Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

'സാറിന് വിശ്രമിച്ചൂടെ എന്ന ചോദ്യത്തിന് എനിക്ക് 61 വയസ് ആയി.. മുഴുവൻ ജീവിതവുമായി; ഞാൻ രോഗത്തിന് അടിപ്പെട്ടാലും എനിക്ക് നഷ്ടമാകാൻ ഒന്നുമില്ല; നിങ്ങളെപോലുള്ള ചെറുപ്പക്കാരുടെ കാര്യത്തിൽ അങ്ങനെയല്ല; ഇങ്ങനെ ഉത്തരം പറയുന്ന മെഡിസിൻ എച്ച്ഒഡി ഡോ.രവികുമാർ കുറുപ്പ്; രണ്ടാമത്തെ ആൾ ഐസിയു ഇൻചാർജ് അനിൽ സത്യദാസ്; എല്ലാ കോവിഡ് രോഗികളും വൈറസ് മുക്തരായപ്പോൾ തിരു.മെഡിക്കൽ കോളേജിലെ റിയൽ ഹീറോസിനെ മറന്നോ? ഡോക്ടർമാരുടെ കുറിപ്പുകൾ: പുതിയ വിവാദം ഇങ്ങനെ

'സാറിന് വിശ്രമിച്ചൂടെ എന്ന ചോദ്യത്തിന് എനിക്ക് 61 വയസ് ആയി.. മുഴുവൻ ജീവിതവുമായി; ഞാൻ രോഗത്തിന് അടിപ്പെട്ടാലും എനിക്ക് നഷ്ടമാകാൻ ഒന്നുമില്ല; നിങ്ങളെപോലുള്ള ചെറുപ്പക്കാരുടെ കാര്യത്തിൽ അങ്ങനെയല്ല; ഇങ്ങനെ ഉത്തരം പറയുന്ന മെഡിസിൻ എച്ച്ഒഡി ഡോ.രവികുമാർ കുറുപ്പ്; രണ്ടാമത്തെ ആൾ ഐസിയു ഇൻചാർജ് അനിൽ സത്യദാസ്; എല്ലാ കോവിഡ് രോഗികളും വൈറസ് മുക്തരായപ്പോൾ തിരു.മെഡിക്കൽ കോളേജിലെ റിയൽ ഹീറോസിനെ മറന്നോ? ഡോക്ടർമാരുടെ കുറിപ്പുകൾ: പുതിയ വിവാദം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ ബാധിച്ച മുഴുവൻ രോഗികളെയും രോഗവിമുക്തരാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊൻതൂവൽ നേടിയപ്പോൾ സോഷ്യൽ മീഡിയയിൽ പതഞ്ഞു പൊങ്ങുന്നത് യഥാർത്ഥ ഹീറോകൾ അവഗണിക്കപ്പെട്ടോ എന്ന ചോദ്യമുയർത്തിയുള്ള വിവാദം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും പിജി വിദ്യാർത്ഥികളുടെയും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് വിവാദം പതയുകയാണ്. കൊറോണ രോഗികളുടെ ചികിത്സയുടെ മുഴുവൻ മേൽനോട്ടവും വഹിച്ച രണ്ടു പ്രഗത്ഭ ഡോക്ടർമാർ, മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ രവികുമാർ കുറുപ്പും ഐസിയു ഇൻചാർജ് ഡോക്ടർ അനിൽ സത്യദാസിന്റെയും സേവനങ്ങൾ പൂർണമായും വിസ്മരിക്കപ്പെട്ടു എന്നാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആരോപണമുയരുന്നത്.

ഹൃദയ സ്പർശിയായ കുറിപ്പുകളിൽ കൊറോണ കാലത്ത് ഈ ഡോക്ടർമാർ ചെയ്ത സേവനങ്ങൾ ഡോക്ടർമാർ തന്നെ കുറിക്കുകയാണ്. ആരോഗ്യമന്ത്രിയും മെഡിക്കൽ കോളേജും അവഗണിച്ചാലും ഈ ഡോക്ടർമാരുടെ സേവനം വാഴ്‌ത്തപ്പെടെണ്ടത് തന്നെ എന്നാണ് കുറിപ്പുകളുടെ സംഗ്രഹം. അതുകൊണ്ട് തന്നെ ഇരു ഡോക്ടർമാരുടെയും സേവനങ്ങൾ വിവരിച്ച് ഡോക്ടർമാരും പിജി വിദ്യാർത്ഥികളും കുറിപ്പുകൾ എഴുതുകയാണ്. കൊറോണ കാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം തന്നെയാണ് പൂക്കുന്നത്. കൊറോണ കാര്യത്തിൽ പ്രശംസനീയമായ സേവനം തന്നെ മെഡിക്കൽ കോളേജിൽ നിന്നും വരുമ്പോൾ ഇതിന്നിടയിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന ഫീൽ തന്നെയാണ് ഈ വിവാദവും സൃഷ്ടിക്കുന്നത്. ഏറ്റവും ഒടുവിൽ ചികിത്സയിൽ തുടർന്നിരുന്ന 80 വയസുകാരി ഫാത്തിമ ബീവിയും വർക്കല സ്വദേശിയും രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് വിവാദം തലപൊക്കുന്നത്.

കൊറോണ രോഗികൾ ഒന്നൊഴിയാതെ എല്ലാവരും പൂർണഭേദമായി ആശുപത്രി വിട്ടപ്പോൾ ആരോഗ്യവകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ സംഘത്തെ പേരെടുത്ത് പറഞ്ഞു പ്രശംസിച്ചിരുന്നു. പക്ഷെ ഈ ഡോക്ടർമാരുടെ നിരയിൽ ക്രെഡിറ്റ് നൽകേണ്ടിയിരുന്ന രണ്ടു ഡോക്ടർമാരുടെ പേരുകൾ ഇല്ലായിരുന്നു. മെഡിസിൻ വിഭാഗം മേധാവി രവികുമാർ കുറുപ്പിന്റെയും ക്രിട്ടിക്കൽ കെയർ ഡോക്ടർ അനിൽ സത്യദാസിന്റെയും പേരുകൾ ഇല്ലായിരുന്നു. ഇതോടെയാണ് സഹപ്രവർത്തകർ ഇവർക്ക് വേണ്ടി രംഗത്ത് വന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് നേട്ടത്തിന്റെ പേരിൽ ആരോഗ്യവകുപ്പ് ഇറക്കിയ പ്രസ് റിലീസിൽ പറയുന്നത് ഇങ്ങനെ: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ ജില്ല മെഡിക്കൽ ഓഫീസർ ഡോ. പ്രീത, ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ എന്നിവരുടെ ഏകോപനത്തിൽ വലിയ പ്രവർത്തനമാണ് തലസ്ഥാന ജില്ലയിൽ നടന്നുവരുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോൺ, ഡോ. എസ്.എസ്. സന്തോഷ് കുമാർ, ഡോ. സുനിൽകുമാർ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, എ.ആർ.എം.ഒ.മാരായ ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, നോഡൽ ഓഫീസർ ഡോ. അരവിന്ദ്, നഴ്സിങ് ഓഫീസർ ആർ. രമണി, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് എല്ലാ ആശുപത്രി ജീവനക്കാർ എന്നിവരാണ് ഈ വിജയത്തിന് പിന്നിൽ.

വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പേരെടുത്ത് പറഞ്ഞു പ്രസ് റിലീസ് ഇറക്കുമ്പോൾ ഡോക്ടർ രവികുമാർ കുറുപ്പിന്റെ പേരും അനിൽ സത്യദാസിന്റെ പേരും ഒഴിവാക്കപ്പെട്ടു. പക്ഷെ ഈ രണ്ടു ഡോക്ടർമാരുമാണ് രാപകൽ ഭേദമില്ലാതെ രോഗികളെ ചികിത്സിക്കുന്നതിൽ മുന്നിൽ നിന്നത്. ഇവരുടെ പേരുകൾ ഒഴിവാക്കി മറ്റുള്ളവർക്ക് ക്രെഡിറ്റ് നൽകി വാർത്താക്കുറിപ്പ് പുറത്ത് വന്നപ്പോൾ കൊറോണ കാര്യത്തിൽ ഈ ഡോക്ടറുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഡോക്ടർമാർക്കും പിജി വിദ്യാർത്ഥികൾക്കുമൊക്കെ മനസ് നൊന്തു. ഇതോടെ ഇവർ ഈ ഡോക്ടർമാരുടെ സേവനങ്ങൾ വിശദമാക്കി ഫെയ്‌സ് ബുക്ക് പോസ്റ്റിങ് നടത്തി. വളരെ വികാര നിർഭരമായ സോഷ്യൽ മീഡിയാ കുറിപ്പുകളാണ് ഇവർ പുറത്തു വിടുന്നത്.

കൊറോണ കാലത്ത് രോഗികളെ ചികിത്സിക്കുന്ന വേളയിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഇവർ ഡോക്ടർമാർക്ക് വേണ്ടി കുറിക്കുന്നത്. 80 വയസ്സുകാരി ഫാത്തിമ ബീവിയുടെയും വർക്കല സ്വദേശിയുടെയും കോവിഡ് റിസൾട്ട് നെഗറ്റീവ് ആയതോടെ തിരുവനന്തപുരം കോവിഡ് രോഗികൾ ഇല്ലാത്ത ജില്ല ആയി മാറിയിരിക്കുകയാണ്...അഭിമാനിക്കാവുന്ന നേട്ടം തന്നെ.തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചിറകിൽ മറ്റൊരു പൊൻതൂവൽ കൂടിപക്ഷെ ആശുപത്രി നടത്തിയ കൊറോണ പോരാട്ടത്തെ പറ്റി ഇന്നലെ പുറത്തു വന്ന ന്യൂസുകളിൽ ഒന്നും താഴെ ഉള്ള രണ്ടു വ്യക്തികളെ പറ്റി ഒരു പരാമർശവുമില്ല. ആദ്യത്തെ ആൾ ഡോക്ടർ രവികുമാർ കുറുപ്പ്. ഈ ഡോക്ടറുടെ സേവനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

രാപ്പകൽ കൊറോണ രോഗികൾക്കായി വാർഡിൽ ഓടി നടന്ന മനുഷ്യൻ. ജെന്നി രോഗത്തിന് സ്ഥിരമായി കഴിക്കുന്ന ഗുളിക കഴിച്ചാൽ ഉറങ്ങി പോകും എന്നുള്ളതുകൊണ്ടു ഗുളിക പോലും കഴിക്കാതെ വാർഡിൽ വച്ചു ഡോക്ടർക്ക് ജെന്നി വന്നു. അതേ ദിവസം ഒപിയിൽ തന്നെ കൊറോണ രോഗികളെ ചികിൽസിച്ച ഡോക്ടർ ആണിത്.

രണ്ടാമത്തെ ആൾ ഐസിയു ഇൻചാർജ് അനിൽ സത്യദാസ്. നേരിട്ടു പരിചയം ഇല്ലെങ്കിലും പിജി ചേട്ടന്മാരുടെയും ഹൗസ് സർജന്മാരുടെയും വാക്കുകളിൽ നിന്നു അറിയാം ഈ കൊറോണ കാലത്തു അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ...സ്വന്തം ജോലിയോട് ഇത്ര ആത്മാർത്ഥത പുലർത്തുന്ന വേറെ ആളുകൾ തിരുവനന്തുപുരം മെഡിക്കൽ കോളേജിൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും.

നിർഭാഗ്യവശാൽ ഇവർ രണ്ടു പേരും മുന്നിട്ടു നയിച്ച കൊറോണ പ്രതിരോധത്തെ പറ്റി വാർത്ത വന്നപ്പോൾ ഇവരുടെ രണ്ടു പേരുടെയും മാത്രം പേരുകൾ ഇല്ല...കൊട്ട് മുഴുവൻ ചെണ്ടക്കും പണം മാരാർക്കും എന്നു പറഞ്ഞ പോലെ ആയി ഇന്നലെ വന്ന വാർത്തകൾ...ആ വാർത്തയിൽ ഉള്ള വ്യക്തികൾ അതിനു അർഹർ അല്ല എന്നല്ല പറഞ്ഞു വരുന്നത് പക്ഷെ ഇവർ രണ്ടു പേരും ഇല്ലാത്ത ആ വാർത്തക്ക് തിരുവനന്തുപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പുല്ലുവില പോലും കൽപ്പിക്കില്ല എന്നു നൂറു ശതമാനം വിശ്വാസമുണ്ട്.

ഇവർ രണ്ടു പേരും വ്യക്തിപരമായ പ്രശംസകൾ ആഗ്രഹിക്കാത്തവർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് അല്ലെങ്കിൽ സാറിന് വിശ്രമിച്ചൂടെ എന്ന പിജി ചേട്ടന്റെ ചോദ്യത്തിന് എനിക്ക് അറുപത്തിയൊന്നു വയസ് ആയിക്കഴിഞ്ഞു. എന്റെ മുഴുവൻ ജീവിതവുമായി. ഞാൻ രോഗത്തിന് അടിപ്പെട്ടാലും എനിക്ക് നഷ്ടമാകാൻ ഒന്നുമില്ല. പക്ഷെ നിങ്ങളെപോലുള്ള ചെറുപ്പക്കാരുടെ കാര്യത്തിൽ അങ്ങനെയല്ല. ഇങ്ങനെ ഉത്തരം പറയാൻ എങ്ങനെ കഴിയും അതും കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജിലെ മെഡിസിൻ എച്ച്ഒഡിക്ക്.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മെഡിസിൻ ഓണർ ബോർഡിൽ പേര് വരുക എന്നത് അത്ര എളുപ്പം ഉള്ള കാര്യമല്ല...അതിലും പാടാണ് ആ കോളേജിൽ പഠിക്കുന്നതും പഠിച്ചിരുന്നതുമായ വിദ്യാർത്ഥികളുടെ മനസ്സിൽ കയറിപറ്റാൻ. വി ലവ് യു കുറുപ്പ് സാർ. ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടുവളരെ കുറിപ്പുകൾ ഇങ്ങനെ പുറത്ത് വന്നിട്ടുണ്ട്. എല്ലാ കുറിപ്പുകളിലും നിറയുന്നത് ഈ വിജയം കുറുപ്പ് സാറിന്റെ കയ്യൊപ്പ് എന്ന നിലയ്ക്ക് തന്നെയാണ്.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ പരന്നതോടെ കൊറോണയുടെ ക്രഡിറ്റ് യഥാർത്ഥ അവകാശികളിൽ നിന്നും എടുത്തു മാറ്റപ്പെട്ടു എന്ന രീതിയിൽ തന്നെയായി മാറി. വിവാദം മെഡിക്കൽ കോളേജ് അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ രണ്ടു ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് തന്നെയാണ് ക്രഡിറ്റ്. ഒരു ടീമായി തന്നെയാണ് എല്ലാവരും ജോലി ചെയ്തത്. ഈ ഡോക്ടർമാർക്ക് എന്തായാലും ഒരു പരാതിയും കാണില്ല-മെഡിക്കൽ കോളേജ് അധികൃതർ മറുനാടനോട് പറഞ്ഞു. അത് പ്രാഥമികമായ ഒരു വാർത്ത മാത്രമാണ്. എല്ലാവർക്കും ക്രഡിറ്റ് ഉണ്ട്. ആശുപത്രി കാന്റീൻ ജീവനക്കാർക്ക്, ക്ലീനിങ് സ്റ്റാഫിന് വരെ ഈ വിജയത്തിൽ പങ്കുണ്ട്. ആർക്കും പ്രത്യേകിച്ച് എന്നില്ല എല്ലാവർക്കുമാണ് ക്രെഡിറ്റ്. ഒരു ഡോക്ടർക്കും ഈ കാര്യത്തിൽ പരാതി വരില്ല. പക്ഷെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് ഒരാൾക്ക് പോലും കൊറോണ വന്നില്ല. എല്ലാ കാര്യങ്ങളും സിസ്റ്റമാറ്റിക് ആയാണ് ഇവിടെ നടന്നത്. ഇത് ടീം വർക്കിന്റെ വിജയമാണ്. എല്ലാവരും ഈ വിജയത്തിൽ പങ്കാളിയാണ്. അതുകൊണ്ട് തന്നെ ഈ വിവാദങ്ങൾ അപ്രസക്തമാണ്-മെഡിക്കൽ കോളേജ് അധികൃതർ വിശദമാക്കുന്നു.

വിവാദവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ കുറിപ്പുകൾ:

80 വയസ്സുകാരി ഫാത്തിമ ബീവിയുടെയും വർക്കല സ്വദേശിയുടെയും കോവിഡ് റിസൾട്ട് നെഗറ്റീവ് ആയതോടെ തിരുവനന്തുപുരം കോവിഡ് രോഗികൾ ഇല്ലാത്ത ജില്ല ആയി മാറിയിരിക്കുകയാണ്...അഭിമാനിക്കാവുന്ന നേട്ടം തന്നെ.തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചിറകിൽ മറ്റൊരു പൊൻതൂവൽ കൂടി ?പക്ഷെ TMC നടത്തിയ കൊറോണ പോരാട്ടത്തെ പറ്റി ഇന്നലെ പുറത്തു വന്ന ന്യൂസുകളിൽ ഒന്നും താഴെ ഉള്ള 2 വ്യക്തികളെ പറ്റി ഒരു പരാമർശവുമില്ല.

ആദ്യത്തെ ആൾ Dr. രവികുമാർ കുറുപ്പ് (MD DM(Neuro) Profeossr And HOD Of Internal Medicine ?? രാപ്പകൽ കൊറോണ രോഗികൾക്കായി വാർഡിൽ ഓടി നടന്ന മനുഷ്യൻ.Seizure ന്റെ സ്ഥിരമായി കഴിക്കുന്ന ഗുളിക കഴിച്ചാൽ ഉറങ്ങി പോകും എന്നുള്ളതുകൊണ്ടു ഗുളിക പോലും കഴിക്കാതെ വാർഡിൽ വച്ചു Seizure വന്നു അതേ ദിവസം OP യിൽ തന്നെ കൊറോണ രോഗികളെ ചികിൽസിച്ച ഡോക്ടർ.

രണ്ടാമത്തെ ആൾ Critical Care ICU in Charge Dr. അനിൽ സത്യദാസ് . നേരിട്ടു പരിചയം ഇല്ലെങ്കിലും പിജി ചേട്ടന്മാരുടെയും ഹൗസ് സർജന്മാരുടെയും വാക്കുകളിൽ നിന്നു അറിയാം ഈ കൊറോണ കാലത്തു അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ...സ്വന്തം ജോലിയോട് ഇത്ര ആത്മാർത്ഥത പുലർത്തുന്ന വേറെ ആളുകൾ തിരുവനന്തുപുരം മെഡിക്കൽ കോളേജിൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും.

നിർഭാഗ്യവശാൽ ഇവർ രണ്ടു പേരും മുന്നിട്ടു നയിച്ച കൊറോണ പ്രതിരോധത്തെ പറ്റി വാർത്ത വന്നപ്പോൾ ഇവരുടെ 2 പേരുടെയും മാത്രം പേരുകൾ ഇല്ല...കൊട്ട് മുഴുവൻ ചെണ്ടക്കും പണം മാരാർക്കും എന്നു പറഞ്ഞ പോലെ ആയി ഇന്നലെ വന്ന വാർത്തകൾ...ആ വാർത്തയിൽ ഉള്ള വ്യക്തികൾ അതിനു അർഹർ അല്ല എന്നല്ല പറഞ്ഞു വരുന്നത് പക്ഷെ ഇവർ 2 പേരും ഇല്ലാത്ത ആ വാർത്തക്ക് തിരുവനന്തുപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പുല്ലുവില പോലും കൽപ്പിക്കില്ല എന്നു 100 ശതമാനം വിശ്വാസമുണ്ട്.

ഇവർ രണ്ടു പേരും വ്യക്തിപരമായ പ്രശംസകൾ ആഗ്രഹിക്കാത്തവർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് അല്ലെങ്കിൽ സാറിന് വിശ്രമിച്ചൂടെ എന്ന പിജി ചേട്ടന്റെ ചോദ്യത്തിന് Look i have already completed my 61. I had a full life , i have nothing to lose even if I succumb to this disease.But that's not the case with young guys like you. ഇങ്ങനെ ഉത്തരം പറയാൻ എങ്ങനെ കഴിയും അതും കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജിലെ മെഡിസിൻ HOD ക്കു ??

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മെഡിസിൻ ഹോണർ ബോർഡിൽ പേര് വരുക എന്നത് അത്ര എളുപ്പം ഉള്ള കാര്യമല്ല...അതിലും പാടാണ് ആ കോളേജിൽ പഠിക്കുന്നതും പഠിച്ചിരുന്നതുമായ വിദ്യാർത്ഥികളുടെ മനസ്സിൽ കയറിപറ്റാൻ.

We Love You KURUP Sir ??
#Legend #Fanboy #FanboyForever

I am under quarantine for a week after having taken overall charge of the Covid unit from 16/4 to 22/4. For a week I worked under the stewardship of Ravikumar sir and it was a one- of- a-kind experience regarding how to meet the virus eye2eye. Of course, I know him as a senior faculty right from 1991, when I joined MBBS here. His unique greatness is that he is never a shirker and leads by example and from the front. I think he has been working continuously ever since the corona unit ( ioslation ward, Trauma ICU & Geriatrics intermediary care unit) was formed and takes rounds for each individual patient DAILY. Amazingly, he knows the names and status of all patients under the unit. Apart from this he runs his unit M1, does all the administrative duties as HOD ( medicine, Hematology) and attends all the meetings inside and outside the institution. Yesterday he was in op ( after Corona rounds) and developed an epiosde of GTCS in his examination chair at 10 am. He was rushed to MICU-3 where he was stabilised and eventually recovered but what to say about his selflenssess and commitment ????????. He still refused to go into his deserved quarantine and reportedly came to work even today. He is my undisputed role model and a true unsung hero, leader of men and a warrior

????????

Dr Harikrishnan R
Addl Profeossr
Medicine & Hematology

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP