Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകരർക്കായി പഴുതുകൾ അടച്ച് നടത്തുന്ന അന്വേഷണത്തിനിടെ രണ്ടുപേർ കൂടി അറസ്റ്റിൽ; ഭീകരസംഘത്തിന് സഹായം ചെയ്ത ചെന്നൈ സ്വദേശി സിദ്ധിഖും പൊൻവിഴ നഗർ സ്വദേശി സഹീറും അറസ്റ്റിലായത് കോയമ്പത്തൂരിൽ നിന്നും; ലഷ്‌കർ ഭീകരരുടെ ചോരക്കൊതിക്ക് ഇന്ത്യ വേദിയാകാതിരിക്കാൻ നടത്തുന്ന തെരച്ചിലിൽ ഇന്ന് അറസ്റ്റിലായത് കേരളത്തിൽ ഒരാളും തമിഴ്‌നാട്ടിൽ എട്ട് പേരും

ഭീകരർക്കായി പഴുതുകൾ അടച്ച് നടത്തുന്ന അന്വേഷണത്തിനിടെ രണ്ടുപേർ കൂടി അറസ്റ്റിൽ; ഭീകരസംഘത്തിന് സഹായം ചെയ്ത ചെന്നൈ സ്വദേശി സിദ്ധിഖും പൊൻവിഴ നഗർ സ്വദേശി സഹീറും അറസ്റ്റിലായത് കോയമ്പത്തൂരിൽ നിന്നും; ലഷ്‌കർ ഭീകരരുടെ ചോരക്കൊതിക്ക് ഇന്ത്യ വേദിയാകാതിരിക്കാൻ നടത്തുന്ന തെരച്ചിലിൽ ഇന്ന് അറസ്റ്റിലായത് കേരളത്തിൽ ഒരാളും തമിഴ്‌നാട്ടിൽ എട്ട് പേരും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യത്ത് ഭീകരാക്രമണം നടത്താൻ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ലഷ്‌കർ ഭീകരർക്ക് സഹായം ഒരുക്കിയെന്ന സംശയത്തിൽ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെകൂടി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ തമിഴ്‌നാട്ടിൽ കസ്റ്റഡിയിലുള്ളവരുടെ എണ്ണം എട്ടായി. ചെന്നൈ സ്വദേശി സിദ്ദിഖ് പൊൻവിഴ നഗർ സ്വദേശി സഹീർ എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഭീകര സംഘത്തിന് സഹായം നൽകിയെന്ന് തമിഴ്‌നാട് പൊലീസ് സംശയിക്കുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ ഖാദറുമായി ഇവർ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു.

തിരുവാരൂരിലെ മുത്തുപ്പേട്ടയിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാൽ മുത്തുപ്പേട്ടയിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. ശ്രീലങ്കൻ അഭയാർത്ഥികൾ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചിൽ ശക്തമാക്കി.

വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവർ താമസിച്ചതെന്ന കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. ശ്രീലങ്കയിൽ നിന്ന് അനധികൃത ബോട്ടിൽ തമിഴ്‌നാട് തീരത്ത് എത്തിയ ഭീകരർ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാൾ പാക് പൗരനായ ഇല്യാസ് അൻവറെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. വേളാങ്കണി പള്ളിയിൽ ഉൾപ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അർധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.തമിഴ്‌നാടിന് പുറമേ കർണാടകം, ആന്ധ്ര, പുതുച്ചേരി ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

തീവ്രവാദികൾക്കായുള്ള തിരച്ചിലിനിടെ ഇന്ന് തമിഴ്‌നാട്ടിൽ നിന്നും എട്ട് പേരും കേരളത്തിൽ നിന്നും ഒരാളുമാണ് കസ്റ്റഡിയിലായത്. കേരളത്തിൽ അറസ്റ്റിലായ തൃശ്ശൂർ കൊടുങ്ങല്ലൂർ മതിലകം സ്വദേശിയായ അബ്ദുൾ ഖാദർ റഹീമിനെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ കോടതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു യുവതിക്കൊപ്പം കൊച്ചിയിൽ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയത്.

തന്നെ പൊലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേന കീഴടങ്ങാൻ അനുവദിക്കണമെന്നും കോടതിയിൽ അഭിഭാഷകൻ വഴി സമർപ്പിച്ച ഹർജിയിൽ റഹീം ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിക്കാനുള്ള നടപടികൾ സിജെഎം കോടതിയിൽ തുടരുന്നതിനിടെയാണ് പൊലീസ് കോടതിയിൽ എത്തി റഹീമിനെ പിടികൂടിയത്.

താൻ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാൾ പറതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബെഹ്‌റൈനിലെ ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട താൻ ചില പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് റഹീം വെളിപ്പെടുത്തി. ബെഹ്‌റൈനിലെ ഹോട്ടൽ ലോബിയുടെ കെണിയിൽപ്പെട്ട യുവതിയെ താൻ രക്ഷപെടുത്തി നാട്ടിലെത്തിച്ചുവെന്നും റഹീം പറഞ്ഞു. പൊലീസ് പറയുന്ന പാക് പൗരനെ അറിയില്ലെന്നാണ് റഹീം പറയുന്നത്

ബെഹ്‌റൈനിലെ ഹോട്ടൽ ലോബിയുടെ കെണിയിൽപ്പെട്ട ഒരു യുവതിയെ താൻ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് റഹീം പറയുന്നത്. തന്നെ ബെഹ്‌റൈനിൽ വച്ചു സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും റഹീം വ്യക്തമാക്കി. തനിക്ക് തീവ്രവാദ ബന്ധമില്ല, അതിനാലാണ് കോടതിയിൽ കീഴടങ്ങാനെത്തിയതെന്നും റഹീം കൂട്ടിച്ചേർത്തു. തനിക്ക് ശ്രീലങ്കൻ ബന്ധം ഒന്നുമില്ലെന്നും റഹീം പറഞ്ഞു എന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP