Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലർച്ചെ ഒന്നരയോടെ സ്‌കൂളിന്റെ സമീപത്തെ ആളുകൾ കേട്ടത് ഇരുപതോളം വെടിയൊച്ചകൾ; പരിഭ്രാന്തരായ ജനങ്ങൾ വിവരമറിയിച്ചതോടെ എത്തിയ പൊലീസ് കണ്ടെത്തിയത് രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ; അമേരിക്കൻ ജനതയുടെ തോക്കിനോടുള്ള ഭ്രമം ഈ വർഷം മാത്രം എടുത്തത് 34,000ത്തോളം ജീവനുകൾ

പുലർച്ചെ ഒന്നരയോടെ സ്‌കൂളിന്റെ സമീപത്തെ ആളുകൾ കേട്ടത് ഇരുപതോളം വെടിയൊച്ചകൾ; പരിഭ്രാന്തരായ ജനങ്ങൾ വിവരമറിയിച്ചതോടെ എത്തിയ പൊലീസ് കണ്ടെത്തിയത് രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ; അമേരിക്കൻ ജനതയുടെ തോക്കിനോടുള്ള ഭ്രമം ഈ വർഷം മാത്രം എടുത്തത് 34,000ത്തോളം ജീവനുകൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: വിദ്യാലയത്തിലെ പാർക്കിങ് ഏരിയയിൽ രണ്ട് ബാലന്മാർ വെടിയേറ്റ് മരിച്ചു. സാൻഫ്രാൻസിസ്‌കോയിലെ ന്യൂ ഹെവൻ യൂണിഫൈഡ് സ്‌കൂളിലെ പാർക്കിങ് ഏരിയയിലാണ് സംഭവം. മരിച്ച ഒരു കുട്ടി ന്യൂ ഹെവൻ യൂണിഫൈഡ് സ്‌കൂളിലെ വിദ്യാർത്ഥിയാണെന്ന് സ്‌കൂൾ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാമൻ ഇതേ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

പുലർച്ചെ ഒന്നരയോടെ വെടിയൊച്ച കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. ജനങ്ങൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്നും പതിനാല് വയസും പ്രായമുള്ള രണ്ട് കുട്ടികളെ വെടിയേറ്റ നിലയിൽ ഒരു വാനിനുള്ളിൽ കണ്ടെത്തിയത്. പതിനാലുകാരൻ അപ്പോൾ തന്നെ മരിച്ചിരുന്നു. രണ്ടാമൻ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

രാത്രി ഏറെ വൈകിയും ഈ കുട്ടികൾ തനിച്ച് സ്‌കൂൾ വാനിൽ കഴിഞ്ഞത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല. ചെറിയ കുട്ടികളായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇരുപതോളം വെടിയൊച്ചകൾ കേട്ടതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു.

അമേരിക്കയിൽ നിലനിൽക്കുന്ന തോക്കുകളോടുള്ള ഭ്രമവും വളരെ എളുപ്പത്തിൽ തോക്കുകളും വെടിയുണ്ടകളും ആർക്കും വാങ്ങിക്കാൻ സാധിക്കുന്ന സാഹചര്യവുമാണ് ഇത്രയധികം വെടിവെപ്പുകളിലേക്ക് നയിക്കുന്ന പ്രധാന കാരണം. 100 പേർക്ക് 120 തോക്കെന്നതാണ് അമേരിക്കയിലെ തോക്കുകളുടെ കണക്ക്. അത്രയധികം തോക്കുകൾ അമേരിക്കയിൽ ഉപയോഗത്തിലുണ്ട്. ലോകത്തിലെ ഒന്നാം സ്ഥാനമാണ് ഈ കാര്യത്തിൽ അമേരിക്കയ്ക്ക്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന യെമനിൽ ഇതിന്റെ പകുതി തോക്കുകളേയുള്ളൂ.

ഗൺ വയലൻസ് ആർക്കൈവ്‌സ് എന്ന എൻജിഓയുടെ കണക്കനുസരിച്ച് അമേരിക്കയിൽ ഈ വർഷം ഒരുദിവസം ശരാശരി ഒന്നിലധികം കൂട്ടവെടിവെപ്പുകൾ നടന്നിട്ടുണ്ട് എന്നാണ്. ഒരേസമയത്ത്, വെടിവെച്ച ആൾക്ക് പുറമെ നാലോ അതിലധികമോ പേർക്ക് ഒരു നിശ്ചിത സ്ഥലപരിധിക്കുള്ളിൽ വെടിയേൽക്കുകയോ/കൊല്ലപ്പെടുകയോ ചെയ്യുമ്പോഴാണ് അതിനെ അമേരിക്കയിൽ കൂട്ടവെടിവെപ്പ് (Mass Shooting) എന്ന സംജ്ഞ കൊണ്ട് സൂചിപ്പിക്കുന്നത്. ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ഇക്കൊല്ലം ഇതുവരെ 34,000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളിൽ 25,000 -ലധികം പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്.

ഇതുവരെ നടന്ന കൂട്ടവെടിവെപ്പുകളിൽ ഏറ്റവും കുപ്രസിദ്ധമായത് 2017 -ൽ ലാസ് വെഗസ്സിൽ നടന്നതാണ്. അതിൽ ഒരു സംഗീത പരിപാടിക്ക് വന്ന കാണികൾക്ക് നേരെ നിർദാക്ഷിണ്യം വെടിയുതിർത്ത കൊലയാളി വധിച്ചത് 58 പേരെയാണ്. വെടിവെപ്പ് തുടങ്ങിയതോടെ ജനം ചിതറിയോടി. വെടിവെപ്പിലും, അല്ലാതെ വീണും മറ്റുമായി ആകെ 869 പേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് സ്റ്റീഫൻ പാഡക്ക് എന്ന അറുപത്തിനാലുകാരൻ മാൻഡലേ ബേ ഹോട്ടലിന്റെ മുപ്പത്തിരണ്ടാം നിലയിലെ സ്യൂട്ടിൽ ഇരുന്നുകൊണ്ട് സെമി ഓട്ടോമാറ്റിക് റൈഫിളുകൾ ഉപയോഗിച്ചുകൊണ്ട് താഴെ പരിപാടി നടക്കുന്നിടത്തെ ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പതിനാലു വിവിധയിനം ഓട്ടോമാറ്റിക് റൈഫിളുകൾ പൊലീസ് ആ മുറിയിൽ നിന്ന് കണ്ടെടുത്തു. ആകെ 1100 റൗണ്ട് വെടിയുതിർത്തശേഷം അവസാന വെടിയുണ്ട സ്വന്തം തലയിലേക്ക് പായിച്ച് ആത്മഹത്യാ ചെയ്തനിലയിലാണ് കൊലയാളിയെ പൊലീസ് കണ്ടെത്തുന്നത്. എന്തിന് അയാൾ അങ്ങനെ പ്രവർത്തിച്ചു എന്നത് ഇന്നുംവെളിപ്പെട്ടിട്ടില്ല.

അതുപോലെ തന്നെ നാശം വിതച്ച മറ്റൊരു കൂട്ടവെടിവെപ്പാണ് ഓർലാണ്ടോയിലെ സ്വവർഗരതിക്കാർക്കുവേണ്ടിയുള്ള ബാറിന് നേരെ ഒമർ മാറ്റീൻ എന്ന യുവാവ് നടത്തിയ കൂട്ടവെടിവെപ്പും. അബൂബക്കർ അൽ ബാഗ്ദാദിയുടെ നയങ്ങളോട് അനുഭവമുണ്ടായിരുന്നു ആ യുവാവിന്. ഇറാഖിൽ അമേരിക്കൻ സൈന്യം നടത്തിയ അക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു ഈ ഒറ്റയാൾ വെടിവെപ്പ് എന്ന് പൊലീസ് പിന്നീട് പറഞ്ഞു. അന്ന് കൊല്ലപ്പെട്ടത് 49 പേരാണ്. അതുപോലെ വിർജീനിയ യൂണിവേഴ്‌സിറ്റിയിലും, സാൻഡി ഹുക്ക് എലിമെന്ററി സ്‌കൂളിലും, സതർലാൻഡ് പള്ളിയിലും, സാന്റിയാഗോയിലെ മക്ഡൊണാൾഡ്‌സിലും, ഫ്‌ളോറിഡയിലും ഒക്കെ നടന്ന കൂട്ടവെടിവെപ്പുകളിലും നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP