Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി; ട്രിപ്പിൾ ലോക് ഡൗൺ അസുഖം രൂക്ഷമായ സ്ഥലങ്ങളിൽ; നഗരത്തിൽ സാധാരണ ലോക് ഡൗൺ; പൂന്തുറയിൽ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി; പൂന്തുറക്കാരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്‌സാപ് പ്രചാരണം നടത്തിയതോടെയാണ് പ്രതിഷേധം ഉയർന്നതെന്നും പിണറായി വിജയൻ

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി; ട്രിപ്പിൾ ലോക് ഡൗൺ അസുഖം രൂക്ഷമായ സ്ഥലങ്ങളിൽ; നഗരത്തിൽ സാധാരണ ലോക് ഡൗൺ; പൂന്തുറയിൽ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി; പൂന്തുറക്കാരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്‌സാപ് പ്രചാരണം നടത്തിയതോടെയാണ് പ്രതിഷേധം ഉയർന്നതെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ട്രിപ്പിൾ ലോക് ഡൗൺ പൂന്തുറ മാത്രമായിരിക്കും.നഗരത്തിൽ സാധാരണ ലോക്ക് ഡൗൺ . അസുഖം രൂക്ഷമായ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക് ഡൗണായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കൊവിഡിനെതിരെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പൂന്തുറയിലുണ്ടായ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മാണിക്യ വിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നീ മൂന്നിടങ്ങളിലെ രോഗികളുടെ വിവരങ്ങളാണ് പൂന്തുറ എന്ന പേരിൽ നൽകുന്നത്. പൂന്തുറയിലെ പ്രശ്‌നം പൂന്തുറ എന്നല്ലേ പറയാനാകൂ. ഇത് ആരെയും വിഷമിപ്പിക്കാനല്ല, ജാഗ്രത ഉയർത്താനാണ്. പൂന്തുറക്കാരോട് ഒരു വിപ്രതിപത്തിയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാരിന്റെ അജണ്ടയല്ല. ഇത് പോലൊരു ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ വേണ്ടി വരും. ഇപ്പോൾ രോഗം വ്യാപിച്ച നിലയിൽ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂ. നേരത്തേ കാസർകോട് ഭാഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നല്ലോ. അന്ന് വലിയ പരാതിയുണ്ടായിരുന്നു. പക്ഷേ പിന്നീട് അവർ തന്നെ നിയന്ത്രണങ്ങൾ തങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞു. ബുദ്ധിമുട്ടുണ്ടായെങ്കിൽ പരിഹരിക്കാനുള്ള നടപടികളുണ്ടാവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധമാർഗങ്ങൾ നടക്കുമ്പോഴാണ് അട്ടിമറി നീക്കവുമായി ചിലർ ഇറങ്ങുന്നത്. ദൗർഭാഗ്യവശാൽ യുഡിഎഫ് നേതാക്കളാണ് അതിന് മുന്നിൽ നിൽക്കുന്നത്. ആന്റിജൻ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വാട്‌സാപ്പ് പ്രചാരണം നടത്തുന്നു. ഇത് വെറുതെയാണ്, ജലദോഷം വന്നാലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ വന്നാൽ രോഗം വരുമെന്നും പ്രചാരണമുണ്ടായി. പൂന്തുറക്കാർക്കെതിരെയുള്ള ഗൂഢനീക്കമെന്നും പ്രചാരണം നടന്നു. ഇതിന്റെ ഭാഗമായി സ്ത്രീകളടക്കം പ്രതിഷേധത്തിനിറങ്ങി.

കാരക്കോണം മെഡിക്കൽ കോളേജിൽ ബന്ധുക്കൾക്ക് മരുന്നും ഭക്ഷണവും കിട്ടുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. കടകൾ തുറക്കണമെന്നും അവശ്യസാധനങ്ങൾ തരണമെന്നും അവർ ആവശ്യപ്പെട്ടു. പുറത്ത് പോകാൻ അനുമതിയില്ലെന്ന് അവർ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നിവിടത്തെ കണക്ക് ചേർത്ത് പൂന്തുറയിലെ രോഗികൾ എന്ന് മാത്രമാണ് വാർത്ത വരുന്നത്. ഇത് പൂന്തുറക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചിലരാരോപിച്ചു. വിവരം ലഭിച്ച ഉടൻ ജില്ലാ അധികൃതരും പള്ളി വികാരിയും അടക്കം സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു. പൂന്തുറയിലെ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അവിടത്തെ പ്രശ്‌നമെന്ന് തന്നെയല്ലേ പറഞ്ഞത്. പൊന്നാനിയിലെയും കാസർകോട്ടെയും ചെല്ലാനത്തെയും പ്രശ്‌നത്തിന് അവിടത്തെ പേര് തന്നെയല്ലേ പറഞ്ഞത്. ഇത് ആരെയും വിഷമിപ്പിക്കാനോ ആ പ്രദേശത്തോട് വിപ്രതിപത്തി ഉണ്ടായിട്ടോ അല്ല. രോഗവ്യാപനം തടയാനാണ്. നിയന്ത്രണങ്ങൾ വരുമ്പോൾ പ്രയാസമുണ്ടാകും. അത് സഹിക്കേണ്ടതായി വരും. മനുഷ്യജീവൻ സംരക്ഷിക്കലാണ് പ്രധാനം. അതിന്റെ ഭാഗമായുള്ള പ്രയാസമല്ല വലുത്. തെറ്റായ, സങ്കുചിത പ്രചാരണങ്ങളിലൂടെ പ്രതിരോധത്തെ കീഴ്‌പ്പെടുത്തിയാൽ നാളെ ഒന്നും ചെയ്യാൻ പറ്റാതാകും.

നിയന്ത്രണങ്ങൾക്ക് ചിലർ വേറെ മാനം നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധത്തോട് സഹകരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. പൂന്തുറയിലും അടക്കമുള്ളവർ അങ്ങനെ തന്നെ സഹകരിക്കുന്നവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനും വിഷമിപ്പിക്കാനും തയ്യാറാകരുത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്. ഈ ഘട്ടത്തിൽ അത്തരം ആളുകൾക്കെതിരെ കർശനനടപടിയുണ്ടാകും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വന്നാൽ അത് മുളയിലേ നുള്ളും. അതിന് പൊലീസിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിലെല്ലാം നേതൃത്വം വഹിച്ചവരുണ്ട്. പാവങ്ങൾ തെറ്റിദ്ധരിച്ച് കൂടിയതാകാം. എന്നാൽ ബോധപൂർവം തെറ്റിലേക്ക് നയിക്കാൻ നേതൃത്വം നൽകിയവരുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. രോഗം സ്ഥിരീകരിക്കുന്നവരെ മെഡി. കോളേജ് ഉൾപ്പടെയുള്ള ആശുപത്രിയിലാണ് ആക്കിയത്. ഇങ്ങനെ ഒരു വീട്ടിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനാകുന്നില്ല എന്ന പരാതി ചിലർ ഉയർത്തി. പൂന്തുറയെ കരുവാക്കുന്നുവെന്നും വ്യാജമത്സ്യലോബിയെ സഹായിക്കുന്നു എന്നും പ്രചാരണമുണ്ടായി. ആരോഗ്യപ്രവർത്തകർക്ക് മുന്നിൽ ബാരിക്കേഡ് വച്ചു. സ്വന്തം ആരോഗ്യത്തെയും ജീവനെയും അപകടത്തിലാക്കി സമൂഹപ്രതിബദ്ധതയുടെ ഭാഗമായാണ് ആരോഗ്യപ്രവർത്തർ അങ്ങോട്ട് പോകുന്നത്. ഇത് ആ പ്രദേശത്തെ ജനങ്ങൾ സ്വാഭാവികമായി ചെയ്യുന്നതല്ല. ചിലർ ചെയ്യിക്കുന്നതാണ്. അതിന് പിന്നിൽ ദുരുപദിഷ്ടമായ ഉദ്ദേശ്യങ്ങളുണ്ട്. പ്രതിപക്ഷ നേതൃത്വം തന്നെ ഇതിന് പിന്നിലുണ്ട് എന്ന സൂചന തന്നെയാണുള്ളത്.

ആന്റിജൻ ടെസ്റ്റിനെതിരെ പ്രചാരണം നടത്തരുത്. കൊറോണ വൈറസിന് രണ്ട് ഭാഗമാണുള്ളത്. ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗം. പ്രോട്ടീൻ എന്ന പുറംഭാഗം. പിസിആർ ടെസ്റ്റ് ന്യൂക്ലിക് ആസിഡും പിസിആർ ടെസ്റ്റ് പ്രോട്ടീനുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്. പിസിആർ ടെസ്റ്റ് ചെയ്ത് റിസൽട്ട് കിട്ടാൻ നാല് മുതൽ ആറ് മണിക്കൂർ വരെ സമയം വേണം. പ്രത്യേക ലാബും യന്ത്രങ്ങളും വേണം. ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ മതി. അതേ സ്ഥലത്ത് നിന്ന് തന്നെ ഫലമറിയാം. രണ്ടിനും ചില പരിമിതികളുണ്ട്. രോഗം ഭേദമായാലും ചിലതിൽ പിസിആർ ടെസ്റ്റ് പോസിറ്റീവാകാം. വൈറസിന്റെ ചില ഭാഗങ്ങൾ വീണ്ടും പുറത്ത് വരുന്നതുകൊണ്ടാണിത്. ഇത്തരത്തിൽ ഉള്ളവർക്ക് ആന്റിജൻ ടെസ്റ്റ് മതി. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും ഒരു സുരക്ഷയ്ക്ക് വേണ്ടി പിസിആർ ടെസ്റ്റും നടത്താറുണ്ട്. ഇതുപോലെ ആന്റിബോഡി ടെസ്റ്റും നടത്തും. രോഗാണു ദേഹത്ത് കടന്നാൽ ദേഹത്തുണ്ടാകുന്ന ആന്റിബോഡി പരിശോധിക്കുന്നതാണിത്. സ്‌ക്രീനിംഗിൽ ആന്റിജൻ ടെസ്റ്റാണ് നടത്താറ്. ശ്വസനസംബന്ധമായ അസുഖമായതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമാണ് വൈറസ് സാധാരണ വരാറ്. ആ ഭാഗത്തെ സ്രവം എടുക്കും. ആന്റിജൻ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ്. ഇതിനെതിരെ പ്രചാരണം നടത്തുന്നത് സമൂഹത്തിനെതിരെയുള്ള അക്രമമാണ്.

തിരുവനന്തപുരം ജില്ലയിൽ 129 പേർക്ക് രോഗം

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 129 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

3. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 13 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 19 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

5. പൂന്തുറ ചെറിയമുട്ടം സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. ഐ.ഡി.പി കോളനി സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 26 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. പൂന്തുറ മതർ തെരേസ കോളനി സ്വദേശിനി 43കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. പൂന്തുറ ചെറിയമുട്ടം സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശി 2 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. പൂന്തുറ സ്വദേശിനി 75 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. മാണിക്യവിളാകം സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. മാണിക്യവിളാകം സെന്റ് തോമസ് നഗർ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

17. പൂന്തുറ സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

19. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. പൂന്തുറ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

21. ഐ.ഡി.പി കോളനി സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. പൂന്തുറ ബാലനഗർ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശിനി 20 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ ബാലനഗർ സ്വദേശിനി 41 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. ചെറിയമുട്ടം സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പൂന്തുറ സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. പൂന്തുറ ബാലനഗർ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. പൂന്തുറ ബാലനഗർ സ്വദേശി 20 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. പൂന്തുറ ബാലനഗർ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. ചെറിയമുട്ടം സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ ബാലനഗർ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ ആറ്റിൻപുറം സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. ചെറിയമുട്ടം സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. ചെറിയമുട്ടം സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.(സ്ഥലം വ്യക്തമല്ല)

38. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. ചെറിയമുട്ടം സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. ചെറിയമുട്ടം സ്വദേശി 44 കാരൻ.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. ചെറിയമുട്ടം സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. ചെറിയമുട്ടം സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. ചെറിയമുട്ടം സ്വദേശി 53 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി 80 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. ചെറിയമുട്ടം സ്വദേശിനി 20 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. ചെറിയമുട്ടം സ്വദേശി 20 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

47. ചെറിയമുട്ടം സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. മാണിക്യവിളാകം സെന്റ്തോമസ് നഗർ സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. ചെറിയമുട്ടം സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. ചെറിയമുട്ടം സ്വദേശിനി 13 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. ചെറിയമുട്ടം സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. മാണിക്യവിളാകം സ്വദേശി 33 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ ന്യൂകോളനി സ്വദേശി 43 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ മടുവൻ കോളനി സ്വദേശിനി 57 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. പൂന്തുറ ന്യൂ കോളനി സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. പാച്ചല്ലൂർ സ്വദേശി 41 കാരൻ. യാത്രാപശ്ചാത്തലമില്ല.

59. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ ശംഖുമുഖം കണ്ണന്തുറ സ്വദേശി 29 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

60. നെടുമ്പറമ്പ് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.

61. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 7 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

63. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 37 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

64. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

65. പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

66. പാച്ചല്ലൂർ പാറവിള സ്വദേശി 8 വയസുകാരൻ. യാത്രാപശ്ചാത്തലമില്ല.

67. പൂന്തുറ പുത്തൻപള്ളി സ്വദേശിനി 12 വസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

68. അമ്പലത്തറ സ്വദേശിനി 4 വസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

69. പാളയം സ്വദേശി 21 കാരൻ. യാത്രാപശ്ചാത്തലമില്ല.

70. പാളയം സ്വദേശി 27 കാരൻ. യാത്രാപശ്ചാത്തലമില്ല.

71. പെരുങ്കുളം സ്വദേശി 33 കാരൻ. യാത്രാപശ്ചാത്തലമില്ല.

72. കണ്ടല കോട്ടമ്പള്ളി സ്വദേശി 41 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

73. ആറ്റുകാൽ സ്വദേശി 30 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

74. തമിഴ്‌നാട് സ്വദേശി 50 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

75. പാറശ്ശാല കണിയാരംകോട് സ്വദേശി 19 കാരൻ. യാത്രാപശ്ചാത്തലമില്ല.

76. മുട്ടട സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

77. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

78. പൂന്തുറ മാണിക്യവിളാകം സ്വദേശി 37 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

79. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

80. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 60 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

81. പൂന്തുറ മാണിക്യവിളാകം സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

82. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

83. ചെറിയമുട്ടം ഐ.ഡി.പി കോളനി സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

84. ബീമാപള്ളി സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

85. ബീമാപള്ളി സ്വദേശി 20 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

86. മാണിക്യവിളാകം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

87. മാണിക്യവിളാകം സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

88. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

89. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

90. പൂന്തുറ പള്ളിവിളാകം സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

91. ബാലനഗർ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

92. നടുത്തുറ സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

93. ഐ.ഡി.പി കോളനി സ്വദേശി 68 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

94. പൂന്തുറ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

95. ഐ.ഡി.പി. കോളനി സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

96. ഐ.ഡി.പി. കോളനി സ്വദേശിനി 80 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

97. പൂന്തുറ സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

98. പൂന്തുറ സ്വദേശി 64 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

99. ബാലനഗർ സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

100. സെന്റ് തോമസ് നഗർ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

101. പൂന്തുറ അട്ടിപ്പുറം സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

102. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

103. ഐ.ഡി.പി കോളനി സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

104. മാണിക്യവിളാകം സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

105. പൂന്തുറ ബാബുജി നഗർ സ്വദേശി 34 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

106. ഒമാനിൽ നിന്നെത്തിയ തമിഴാനാട് സ്വദേശിനി 65 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

107. ഒമാനിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 30 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

108. യു.എ.ഇയിൽ നിന്നെത്തിയ കരമന സ്വദേശി 55 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

109. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി 71 കാരൻ. യാത്രാപശ്ചാത്തലമില്ല.

110. പരുത്തിക്കുഴി സ്വദേശിനി 43 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

111. ഫോർട്ട്, പത്മനഗർ സ്വദേശി 19 കാരൻ. യാത്രാപശ്ചാത്തലമില്ല.

112. പുല്ലുവിള സ്വദേശി 2 വയസുകാരൻ. യാത്രപശ്ചാത്തലമില്ല.

113. പുല്ലുവിള സ്വദേശിനി 75 കാരി. യാത്രാപശ്ചാത്തലമില്ല.

114. പൂവാർ സ്വദേശിനി 9 വയസുകാരി. യാത്രാപശ്ചാത്തലമില്ല.

115.. പുല്ലുവിള സ്വദേശി 10 വയസുകാരൻ. യാത്രാപശ്ചാത്തലമില്ല.

116. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

117. പൂന്തുറ സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

118. പൂന്തുറ മാണിക്യവിളാകം സ്വദേശി 79 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

119. പൂവച്ചൽ സ്വദേശി 27 കാരൻ. യാത്രാപശ്ചാത്തലമില്ല.

120. മാണിക്യവിളാകം സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

121. പരുത്തിക്കുഴി സ്വദേശി 39 കാരൻ. യാത്രാപശ്ചാത്തലമില്ല.

122. പരുത്തിക്കുഴി സ്വദേശിനി 36 കാരി. .യാത്രാപ്ചാത്തലമില്ല.

123. മണക്കാട് പുതുകൽമൂട് സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

124. 32 വയസുകാരി. സ്വകാര്യ ആശുപത്രി ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

125. യു.എ.ഇയിൽ നിന്നുമെത്തിയ തൈക്കാട് സ്വദേശി 25കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

126. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

127. പൂന്തുറ സ്വദേശി 1 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

128. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

129. പൂന്തുറ പള്ളിവിളാകം സ്വദേശിനി 29 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP