Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യോ ടീച്ചർ പോകല്ലേ!!! ഹെഡ്‌മിസ്ട്രസ് നിയമിച്ച താല്ക്കാലിക അദ്ധ്യാപികമാർക്ക് മറ്റ് അദ്ധ്യാപകരിൽ നിന്നും അനുഭവിക്കേണ്ടി വന്നത് മാനസിക പീഡനം; പൊലീസിൽ പരാതി നൽകിയത് എഇഓക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാഞ്ഞതിനാൽ; സ്‌കൂളിന് അവമതിപ്പുണ്ടാക്കി എന്ന പേരിൽ രണ്ട് താല്ക്കാലിക അദ്ധ്യാപികമാരെയും പിരിച്ചുവിട്ടതോടെ കണ്ണീരോടെ തിരികെ വിളിച്ച് കുഞ്ഞുങ്ങളും; തൊടുപുഴ കരിങ്കുന്നം ഗവൺമെന്റ് എൽപി സ്‌കൂളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

അയ്യോ ടീച്ചർ പോകല്ലേ!!! ഹെഡ്‌മിസ്ട്രസ് നിയമിച്ച താല്ക്കാലിക അദ്ധ്യാപികമാർക്ക് മറ്റ് അദ്ധ്യാപകരിൽ നിന്നും അനുഭവിക്കേണ്ടി വന്നത് മാനസിക പീഡനം; പൊലീസിൽ പരാതി നൽകിയത് എഇഓക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാഞ്ഞതിനാൽ; സ്‌കൂളിന് അവമതിപ്പുണ്ടാക്കി എന്ന പേരിൽ രണ്ട് താല്ക്കാലിക അദ്ധ്യാപികമാരെയും പിരിച്ചുവിട്ടതോടെ കണ്ണീരോടെ തിരികെ വിളിച്ച് കുഞ്ഞുങ്ങളും; തൊടുപുഴ കരിങ്കുന്നം ഗവൺമെന്റ് എൽപി സ്‌കൂളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കരിങ്കുന്നം ഗവൺമെന്റ് എൽപി സ്‌കൂളിലെ താല്ക്കാലിക അദ്ധ്യാപകരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിന തുടർന്ന് ഇന്ന് സ്‌കൂളിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. സ്‌കൂളിലെ താല്ക്കാലിക അദ്ധ്യാപികമാരായ അമൃത കെ ആർ, ജിനില കുമാർ എന്നിവരെയാണ് തൊടുപുഴ എഇഒ പിരിച്ചുവിട്ടത്. പൊട്ടിക്കരഞ്ഞുകൊണ്ട് സ്‌കൂൾവിട്ടിറങ്ങിയ അമൃത ടീച്ചറിനെ കരഞ്ഞുകൊണ്ട് തിരികെ വിളിക്കാൻ സ്‌കൂളിലെ കുട്ടികൾ മുഴുവനായും ക്ലാസ്മുറിയിൽ നിന്നും പുറത്തെത്തി. കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ട് ടീച്ചറെ തിരികെ വരൂ എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.

സ്‌കൂളിലെ മറ്റ് അദ്ധ്യാപകരുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഇവർ പൊലീസിൽ പരാതി നൽകിയതാണ് തന്നെ പിരിച്ചുവിടാൻ കാരണമെന്നാണ് അമൃത ടീച്ചർ പറയുന്നത്. ഹെഡ്‌മിസ്ട്രസാണ് ഇവരെ രണ്ടുപേരെയും നിയമിച്ചത് എന്നത് മറ്റ് അദ്ധ്യാപകർക്ക് ഉൾക്കൊള്ളാൻ ആകാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നിങ്ങൾ ഹെഡ്‌മിസ്ട്രസിന്റെ ആളുകളാണ് എന്ന് പറഞ്ഞ് സ്‌കൂളിലെ മുതിർന്ന അദ്ധ്യാപകർ ഇവരെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ ഇവർ സംഭവം എഇഒയെ അറിയിച്ചു. സ്‌കൂളിൽ എത്തിയ എഇഒക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അതേസമയം മറ്റ് അദ്ധ്യാപകരുടെ പരിഹാസവും മാനസിക പീഡനവും വർദ്ധിക്കുകയും ചെയ്തു.

തങ്ങൾക്ക് വകുപ്പ് മേലധികാരികളുടെ ഭാഗത്തു നിന്നും നീതി ലഭിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതോടെ മറ്റ് അദ്ധ്യാപകർക്ക് ഇവരോട് വൈരാഗ്യം വർദ്ധിച്ചു. ഇതോടെ സ്‌കൂളിലെ ഒരു കുട്ടിയുടെ രക്ഷകർത്താവിനെ കൂട്ടുപിടിച്ച് നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നും അമൃതടീച്ചർ പറയുന്നു. ആദ്യം ഹെഡ്‌മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് അദ്ധ്യാപികമാരെ പിരിച്ചുവിട്ടത്.

ഇന്ന് എഇഒ നേരിട്ട് സ്‌കൂളിൽ എത്തിയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. എന്താണ് തങ്ങൾ ചെയ്ത കുറ്റം എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ധ്യാപിക ചോദിക്കുന്നത്. സ്‌കൂളിൽ നിന്നും ഇറങ്ങിയതോടെ കുട്ടികളും കരച്ചിലായി. തുടർന്ന് അമൃത എന്ന അദ്ധ്യാപികക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അവരെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിൽ പരാതി നൽകി സ്‌കൂളിനെ അപകീർത്തിപ്പെടുത്തി എന്നാണ് ഇവർക്കെതിരെ ആരോപിക്കുന്ന പ്രധാന കുറ്റം. ഇതിന്റെ പേരിൽ ഇരുവർക്കും എതിരെ കേസ് കൊടുക്കാനാണ് മറ്റ് അദ്ധ്യാപകരുടെ നീക്കം. എന്നാൽ അത്തരത്തിൽ കേസ്ിൽ ഉൾപ്പെട്ടാൽ പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള തങ്ങളുടെ ഭാവി എന്താകും എന്നാണ് ഇവർ ചോദിക്കുന്നത്. മറ്റ് ഒരു സ്‌കൂളിലും തങ്ങൾക്ക് ജോലി ലഭിക്കില്ലെന്നും അവർ ആശങ്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP