Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

രണ്ടരവയസ്സുകാരന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം; അത്യപൂർവമായ മരുന്ന് ദുബായിൽ നിന്നും കോട്ടയത്തേക്ക് പറന്നിറങ്ങി; ഇരുപത് ലക്ഷത്തിലധികം പേരുള്ള ജി.എൻ.പി.സി ഫേസ്‌ബുക്ക് പേജിൽ ആഴ്ചകളോളം വിഷയം ചർച്ച ചെയ്തിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാത്തത് നടത്തിക്കൊടുത്തത് യൂത്ത്ലീഗും കെ.എം.സി.സിയും ചേർന്ന്

രണ്ടരവയസ്സുകാരന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം; അത്യപൂർവമായ മരുന്ന് ദുബായിൽ നിന്നും കോട്ടയത്തേക്ക് പറന്നിറങ്ങി; ഇരുപത് ലക്ഷത്തിലധികം പേരുള്ള ജി.എൻ.പി.സി ഫേസ്‌ബുക്ക് പേജിൽ ആഴ്ചകളോളം വിഷയം ചർച്ച ചെയ്തിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാത്തത് നടത്തിക്കൊടുത്തത് യൂത്ത്ലീഗും കെ.എം.സി.സിയും ചേർന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ദുരന്ത ഭീതിയിൽ രണ്ടരവയസ്സുകാരന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം കുറിച്ച് അത്യപൂർവമായ മരുന്ന് ദുബായിൽ നിന്നും കോട്ടയത്തേക്ക് പറന്നിറങ്ങി. കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞിന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം കുറിച്ചാണ് ദുബൈയിൽ നിന്നും അവശ്യമരുന്നെത്തിച്ച് കെ.എം.സി.സി. ഭാരവാഹികൾ മാതൃകയായത്. ലോകം കോ വിഡ് ഭീതിയിലമർന്ന് ഞെരിയുമ്പോൾ സ്വന്തം ജീവൻ പോലും വകവെക്കാതെയാണ് മറ്റുള്ളവന്റെ കണ്ണീരൊപ്പാൻ എല്ലാം ഒരു വെല്ലുവിളിയായികണ്ട് ഇവർ ഇറങ്ങി തിരിച്ചിരിച്ചത്.

ഇരുപത് ലക്ഷത്തിലധികം പേരുള്ള ജി.എൻ.പി.സി എന്ന ഫേസ്‌ബുക്ക് പേജിൽ ആഴ്ചകളോളം വിഷയം ചർച്ച ചെയ്തെങ്കിലും ആർക്കും തന്നെ മരുന്ന് എത്തിക്കാനായില്ല. അവസാനമായി കുടുംബം യൂത്ത്ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിന്റെ മെഡി ചെയിൻ പ്രവർത്തകരെ സമീപിച്ച് തങ്ങളുടെ വിഷമം അറിയിക്കുകയായിരുന്നു.കോട്ടയം ജില്ലയിലെ കൊല്ലാട് രാജേഷിന്റെയും ശരണ്യയുടെയും രണ്ടര വയസ്സുള്ള മകൾ കൃഷ്ണേന്ദു, ഒപ്പം പാലയിലെ വേദിക, കാഞ്ഞിരപ്പള്ളിയിലെ ആർദ്ര എന്നിവരാണ് അസുഖത്തിനുള്ള മരുന്ന് കിട്ടാതെ ലോക്ക് ഡൗണിൽ ദുരിതത്തിലായത്. തുടർന്ന് ഈ ദൗത്യം വൈറ്റ് ഗാർഡ് ഏറ്റെടുക്കുകയായിരുന്നു.

വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ ഷഫീക് വാച്ചാൽ ഉടൻ തന്നെ കേരളത്തിലും മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ ഡൽഹി എന്നിവിടങ്ങളിലും ഈ മരുന്ന് അന്വേഷിച്ചു. മരുന്ന് അവിടങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ദുബായ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് അന്വോഷണം നീണ്ടു .ഒടുവിൽ കെഎംസിസി നേതാവായ സാദിഖ് ബാലുശ്ശേരിയെയും കോഴിക്കോട് ജില്ലാ സെക്രട്ടറി കോയമ്പ്രം മൂസ എന്നിവരെ ഷഫീഖ് ബന്ധപ്പെട്ടു. അവർ കെ.എം.സി.സി. ഫർമസി സെൽ കോർഡിനേറ്റർമാരായ പി.വി. ഇസ്മായിൽ, പാനൂർ, എം വി നിസാർ പാനൂർ എന്നവരുമായി ചേർന്ന് കാര്യം ചർച്ച ചെയ്യുകയും, ഒരു ദിവസം നീണ്ട അന്വേഷണത്തിൽ ദുബൈയിൽ മരുന്ന് ലഭ്യതയുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു.

ട്യൂബറസ് സ്ലിറോസിസ് എന്ന അസുഖത്തിനുള്ള സബ്റിൽ 500 എം.ജി ഫിലിം ടാബ്ലറ്റ് എന്ന മരുന്നിനാണ് രാജേഷ് ശരണ്യ ദമ്പതികൾ വൈറ്റ് ഗാർഡിനെ സമീപിച്ചത്. എയർ കാർഗോ വഴി മരുന്ന് നാട്ടിലെത്തിക്കാൻ അമ്പതിനായിരം രൂപയോളം ചെലവ് വരുമെന്നറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ ലീഗ് രാജ്യ സഭാംഗം പി.വി. അബ്ദുൽ വഹാബ് എംപി.യുടെ മകൻ പി.വി. ജാബിർ മുഴുവൻ ചെലവും ഏറ്റെടുക്കുകയായിരുന്നു. ഇസ്മായിലും സഹപ്രവർത്തകരും മരുന്നിനു വേണ്ട എല്ലാ തുകയും നൽകിയതോടെ വലിയ ഒരു കാരുണ്യ സ്പർശമായി ഇത് മാറുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ.ഫിറോസ് സാഹിബും നിരന്തരം കെഎംസിസിയെയും വൈറ്റ് ഗാർഡ് പ്രവർത്തകരെയും ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള സംവിധാനം ഒരുക്കാൻ അർദ്ധ രാത്രിവരെ സജീവമായി കൂടെ നിന്നു. കണ്ണൂർ ജില്ലാ പ്രസിഡന്റ്, സൈനുദ്ധീൻ ചേലേരി, കോർഡിനേറ്റർ അഫ്സൽ ഉളിയിൽ, ഫർമസിസ്റ് സയ്യിദ് ആബിദ് പാനൂർ, റഹദാദ് മൂഴിക്കര എന്നിവരാണ് ഇതിന് മുൻകൈയെടുത്തത്. ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് കൃഷ്ണേന്ദുവിന്റെ മാതാവും വൈറ്റ് ഗാർഡും ചേർന്ന് മരുന്ന് ഏറ്റു വാങ്ങി. കുട്ടിയുടെ മാതാപിതാക്കൾ ഇതിന് പിന്നിൽ പ്രവർത്തിച്ച യൂത്ത് ലീഗ് നേതാക്കന്മാർക്കും കെഎംസിസി, വൈറ്റ് ഗാർഡ് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP