Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് രോഗി കടന്നത് മദ്യം കിട്ടാതെ വന്നപ്പോൾ; ആനാട് സ്വദേശിയുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കേയാണ് ചാടിപോയതെന്ന് ആശുപത്രി സൂപ്രണ്ട്; സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി; രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ സർവൈലൻസ് ടീം; വീഴ്ച വന്നതോടെ സുരക്ഷ ശക്തമാക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് രോഗി കടന്നത് മദ്യം കിട്ടാതെ വന്നപ്പോൾ; ആനാട് സ്വദേശിയുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കേയാണ് ചാടിപോയതെന്ന് ആശുപത്രി സൂപ്രണ്ട്; സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി; രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ സർവൈലൻസ് ടീം; വീഴ്ച വന്നതോടെ സുരക്ഷ ശക്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് രോഗി കടന്ന സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ റിപ്പോർട്ട് തേടി. മദ്യപാനത്തിന് അടിമയായതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളേജിൽ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സർവയലൻസ് ടീം അടിയന്തര നടപടി ആരംഭിച്ചു. കോവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ അരേഗ്യ മന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കൊറോണ രോഗികളുടെ പരിചരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിനു ഗുരുതരവീഴ്ചയാമ് സംഭവിച്ചത്. ആനാട് സ്വദേശി അധികൃതരുടെ കണ്ണ് വെട്ടിച്ച് നെടുമങ്ങാട് ബസിൽ കയറി ആനാട് എത്തിയപ്പോൾ ആനാട് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. രാവിലെ തന്നെ ഇയാൾ മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയിരുന്നു. കരകുളം വരെ നടന്നുവന്നു കരകുളത്ത് ആളുകളിൽ നിന്നും പണം വാങ്ങിയാണ് നെടുമങ്ങാട് ബസിൽ കയറിയത്.

നെടുമങ്ങാട് ബസിൽ കയറി ആനാട് ഇറങ്ങുമ്പോഴാണ് ഇയാളെ ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷും നാട്ടുകാരും പൊലീസും ചേർന്ന് വളഞ്ഞുവെച്ചത്. കൊറോണ രോഗി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ആംബുലൻസ് വിളിച്ചു വരുത്തി ഇയാളെ മെഡിക്കൽ കോളെജിലേക്ക് തിരിച്ചയക്കാനുള്ള നടപടികളിലാണ് തങ്ങളെന്ന് നെടുമങ്ങാട് സിഐ മറുനാടനോട് പറഞ്ഞു. ഇയാൾക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തതായി സിഐ പറഞ്ഞു.

ഒരാഴ്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ആനാട് സ്വദേശിയായ രോഗി. ഇയാൾ രാവിലെ തന്നെ മെഡിക്കൽ കോളേജിൽ നിന്നു ചാടിപ്പോയിട്ടുണ്ട്. പക്ഷെ പൊലീസിനു വിവരം കിട്ടുമ്പോൾ സമയം വൈകി. ഇത് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്. അത്രയും സമയം ഇയാൾ എവിടെപ്പോയി. വന്ന കെഎസ്ആർടിസി ബസ്, യാത്രക്കാർ തുടങ്ങി ഒട്ടുവളരെ കാര്യങ്ങൾ അറിയാനുണ്ടെന്നു നെടുമങ്ങാട് സിഐ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് മദ്യം കിട്ടാനില്ലാത്ത സമയത്ത് ഇയാൾ തമിഴ്‌നാട്ടിൽ പോയി മദ്യം വാങ്ങിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് കൊറോണ ഇയാൾക്ക് ലഭിച്ചത് എന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ ചാടിപ്പോയിട്ടും വൈകീട്ട് വരെ ഇയാൾ സ്വൈര്യവിഹാരം നടത്തുകയായിരുന്നു. എങ്ങോട്ട് പോയി ആരെയൊക്കെ കണ്ടു എന്ന കാര്യം അന്വേഷിക്കുകയാണ് എന്നാണ് പൊലീസ് പറഞ്ഞത്.

ആനാട്പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന്റെ വാക്കുകൾ

അതേസമയം കൊറോണ പോസിറ്റീവ് ആയ ആനാട് സ്വദേശിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. രാവിലെ തന്നെ മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ ഇയാൾ കരകുളം വരെ നടന്ന ശേഷം നെടുമങ്ങാട് ബസിൽ കയറി നെടുമങ്ങാട് എത്തി. അവിടെ ഇറങ്ങിയശേഷം ഹോട്ടലിൽ കയറി ചായ കഴിച്ചു. ഇതിനു ശേഷം വേറൊരു ബസിൽ കയറിയാണ് ആനാട് എത്തിയത്. രണ്ടു കെഎസ്ആർടിസി ബസിലാണ് ഇയാൾ കയറിയത്. ഈ രണ്ടു കെഎസ്ആർടിസി ബസുകൾ, ഇതിലുള്ള ആളുകൾ, കണ്ടക്ടർ, ഡ്രൈവർ, എന്നിവരെക്കുറിച്ച് എല്ലാം വിവരങ്ങൾ ശേഖരിക്കേണ്ടി വരും.

മദ്യം ലഭിക്കാത്തപ്പോൾ മാനസിക പ്രശ്നങ്ങൾ കൂടി നേരിടുന്നയാളാണ് കൊറോണ രോഗി. അതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുക, സമ്പർക്കപ്പട്ടിക എന്നിവ പ്രയാസമായ കാര്യമാകും. മെയ് 29 നു വെള്ളൂർക്കോണത്ത് ഇയാൾ ശർദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മുപ്പതിന് രാത്രി ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് അണുനശീകരണം അടക്കമുള്ള കാര്യങ്ങൾ നടത്തിയിരുന്നു. ഇയാൾ ചാടിപ്പോയ വിവരം അറിഞ്ഞപ്പോൾ കളക്ടർ, പൊലീസ് തുടങ്ങിയവർക്ക് വിവരങ്ങൾ നല്കിയതായി ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് മറുനാടനോട് പറഞ്ഞു. ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളെജിലേക്ക് എത്തിച്ചതായി സുരേഷ് പറഞ്ഞു.

മന്ത്രി അന്വേഷണത്തിനുത്തരവിട്ടു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് രോഗി പുറത്ത്‌പോയ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിനുത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP