Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202302Thursday

മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം

മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: സമൂഹത്തിന്റെ കാവൽനായ്ക്കളും, ഫോർത്ത് എസ്റ്റേറ്റുമൊക്കെയാണ് മാധ്യമ ലോകം എന്ന് പറയുമ്പോഴും അവിടെ നടക്കുന്ന സ്ത്രീ പീഡനത്തിന്റെയും ലിംഗ അസമത്വത്തിന്റെയും കഥകൾ ഈയിടെ മാത്രമാണ് ചർച്ചയായത്. മൂൻ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായിരു എം ജെ അക്‌ബറിനെതിരെ എട്ട് വനിതാ മാധ്യമപ്രവർത്തകർ രംഗത്തുവന്നതോടെ അദ്ദേഹം രാജിവെക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് മാധ്യമ ലോകത്തെ സ്ത്രീ പീഡനത്തിന്റെയും വിവേചനത്തിന്റെയും വാർത്തകൾ ചർച്ചയായത്. മുമ്പ് തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കേസിൽ കുടുങ്ങിയപ്പോഴും സമാനമായ ചർച്ച വന്നിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളുടെ അഭിമാനമായി കണക്കാക്കപ്പെടുന്ന അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയാണ് ഇപ്പോൾ ഗുരുതര ആരോപണം ഉയരുന്നത്.

മലയാള മനോരമ പ്രസീദ്ധീകരണമായ 'ദ വീക്കിന്റെ' എഡിറ്ററായിരുന്ന ഷേണായി. ഡൽഹിയിലെ 'വീക്കിന്റെ' ഓഫീസിലെ എഡിറ്ററുടെ കാബിനിൽവെച്ച് ഷേണായി തന്നെ ലൈംഗികമായ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മുൻ സഹപ്രവർത്തകയും, കാശ്മീരി ജേർണലിസറ്റുമായ നീലം സിങാണ് രംഗത്തെത്തിയത്. ഷേണായിയിൽ നിന്ന് ഇതുപോലെ ഒരു അനുഭവം താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അന്ന് വെറും 21 വയസ്സുമാത്രം പ്രായമുള്ള താൻ മാനസികമായി തളർന്നുപോയെന്നും നീലം വെളിപ്പെടുത്തുന്നു. ബ്ലൂസ്റ്റാർ ഓപ്പറേഷനെ കുറിച്ചുള്ള ഒരു ലേഖനം ദ വീക്കിൽ എഴുതിയാണ് താൻ ഷേണായി പരിചയപ്പെടുന്നത്. ഒരിക്കൽ കാബിനിൽ തന്നെ അന്യായമായി സ്പർശിച്ചുകൊണ്ട 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കും' എന്നു പറഞ്ഞാണ് അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യങ്ങളൊക്കെ അറിയുമായിരുന്ന 'ദ വീക്കിലെ' സഹപ്രവർത്തകൻ തന്നെ പിൽക്കാലത്ത് ഷേണായിയുടെ പേരിലുള്ള ജേർണലിസം അവാർഡ് സ്വീകരിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ പീഡകരായ വ്യക്തികളുടെ പേരിലുള്ള ഇത്തരം അവാർഡുകൾ നിർത്തലാക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പത്മശ്രീ ജേതാവാണ് ടിവിആർ ഷേണായി.

മാധ്യമമേഖലയിൽ നടക്കുന്ന വ്യാപക ലൈംഗിക ചൂഷണം

'ഇന്ത്യയിലെ മീടു കാമ്പയിൻ വൈകാരികമായ പരീക്ഷണ അനുഭവങ്ങിലൂടെ കടന്നുപോയ വനിതകളെ ശാക്തീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, പദ്ധതിക്ക് ഇത്തരം മായാത്ത മുറവുകളെ ഉണക്കാൻ കഴിയന്നുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് നീലംസിങ്് തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒരു ദശകത്തിലേറെയായി ഞാൻ അജ്്്ഞാതവാസത്തിലായിരുന്നു. ആരും എന്നെ കണ്ടില്ല. ആരുമായും എനിക്ക് സംവദിക്കാൻ കഴിഞ്ഞില്ല. മീടു കാമ്പയിൽ ആരംഭിച്ചപ്പോൾ, ഞാൻ സന്തോഷിച്ചു. ഇത് ഒരു കുമിളയാണോ അതോ അർഥവത്തായ ചലനമാണോ. നമ്മുടെ സമൂഹത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നതും ചൂഷണം ചെയ്യുന്നതും കയ്പേറിയ സത്യമാണ്. അതുകൊണ്ടുതന്നെ മീടുവിനെ ഒരു ചരിത്രപരമായ, സാമൂഹിക ഉത്തരവാദിത്തമായി അംഗീകരിക്കണം. അതിന് നിയമപരമായ പ്രത്യാഘാതങ്ങളൊന്നുമില്ല. അതുതന്നെയാണ് അതിന്റെ പ്രത്യേകതയും.

ഡൽഹി സർവകാലാശയിൽനിന്ന് ബിരുദം എടുത്ത് ഉടനെ തന്നെ പ്രമുഖരായ മാധ്യമപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. 80 കളുടെ അവസാനത്തിൽ, വനിതാ ജേണലിസ്റ്റുകളുടെ ഒരു ആധിപത്യം ഡൽഹിയിൽ പ്രകടമായിരുന്നു. പക്ഷേ എന്നിട്ടും പുതുതായി വരുന്ന് സ്ത്രീകളോട് സീനിയേഴ്സ് ആയ പരുഷന്മാർ എം.ജെ. അക്‌ബർ ശൈലിയാണ് സ്വീകരിച്ചത്. മാധ്യമങ്ങളിൽ ധാരാളം എം. ജെ. അക്‌ബറുകൾ ഉണ്ടെന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. കുറുക്കന്മാരും രാക്ഷസന്മാരും!

ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് ഞാൻ ഒരു ലേഖനം എഴുതി, അത് പുതുതായി ആരംഭിച്ച 'ദി വീക്ക്' മാസികയിൽ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധേയമായതോടെ 'ദി വീക്കിനായി' പതിവായി വാർത്തകളും ലേഖനങ്ങളും നൽകാൻ എഡിറ്റർ ടി വി ആർ ഷേണായി എന്നോട് പറഞ്ഞു. അന്ന് ഇന്റർനെറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഫാക്‌സ് വഴിയാണ് വാർത്ത അയച്ചിരുന്നത്. അല്ലെങ്കിൽ എഡിറ്ററുടെ കാബിനിൽ കയറി നേരിട്ട് വാർത്ത നൽകും. കുറച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷം, ടി വി ആർ ഷേണായിയുടെ ഭാവം മാറി. പലപ്പോഴം കൊതിയോടെ ഉമിനീർ തള്ളിവരുന്ന നിലയിൽ ഉറ്റുനോക്കാൻ തുടങ്ങി. ഒരിക്കൽ കാബിനിൽവെച്ച് അദ്ദേഹം അനുചിതമായി ശരീരത്തെ സ്പർശിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി.

അദ്ദേഹം പറഞ്ഞു, 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കും!' കണ്ണുനീരോടെ, ഞാൻ കാബിൻ വാതിലിനടുത്തേക്ക് നീങ്ങി. പക്ഷേ അയാൾ വിട്ടില്ല. അയാൾ എന്നെ കടന്നു പിടിച്ചു, എന്റെ ബ്രാ സ്ട്രാപ്പ് വലിച്ചു. പിന്നങ്ങോട്ട് എം ജെ അക്‌ബർ സ്റ്റൈലിൽ നിർബന്ധിത ചുംബനങ്ങളായിരുന്നു. ഞാൻ നിലവിളിച്ച് കാബിനിൽ നിന്ന് പുറത്തേക്ക് ഓടി. ജി.കെ. സിങ്ങും വിനോദ് ശർമ തുടങ്ങിയ പ്രഗൽഭർ അന്ന് ദ വീക്കിലെ റിപ്പോർട്ടർമാരായിരുന്നു. അവർക്കും ഇതേക്കുറിച്ച് നന്നായി അറിയാം. പേടിച്ചരണ്ട് കരഞ്ഞുകൊണ്ടാണ് ഞാൻ അന്ന് എന്റെ ഫിയറ്റ് കാറിൽ വീട്ടിലേക്ക് പോയത്. ഒരു യാഥാസ്തിക കുടുംബമായതുകൊണ്ട് ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. - നീലം സിങ്് പോസ്റ്റിൽ പറയുന്നു.

ഇത് പിമ്പിങ്ങ് പത്രപ്രവർത്തനമോ?

പിന്നീട് പത്രപ്രവർത്തന സംഭാവനകൾക്കുള്ള ടി വി ആർ ഷേണായി അവാർഡ് കിട്ടിയത് എന്റെ സഹപ്രവർത്തകൻ ആയിരുന്ന ഇതേ വിനോദ് ശർമ്മക്കാണ്. എം ജെ അക്‌ബറിനേക്കാൾ മോശമായ രീതിയിൽ സഹപ്രവർത്തകരായ വനിതകളെ ചൂഷണം ചെയ്ത ഒരു മനുഷ്യന്റെ പേരിലുള്ള അവാർഡ്്! ലജ്ജയൊട്ടുമില്ലാതെ വിനോദ് ശർമ്മ ഈ അവാർഡ് വെങ്കയ്യ നായിഡുവിൽ നിന്ന് സ്വീകീരിച്ചു. വിനോദ് തനിക്കും ഒരു പെൺകുട്ടിയുണ്ടെന്ന് മറക്കരുത്. ലജ്ജാകരം. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'.'- നീലം സിങ് പരിഹസിക്കുന്നു.

മരിച്ചുപോയ ഒരു ലൈംഗിക ചൂഷകന്റെ പേരിൽ ഈ അവാർഡ് നൽകിയതും സ്വീകരിച്ചതും ലജ്ജാകരമാണ്. പിമ്പിങ്ങ് മാധ്യമ പ്രവർത്തനമാണിത്. കേരള ലോബി പത്രപ്രവർത്തകരിൽ വലിയൊരു വിഭാഗം ഷേണായിക്കായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിലും മറ്റും ഇവർ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, ഈ പീഡകന്റെ പേരിലുള്ള അവാർഡ് നിർത്തലാക്കുയാണ് വേണ്ടത്. ഞാൻ ടി വി ആർ ഷേണായിയോട് ഒരിക്കലും പൊറുക്കില്ല. അയാൾ ചെയ്തതൊന്നും മറക്കില്ല. മറന്നിട്ടില്ല, അദ്ദേഹം ഏപ്രിൽ 2018-ൽ മരിച്ചു! ആ മരണത്തിൽ ഞാൻ കരയണോ?- നീലം സിങ്് ചോദിക്കുന്നു.

സ്റ്റേറ്റ്മാൻ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പത്രങ്ങളിലെ മുതിർന്ന എഡിറ്റർമാരിൽനിന്നും ചില രാഷ്ട്രീയക്കാരിൽനിന്നും തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ തുടർന്ന് വിശദമായി എഴുതുന്നുണ്ട്. നീലം സിങിന്റെ വെളിപ്പെടുത്തൽ മാധ്യമലോകത്തും സൈബർ ലോകത്തും വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്ത്രീ തൊഴിലിടങ്ങളിൽ എത്രമാത്രം സുരക്ഷിതയാണ്, ക്രിമനൽ ബുദ്ധിയോടെ സഹപ്രവർത്തകരെ വേട്ടയാടിവർക്കുവേണ്ടി അവാർഡുകളും അനുസ്മരണ സമ്മേളനങ്ങളും നടത്തണമോ എന്നുമൊക്കെയുള്ള വലിയ ചർച്ചകൾ ഇതോടൊപ്പം പുരോഗമിക്കയാണ്.

2018 ഒക്ടോബറിൽ സമാനമായ പരാതി ഉയർന്നതിനെ തുടർന്നാണ് എം ജെ അക്‌ബർ രാജിവെച്ചത്. അക്‌ബർ ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ട് എട്ട് മാധ്യമപ്രവർത്തകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിദേശകാര്യ സഹമന്ത്രിയും സ്ഥാനം രാജി വെച്ചത്. ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്‌ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.

ഇതിനു പിന്നാലെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് രംഗത്തെത്തുകയുണ്ടായി. വോഗ് മാഗസിനിലായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തൽ. റൂത്ത് ഡേവിഡ് എന്ന ഒരു വിദേശ മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ മീടു പ്രചാരണത്തിൽ പങ്കെടുത്ത് അക്‌ബറിനെതിരെ പരാതിയുമായി എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP