Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടി വി അനുപമയെ തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടത് അനുപമ അവധിക്ക് അപേക്ഷിച്ച സാഹചര്യത്തിലെന്ന് അറിയിപ്പ്; പകരം കലക്ടറായി എത്തുന്നത് ഷാനവാസ്; ജോലി ചെയ്തിടത്തെല്ലാം സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥ തുടർ പരിശീലനത്തിനായി മുസ്സോറിയിലേക്ക് പോകും; അതിവേഗ നീക്കത്തിലൂടെ കല്ലട ബസിന് ശിക്ഷ ഉറപ്പാക്കിയ വനിതാ കലക്ടറെ നീക്കിയതിൽ അസ്വഭാവികത കണ്ട് സോഷ്യൽ മീഡിയ

ടി വി അനുപമയെ തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടത് അനുപമ അവധിക്ക് അപേക്ഷിച്ച സാഹചര്യത്തിലെന്ന് അറിയിപ്പ്; പകരം കലക്ടറായി എത്തുന്നത് ഷാനവാസ്; ജോലി ചെയ്തിടത്തെല്ലാം സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥ തുടർ പരിശീലനത്തിനായി മുസ്സോറിയിലേക്ക് പോകും; അതിവേഗ നീക്കത്തിലൂടെ കല്ലട ബസിന് ശിക്ഷ ഉറപ്പാക്കിയ വനിതാ കലക്ടറെ നീക്കിയതിൽ അസ്വഭാവികത കണ്ട് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലപാടുകൾ കൊണ്ടും പൊതുജനങ്ങളുമായുള്ള ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയയായ തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമയെ മാറ്റി. പകരം തൃശ്ശൂർ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കളക്ടർ ടിവി അനുപമ അവധിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. കളക്ടർ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടർ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ് തൃശ്ശൂർ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്ന അനുപമയെ തൃശ്ശൂരിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയായതിന് പിന്നാലെയാണ് ഇപ്പോൾ അവർ ആ പദവി വിടുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. അതേസമയം അനുപമയെ നീക്കിയ സംഭവത്തിൽ അസ്വഭാവികത കണ്ടും ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തുണ്ട്.

തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് അനുപമ സ്വീകരിച്ച നിലപാടുകൾ ആനപ്രേമികളുടെ എതിർപ്പ് വിളിച്ചു വരുത്തിയിരുന്നു. നാട്ടാന പരിപാലന സമിതിയുടെ അധ്യക്ഷ എന്ന നിലയിൽ ഫിറ്റ്‌നസ് ഇല്ലാത്ത ആനയെ എഴുന്നള്ളിക്കാൻ അനുമതി നൽകേണ്ട എന്നായിരുന്നു അനുപമയുടെ നിലപാട്. ഒടുവിൽ സർക്കാർ ഇടപെട്ടാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വഴിയൊരുക്കിയത്. നവോത്ഥാനസമിതി സംഘടിപ്പിച്ച വനിതാ മതിലിൽ അനുപമ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു.

ഏറ്റവും ഒടുവിൽ കല്ലട ബസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാര്യത്തിലും ടി വി അനുപമ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. യാത്രക്കാരെ ആക്രമിച്ച കല്ലട ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദു ചെയ്തായിരുന്നു അനുപമ ഇടപെട്ടത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശിനിയെ മലപ്പുറത്ത് ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമാകുകയും ചെയ്തു. സംഭവത്തിൽ അനുപമ ഉടനടി യോഗം ചേർന്ന് ബസ് മുതലാളിക്കെതിരെ നടപടി എടുക്കുകയായിരുന്നു.

കലക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ആർടിഎ (റീജ്യണൽ ട്രാൻസ്പോർട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എൽ.45 എച്ച് 6132 എന്ന ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. യോഗത്തിൽ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകൻ ഹാജരായി വിശദീകരണം നൽകിയിരുന്നു. കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെർമിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഉടമയെ പ്രതി ചേർക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് വിശദമായ നിയമ പരിശോധനക്കായി ഫയൽ മാറ്റി. അതിവേഗ മറുപടിയും കളക്ടർ നിർദ്ദേശിച്ചു. ഇതോടെ എല്ലാം വേഗത്തിലായി.

വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യാനുള്ള ആർടിഎയുടെ തീരുമാനം. കളക്ടറുടെ കർശന നിലപാടാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കളക്ടർ നേരിട്ട് യോഗം വിളിച്ചതു കൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാൻ കഴിയാത്ത അവസ്ഥ വന്നു. അനുപമയുടെ അതിവേഗ ഇടപെടലിലൂടെ കല്ലടക്ക് പണി കൊടുത്ത അനുപമയ്ക്ക് സർക്കാർ പണി കൊടുത്തതാണോ എന്ന ആശങ്കയാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ ഈ ആരോപണത്തിൽ കാര്യമില്ലെന്നും അവധിക്ക് കലക്ടർ നേരത്തെ അപേക്ഷിച്ചിരുന്നതാണെന്നുമാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP