാങ്കിർ ന്യൂസിലാൻഡിലേക്ക് പോയത്. ഇവിടെ ഒരു റസ്‌റ്റോറന്റ് നടത്തുകയാണ് ഇയാൾ. ഇദ്ദേഹം അവിടെ ഹൈദരാബാദി ബിരിയാണിയും ഇന്ത്യൻ ഭക്ഷണവും വിൽക്കുന്ന റസ്‌റ്റോറന്റ് ആണ് നടത്തിയിരുന്നത്.

സഹോദരന് പരിക്ക് പറ്റിയെന്നും നാളെ ഒരു ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് അധികൃതർ തങ്ങളെ അറിയിച്ചിരുന്നത് എന്നും അഹമദ് ഇഖ്ബാൽ ജഹാങ്കിറിന്റെ സഹോദരൻ മുഹമ്മദ് ഖുർഷീദ് പറയുന്നു. ഹൈദരാബാദ് എംപി അസദുദ്ദിൻ ഒവൈസിയെ കണ്ടുവെന്നും ഉടൻ തന്നെ സഹോദരന് ന്യൂസിലാൻഡിലേക്ക് പോകാൻ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട ഇടപെടൽ നടത്തിയെന്നും സഹോദരൻ ഖുർഷിദ് മാധ്യമങ്ങളോട് പറഞ്ഞു. അഹമദ് ഇഖ്ബാൽ ജഹാങ്കിർ, ഭാര്യ, ഒരു വയസ്സും മൂന്ന് വയസ്സുമുള്ള രണ്ട് പെൺമക്കൾ എന്നിവർ ഒരുമിച്ചാണ് ക്രൈസ്റ്റ്ചർച്ചിൽ താമസിച്ചിരുന്നത്. ഒൻപതോളം ഇന്ത്യക്കാർ ഈ അക്രമം നടക്കുന്ന സമയത്ത് പള്ളിയുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏഴ് മാസങ്ങൾക്ക് മുൻപാണ് കുടുംബത്തോടൊപ്പം ഇയാൾ അവസാനമായി ഇന്ത്യയിലേക്ക് വന്നത്.

മുഹമ്മദ് എഹ്‌സാന്റെ ഭാര്യയാണ് വീട്ടിലേക്ക് വിളിച്ച് ഭർത്താവ് ്ക്രമം നടന്ന പള്ളിയിലേക്ക് പോയിരുന്നു എന്ന് വ്യക്തമാക്കിയത്. എഞ്ചിനീയറിങ് ബിരുദമുള്ള മുഹമ്മദ് എഹ്‌സാൻ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ന്യൂസിലാൻഡിലേക്ക് പോയത്. ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പം( ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) കുടുംബ സമേതമായിട്ടാണ് താമസിച്ചിരുന്നത്.

ന്യൂസീലാൻഡിലെ രണ്ട് മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 40 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്‌കിലും ലിൻവുഡ് സബർബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നിൽ മുസ്ലിം വിരുദ്ധരായ തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് സൂചന. ലഹരിക്ക് അടിമപ്പെട്ട തീവ്രവാദിയാണ് കൊല നടത്തിയതെന്ന് വ്യക്തമാണ്. അക്രമം നടത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭീകരവാദികളുടെ ഇടപെടൽ. സ്വതവേ സമാധാനത്തിന്റെ നാടായാണ് ന്യൂസിലണ്ടും ഓസ്ട്രേലിയയുമെല്ലാം അറിയപ്പെട്ടുന്നത്. അവിടെയുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചു. കമ്പ്യൂട്ടർ ഗെയിമിലെ കളിക്ക് സമാനമായ മാനസികാവസ്ഥയിലാണ് അക്രമി പെരുമാറിയത്.

കാറിൽ എത്തിയ അക്രമി പാർട്ടി തുടങ്ങാമെന്ന് പറഞ്ഞു കൊണ്ടാണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത്. കാർ പാർക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് താഴേക്ക് വെടിയുതിർക്കുന്നു. അതിന് ശേഷം ഡിക്കി തുറക്കുന്നു. ആറ് യന്ത്രതോക്കുകൾ. അതിൽ നിന്ന് ഒന്ന് കൈയിലെടുക്കുന്നു. അവിടെ നിന്ന് നേരെ പള്ളിയെ ലക്ഷ്യമാക്കി നടക്കുന്നു. പിന്നെ തുരുതുരാ വെടിവച്ചു. അതിന് ശേഷം തിരിച്ച് കാറിന് അടുത്തേക്ക് എത്തുന്നു. കാറിൽ നിന്ന് ചെറിയ തോക്കെടുക്കുന്നു. വീണ്ടും പള്ളിയിലേക്ക്. ആദ്യ ആക്രമണത്തിൽ വെടിയേറ്റ് കിടന്നവർക്ക് നേരെ വീണ്ടും വെടിവയ്ക്കുന്നു. മരണം ഉറപ്പിക്കാനായിരുന്നു അത്.

തോക്കുമായി വെളിയിലിറങ്ങിയ അക്രമി അവിടെ കണ്ണിൽ കണ്ടവർക്ക് നേരെയും വെടിവയ്ക്കുന്നു. തലയിൽ വെടിവച്ചായിരുന്നു ആക്രോശം. അതിന് ശേഷം വീണ്ടും കാറിലേക്ക്. മുസ്ലിം പള്ളിയെ കത്തിച്ച് നിലംപരിശാക്കാൻ ആകാത്തതിന്റെ നിരാശയാണ് പങ്കുവയ്ക്കുന്നത്. കാറിൽ ഇതിനായി പെട്രോളും സൂക്ഷിച്ചിരുന്നു. ഈ നിരാശ പങ്കുവയ്ക്കലുമായി കാറിൽ രക്ഷപ്പെടാനുള്ള ശ്രമം. ഇയാളടക്കം നാലുപേരെയാണ് പിടിച്ചത്. സ്റ്റോക് ഹോം ഭീകരവാദി ആക്രമണത്തിനുള്ള പ്രതികാരം ആണിതെന്ന് തീവ്രവാദി പറയുന്നുണ്ട്. വെടിവെപ്പിൽ അൽ നൂർ മോസ്‌കിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേർ ലിൻവുഡ് മോസ്‌കിൽ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർദേൻ ഇന്ന് ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.

മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സർക്കാരും സമ്മതിച്ചിട്ടുണ്ട്. ഇവർ ഓസ്‌ട്രേലിയൻ വംജരാണെന്നാണ് റിപ്പോർട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്മാരേയും ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വിവിധ കാറുകളിലായി സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലൻഡിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അൽ നൂർ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങൾ.

ന്യൂസീലൻഡിലെ തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളാണ് അക്രമത്തിനായി തെരഞ്ഞെടുത്തത്. പ്രധാന അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ 'ഭീകര'നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്‌പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പൊലീസ് നിർദ്ദേശമനുസരിച്ച് പൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP