Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമ ആത്മഹത്യ ചെയ്ത നിലയിൽ; മംബൈയിലെ ഫ്‌ളാറ്റിൽ കണ്ടെത്തിയത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ; മൃതശരീരം പോസ്റ്റുമോർട്ടത്തിന് അയച്ചു; ആകസ്മിക മരണത്തിന് കേസ് രജിസറ്റർ ചെയ്ത് പൊലീസ്; സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ നടുക്കി അടുത്ത മരണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 'യെ റിഷ്ദ ഹെ പ്യാർ കാ' എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തിൽ ആകസ്മിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ജോർജ് ഫെർണാണ്ടസ് പറഞ്ഞു. നടന്റെ ഫ്‌ളാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

ഫെബ്രുവരിയിലാണ് സമീർ മലദിൽ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. 'കഹാനി ഘർ ഘർ കി', 'ക്യുങ്കി സാസ് ഭി കഭി ബാഹു തി' എന്നീ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നടന്മാരായ സിദ്ധാർഥ് മൽഹോത്ര, വരുൺ ധവാൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP