Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിചാരണ വേളയിൽ ഇര കൂറുമാറി; സ്വർണം പണയംവച്ച സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ, വൈദ്യ പരിശോധന നടത്തിയ ഡോക്ടർ, എറണാകുളത്തെ ലോഡ്ജ് മാനേജർ, റൂം ബോയി എന്നിവർ ഇരയെയും പ്രതികളെയും തിരിച്ചറിഞ്ഞു;22 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു; സുപ്രീംകോടതി വിധി തുണച്ചു; പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21വർഷവും സഹായിച്ച പെൺ സുഹൃത്തിന് 3 വർഷവും തടവ് ശിക്ഷ

വിചാരണ വേളയിൽ ഇര കൂറുമാറി; സ്വർണം പണയംവച്ച സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ, വൈദ്യ പരിശോധന നടത്തിയ ഡോക്ടർ, എറണാകുളത്തെ ലോഡ്ജ് മാനേജർ, റൂം ബോയി എന്നിവർ ഇരയെയും പ്രതികളെയും തിരിച്ചറിഞ്ഞു;22 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു; സുപ്രീംകോടതി വിധി തുണച്ചു; പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21വർഷവും സഹായിച്ച പെൺ സുഹൃത്തിന് 3 വർഷവും തടവ് ശിക്ഷ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇര കൂറുമാറിയിട്ടും പ്രതിക്ക് 21 വർഷം തടവ് ശിക്ഷ. തട്ടിക്കൊണ്ടു പോകാൻ സഹായിച്ച പെൺ സുഹൃത്തിന് 3 വർഷം തടവ് ശിക്ഷ. വീയപുരം പണ്ടാരത്തിൽ വീട്ടിൽ അഭിജിത്ത് (വൈശാഖ്), മാവേലിക്കര ചെറുകോൽ കണത്തിൽ വീട്ടിൽ സൗമ്യ ഓമനക്കുട്ടൻ എന്നിവരെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

വിചാരണ വേളയിൽ പെൺകുട്ടി കൂറുമാറി.. സ്വർണം പണയംവച്ച സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ, വൈദ്യ പരിശോധന നടത്തിയ ഡോക്ടർ, എറണാകുളത്തെ ലോഡ്ജ് മാനേജർ, റൂം ബോയി എന്നിവർ ഇരയെയും പ്രതികളെയും തിരിച്ചറിഞ്ഞു. 22 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പീഡനക്കേസുകളിൽ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി ഇര കൂറുമാറിയാലും കുറ്റക്കാരായ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

2009 നവംബർ 19ന് ആണ് കേസിന് ആസ്പദമായ സംഭവം . അടൂരിലെ സ്‌കൂളിൽ പ്ലസ്ടൂവിന് പഠിക്കുകയായിരുന്നു പെൺകുട്ടി. ഒന്നാം പ്രതി അഭിജിത്ത് പെൺകുട്ടിയുമായി പരിചയത്തിലായി. വിവാഹ വാഗ്ദാനം നൽകി. രണ്ടാം പ്രതിയായ സൗമ്യയെയും കൂട്ടി പെൺകുട്ടിയെ കാറിൽ തിരുവല്ലയിലെ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ എത്തി പെൺകുട്ടിയുടെ ആഭരണങ്ങൾ പണയപ്പെടുത്തി 10,000 രൂപയും സംഘടിപ്പിച്ച് എറണാകുളത്തെ ലോഡ്ജിൽ എത്തി. 2 ദിവസം അവിടെ താമസിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു.

മൂന്നാം ദിവസം 500രൂപ വണ്ടിക്കൂലി കൊടുത്ത് വീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന് പിതാവും അടൂർ പൊലീസും ചേർന്ന് കോട്ടയം ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വൈദ്യ പരിശോധന നടത്തിയ ഡോക്ടറോട് താൻ പീഡനത്തിന് ഇരയായതായി അറിയിച്ചിരുന്നു. അടൂർ ഡിവൈഎസ്‌പി വി.അജിത്താണ് കുറ്റപത്രം സമർപ്പിച്ചത്.അഭിജിത്തിന് മാനഭംഗത്തിന് 8 വർഷവും 10,000 രൂപയും തട്ടിക്കൊണ്ടു പോയതിന് 6 വർഷവും 5000 രൂപയും പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം 7 വർഷം തടവും ശിക്ഷ വിധിച്ചു. സൗമ്യ 3 വർഷം തടവിനു പുറമെ 10,000 രൂപ പിഴയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP