Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് സമൂഹവ്യാപന ഭീതി; നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിന്മെന്റ് സോണായി തുടരും; ആൾക്കൂട്ടവും അനാവശ്യ യാത്രകളും നിയന്ത്രിക്കും; ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്; കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരനും സൊമാറ്റോ ഡെലിവറി ബോയിക്കും രോഗം സ്ഥിരീകരിച്ചതിൽ ആശങ്ക

തിരുവനന്തപുരത്ത് സമൂഹവ്യാപന ഭീതി; നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിന്മെന്റ് സോണായി തുടരും; ആൾക്കൂട്ടവും അനാവശ്യ യാത്രകളും നിയന്ത്രിക്കും; ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്; കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരനും സൊമാറ്റോ ഡെലിവറി ബോയിക്കും രോഗം സ്ഥിരീകരിച്ചതിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് സമൂഹവ്യാപന ഭീതി നിലനിൽക്കുകയാണ്.
ഇവരുടെ വിവരം ചുവടെ.

1. റിയാദിൽ നിന്ന് ജൂലൈ ഏഴിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. സൗദിയിൽ നിന്നും ജൂൺ29ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി, കുഴിവിള സ്വദേശി 51 കാരൻ. ഗോകുലം മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി 31 കാരൻ. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ തിരുവനന്തപുരത്തെത്തിയ അഞ്ചുതെങ്ങ് സ്വദേശി 26 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. കുന്നത്തുകാൽ, എരവൂർ സ്വദേശി 37 കാരൻ. സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നു. പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 66 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

7. പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുന്നു. കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും സന്ദർശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

8. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ തുമ്പ സ്വദേശി 45 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

9. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കന്യാകുമാരി, തഞ്ചാവൂർ സ്വദേശി 29 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

10. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കഠിനംകുളം സ്വദേശിനി 62 കാരി. ജൂൺ 26ന് തന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

11. ഖത്തറിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിൽ എത്തിയ വെട്ടുതറ സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

12. യു.എ.ഇയിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

13. കുവൈറ്റിൽ നിന്നും ജൂൺ 29ന് എത്തിയ കഠിനംകുളം സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

14. ഖത്തറിൽ നിന്നും ജൂൺ 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനി 53 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

15. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 30 കാരൻ. ജൂൺ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

16. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ ഉഴമലയ്ക്കൽ സ്വദേശി 36 കാരൻ. ജൂൺ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

നഗരത്തിൽ എആർ ക്യാമ്പിലെ ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റും എ.ആർ. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിന്മെന്റ് സോണായി തുടരും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകില്ല, ആൾക്കൂട്ടം, അനാവശ്യ യാത്രകൾ തുടങ്ങിയവ നിയന്ത്രിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP