Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലർച്ചെ പറന്നിറങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവിനെ സ്വീകരിച്ച് ആനയിച്ചത് ബിന്ദു അമ്മണി; പൂനയിൽ നിന്നുള്ള അഞ്ചംഗ സംഘത്തിൽ സന്യാസിനിമാരും ഉണ്ടെന്ന് സൂചന; യുവതി പ്രവേശനത്തിന് അനുവാദം നൽകുന്ന സുപ്രീംകോടതി വിധി തന്റെ കൈയിലുണ്ടെന്നും തൃപ്തി ദേശായി; ഭരണഘടനാ ദിനത്തിൽ ആക്ടിവിസ്റ്റുകളുടെ ശ്രമം പിണറായി സർക്കാരിനെ വെട്ടിലാക്കൽ; കയറ്റാനാകില്ലെന്ന കത്ത് നൽകണമെന്ന നിലപാട് കീറാമുട്ടിയാകും; ആചാര ലംഘനം അനുവദിക്കാതെ ശബരിമലയിലെ സമാധാനം ഉറപ്പാക്കാൻ കരുതലോടെ പൊലീസ്

പുലർച്ചെ പറന്നിറങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവിനെ സ്വീകരിച്ച് ആനയിച്ചത് ബിന്ദു അമ്മണി; പൂനയിൽ നിന്നുള്ള അഞ്ചംഗ സംഘത്തിൽ സന്യാസിനിമാരും ഉണ്ടെന്ന് സൂചന; യുവതി പ്രവേശനത്തിന് അനുവാദം നൽകുന്ന സുപ്രീംകോടതി വിധി തന്റെ കൈയിലുണ്ടെന്നും തൃപ്തി ദേശായി; ഭരണഘടനാ ദിനത്തിൽ ആക്ടിവിസ്റ്റുകളുടെ ശ്രമം പിണറായി സർക്കാരിനെ വെട്ടിലാക്കൽ; കയറ്റാനാകില്ലെന്ന കത്ത് നൽകണമെന്ന നിലപാട് കീറാമുട്ടിയാകും; ആചാര ലംഘനം അനുവദിക്കാതെ ശബരിമലയിലെ സമാധാനം ഉറപ്പാക്കാൻ കരുതലോടെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാരാണ്. പുലർച്ചെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയിലേക്ക് യാത്രതിരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതാണ് പിണറായി സർക്കാരിനെ കുഴക്കുന്നത്. ഇങ്ങനെ എഴുതി നൽകാൻ സർക്കാരിന് കഴിയില്ല. തൃപ്തിയെ ശബരിമലയിലേക്ക് കൊണ്ടു പോയാൽ വീണ്ടും പ്രതിഷേധം ആളികത്തും. വിശ്വാസ സംരക്ഷണത്തിന് മുമ്പിലുണ്ടാകുമെന്ന് പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതി തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ സർക്കാർ സൂചന നൽകിയിരുന്നു.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാൽ ശബരിമല കർമസമിതി അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്. ഇപ്പോൾ ബിന്ദു അമ്മണിക്കൊപ്പം വീണ്ടും തൃപ്തി ദേശായി എത്തുകയാണ്. ഇതോടെ കേരളത്തിലെ ആക്ടിവിസ്റ്റുകളാണ് തൃപ്തിക്ക് പിന്നിലുള്ളതെന്നും വ്യക്തമായി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടന അതിന്റെ പ്രവർത്തനം നിശബ്ദമായി തുടരുകയാണെന്നും വ്.ക്തമായി. ഇത്തവണ കോടതി ഉത്തരവുമായി ആണ് താൻ എത്തിയിരിക്കുന്നതെന്നും പമ്പയിൽ പൊലീസ് തടയുകയാണെങ്കിൽ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. തനിക്ക് ദർശനം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ഇപ്പോൾ ആലുവ റൂറൽ എസ്‌പിയെ തൃപ്തി അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് അഞ്ചുപേര് കൂടിയുണ്ട്. ഇതിൽ സന്യാസിനികളും ഉണ്ടെന്നാണ് സൂചന. ബിന്ദു അമ്മണിയാണ് തൃപ്തി ദേശായിയെ സ്വീകരിച്ചത്.

പുലർച്ചെ നെടുമ്പാശേരി വിമാന താവളത്തിൽ എത്തിയ അവർ ആവശ്യവുമായി ആലുവ റൂറൽ എസ് പി ഓഫീസിനെ സമീപിച്ചു. അവിടെ നിന്നും ഇവർ പമ്പയിലേക്ക് പുറപ്പെട്ടു. പമ്പയിൽ തൃപ്തി യേ തടഞ്ഞാൽ അത് കോടതി അലക്ഷ്യമായി കണക്കാക്കും. അതിനാൽ തന്നെ സർക്കാരിന്റെയും പൊലീസിന്റെയും നിലപാട് നിർണായകമാണ്. അതേ സമയം കോടതി വിധിക്ക് പിന്നാലെ തന്നെ താൻ ശബരിമല പ്രവേശനം നടത്തുമെന്ന് അവർ വ്യക്തമാക്കിയിരുന്നൂ. താൻ കോടതി ഉത്തരവും ആയിട്ടാണ് എത്തിയിരിക്കുന്നത് എന്ന് തൃപ്തി പറഞ്ഞു. കേരള സർകാർ കാണിക്കുന്നത് ശരി അല്ലെന്നും 12 വയസുള്ള കുട്ടിയെ പമ്പയിൽ തടഞ്ഞത് ന്യായീകരിക്കാൻ ആവില്ലെന്നും അവർ പറഞ്ഞു. ഇതുവരെ ശബരിമല ദർശനത്തിനായി 319 യുവതികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. പൊലീസിന്റെ ഓൺലൈൻ ക്യൂ സംവിധാനം വഴി യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇവരും തൃപ്തി ദേശായിയെ പോലെ സന്നിധാനത്ത് എത്താൻ സാധ്യതയുണ്ട്. കൂടുതൽ യുവതികളെ ആരും അറിയിക്കാതെ ശബരിമലയിൽ എത്തിച്ചിട്ടുണ്ടോ എന്ന ചോദ്യവും സജീവമാണ്.

അതേസമയം ശബരിമലയിൽ യുവതി പ്രവേശനം കോടതി സ്റ്റേ ചയ്യത്തത്തിനെ തുടർന്ന് ദർശനത്തിന് എത്തിയ യുവതികളെ കഴിഞ്ഞ ദിവസവും പൊലീസ് തിരിച്ച് അയച്ചിരുന്നൂ. ദർശനത്തിന് എത്തിയ സ്ത്രീകളുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു കോടതി നടപടി. പമ്പയിൽ നിന്നും ആണ് ഇവരെ തിരികെ വിട്ടത്. നടതുറക്കുമ്പോൾ എന്ത് വന്നാലും ശബരിമല ദർശനം നടത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. തന്റെ കൈയിൽ 2018ലെ സുപ്രീം കോടതി വിധിയുടെ പകർപ്പ് ഉണ്ടെന്നും എന്ത് സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും തൃപ്തി ദേശായി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം. ശബരിമലയിൽ യുവതികൾക്ക് കയറാമെന്ന സുപ്രീം കോടതിയുടെ വിധി തന്റെ കൈയിൽ ഉണ്ട്. അതിനാൽ തനിക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന് തൃപ്തി ദേശായി പറയുന്നു.

പുനഃപരിശോധാ ഹർജികൾ പരിശോധിച്ച കോടതി പഴയ വിധിക്ക് സ്റ്റേ നൽകാത്തതിനാൽ ആ വിധി നിലനിൽക്കുന്നുണ്ട്. മല കയറാൻ വരുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മാതൃ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി പറഞ്ഞു. ഏതായാലും പമ്പയിൽ തൃപ്തിയെ തടയാനാണ് സർക്കാർ തീരുമാനം. ഇത് പൊലീസ് നടപ്പാക്കും. കഴിഞ്ഞ മണ്ഡലകാത്തിൽ ശബരിമല ദർശനത്തിന് എത്തിയ തൃപ്തിയെ പ്രതിഷേധക്കാർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. തുടർന്ന് തിരിച്ചുപോവുകയായിരുന്നു.നിലവിൽ പമ്പയിലെത്തുന്ന യുവതികളെ മല ചവിട്ടാൻ പൊലീസ് അനുവദിക്കുന്നില്ല. എത്തുന്ന യുവതികളെ പമ്പയിൽവെച്ച് തടഞ്ഞ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരികെ അയക്കുകയാണ് ചെയ്യുന്നത്.

2014 ൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാൻരാഗിണി ബ്രിഗേഡും ദേശീയ തലത്തിൽ ശ്രദ്ധേയയായത്. അന്ന് തന്നെ താൻ ശബരിമലയിലും എത്തുമെന്ന് ഇവർ അറിയിച്ചിരുന്നു. ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ 400 കൊല്ലം പഴക്കമുള്ള സ്ത്രീപ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തിൽ ഇല്ലാതാക്കിയത്. അതിന് മുംബൈ ഹൈക്കോടതിയുടെ വിധിയുടെ ബലവും ഉണ്ടായിരുന്നു. ഇന്ന് തുടങ്ങിയതല്ല തൃപ്തിയുടെ ക്ഷേത്രപ്രവേശന പോരാട്ടങ്ങൾ, പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷമായിരുന്നു അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നടത്തിയ പോരാട്ടം. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നൽകിയില്ലെങ്കിൽ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായി തൃപ്തി.

ഏപ്രിലിൽ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസിക്കിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. അടുത്ത പോരാട്ടം മുംബൈ ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയായിരുന്നു. 2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

ഇതിന് ശേഷമാണ് ശബരിമലയിലേക്ക് തൃപ്തിയുടെ ശ്രദ്ധ തിരിഞ്ഞത്. 2015 ലാണ് ശബരിമല സംബന്ധിച്ച് ഇവർ ആദ്യമായി ഒരു പ്രസ്താവന നടത്തിയത്. ജാതിമത ഭേദമില്ലാതെ സർവ്വരും മലചവിട്ടിയെത്തിയിട്ടും ആർത്തവത്തിന്റെ പേരിൽ ഒരു കൂട്ടം സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കില്ലെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അന്ന് തന്നെ ഇവർ വ്യക്തമാക്കുന്നത്. ഇത് വീണ്ടും ചർച്ചയാക്കാനാണ് ഇപ്പോഴും തൃപ്തിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP