Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഷ്ടതകളിൽ താങ്ങായ ബാല്യകാല സുഹൃത്തിനെ പിരിയാൻ വയ്യ; മുംബൈയിൽ യുവാവിനെ വിവാഹം ചെയ്ത് ഇരട്ടസഹോദരിമാർ ; പിന്നാലെ വരന് എട്ടിന്റെ പണിയുമായി പൊലീസും; ബഹുഭാര്യത്വ നിരോധനം ചൂണ്ടിക്കാട്ടി യുവാവിനെതിരെ കേസ്

കഷ്ടതകളിൽ താങ്ങായ ബാല്യകാല സുഹൃത്തിനെ പിരിയാൻ വയ്യ; മുംബൈയിൽ യുവാവിനെ വിവാഹം ചെയ്ത് ഇരട്ടസഹോദരിമാർ ; പിന്നാലെ വരന് എട്ടിന്റെ പണിയുമായി പൊലീസും; ബഹുഭാര്യത്വ നിരോധനം ചൂണ്ടിക്കാട്ടി യുവാവിനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഒരു യുവാവിന് രണ്ട് ഭാര്യമാരെന്നത് അത്ര പുതുമയല്ലാത്ത കാര്യമാണ് നമ്മുടെ രാജ്യത്ത്.ഇതിനോടകം തന്നെ സമാനതരത്തിലുള്ള നിരവധി കഥകൾ നാം കേട്ടിട്ടുമുണ്ടാകും. എന്നാൽ ആ ഭാര്യമാർ സഹോദരിമാരാണെങ്കിലോ..അതും ഇരട്ട സഹോദരിമാർ! അത്തരത്തിലൊരു വിവാഹത്തിന്റെ വാർത്തയാണ് മുംബൈയിൽ നിന്നും പുറത്ത് വരുന്നത്.

ബാല്യകാല സുഹൃത്തിനെ പിരിയാൻ വയ്യാത്തതിനാലാണ് സഹോദരിമാർ ഇത്തരത്തിലൊരു പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയത്.എന്നാൽ ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവന്നത് വരനും.ബഹുഭാര്യത്വ നിരോധനം ചൂണ്ടിക്കാട്ടി യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്.അക്ലുജ് പൊലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.സംഭവം ഇങ്ങനെ..

സോലാംപൂർ സ്വദേശികളായ റിങ്കിയും പിങ്കിയുമാണ് തങ്ങളുടെ ബാല്യകാല സുഹൃത്തായ അതുൽ ഉത്തം അവ്താഡയെ വിവാഹം ചെയ്തത്. മുംബൈയിൽ ഐടി എൻജിനിയർമാരാണ് ഇരട്ടസഹോദരികൾ.ചെറുപ്പം മുതലേ റിങ്കിക്കും പിങ്കിക്കും അതുലിനെ അറിയാം. കുടുംബത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങായി അതുൽ ഇവരുടെ ഒപ്പമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ചുവളർന്ന ഇരുവർക്കും പിരിയാനുള്ള ബുദ്ധിമുട്ടും ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവരെ എത്തിച്ചു.

കാര്യം വീടുകളിൽ അവതരിപ്പിച്ചപ്പോൾ ഒരാളുമായുള്ള വിവാഹത്തിന് അനുവാദം നൽകാമെന്നായിരുന്നു മറുപടി. എന്നാൽ ഇത് ഇരുവരും സമ്മതിച്ചില്ല. തുടർന്ന് രണ്ട് പേരും ഒരാളെ വിവാഹം കഴിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു. സോലാംപുർ ജില്ലയിലെ അക്ലൂജിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരു കുടുംബങ്ങളുടേയും സമ്മതപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിവാഹ ചിത്രങ്ങൾ വൈറലായതോടെ പലരും വിമർശനങ്ങളുമായി രംഗത്തെത്തി.രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യവും ഉയർന്നു. മാലേവാഡയിൽ നിന്നുള്ള രാഹുൽ ഫുലേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 494 വകുപ്പ് ചുമത്തിയാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP