Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വിലക്കുറവിൽ സാധനങ്ങൾ വിൽക്കുന്നത് പത്തുവർഷമായി; സിപിഎമ്മിന്റെ പരാതിയിൽ മാർക്കറ്റ് അടച്ചു; റോഡിൽ കിടന്ന് പ്രതിഷേധിച്ച് സാധനങ്ങൾ വാങ്ങാൻ എത്തിയവർ; കുന്നത്തുനാട്ടിലെ ജനങ്ങൾക്ക് പിണറായി സർക്കാരിന്റെ വിഷുക്കൈനീട്ടം എന്ന് സാബു എം ജേക്കബ്

ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വിലക്കുറവിൽ സാധനങ്ങൾ വിൽക്കുന്നത് പത്തുവർഷമായി; സിപിഎമ്മിന്റെ പരാതിയിൽ മാർക്കറ്റ് അടച്ചു; റോഡിൽ കിടന്ന് പ്രതിഷേധിച്ച് സാധനങ്ങൾ വാങ്ങാൻ എത്തിയവർ; കുന്നത്തുനാട്ടിലെ ജനങ്ങൾക്ക് പിണറായി സർക്കാരിന്റെ വിഷുക്കൈനീട്ടം എന്ന് സാബു എം ജേക്കബ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നു എന്ന പേരിൽ, ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചു. ഇതേതുടർന്ന് സാധനങ്ങൾ വാങ്ങാനെത്തിയവർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡിൽ കിടന്നും ഇവർ പ്രതിഷേധിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഡീ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിപ്പിക്കാമെങ്കിലും സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതു ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ നിർത്തിവയ്ക്കാനായിരുന്നു കമ്മിഷന്റെ നിർദ്ദേശം.

ജനങ്ങളോടുള്ള ക്രൂരത എന്ന് സാബു ജേക്കബ്

സിപിഎം പ്രവർത്തകർ പരാതി നൽകിയതിനെതുടർന്ന് 50% വിലക്കുറവിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ട്വന്റി20 ഭക്ഷ്യസുരക്ഷ മാർക്കറ്റ് 2014-ലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് 2015-ലും 2016-ലും 2019-ലും 2020-ലും 2021-ലും തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഈ അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇല്ലാതിരുന്ന നിയമങ്ങൾ പറഞ്ഞാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിച്ചിരിക്കുന്നത്.

സിപിഎം പ്രവർത്തകർ ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെതിരെ നൽകിയ പരാതി തീർത്തും മനുഷ്യത്വരഹിതവും, മാപ്പർഹിക്കാത്ത ക്രൂരതയുമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഏപ്രിൽ രണ്ടാം തീയതി ലഭിച്ച മാർഗ്ഗനിർദ്ദേശം പത്തു ദിവസങ്ങൾക്കുശേഷം ഏപ്രിൽ 12-ന് മാത്രമാണ് ഓർഡർ ആയി നൽകിയത്. ഇന്നുമുതൽ ഒരുമാസത്തേയ്ക്ക് കോടതികൾ അവധിയാണെന്ന് മനസിലാക്കിയാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത് ബോധപൂർവം ഓർഡർ വൈകിപ്പിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആരംഭിച്ച ട്വന്റി20 മെഡിക്കൽ സ്റ്റോർ സിപിഎം പ്രവർത്തകർ പരാതി നൽകി പൂട്ടിച്ചത് ഹൈക്കോടതി തടഞ്ഞ സാഹചര്യമുണ്ടായിട്ടുകൂടിയാണ് കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തലാക്കുന്ന വിചിത്രനടപടി. ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത നിയമങ്ങളാണ് ട്വന്റി20 ക്കുമേൽ പ്രയോഗിക്കുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP