Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർഫോഴ്സ് വണ്ണിൽ നിന്നും ട്രംപ് ഇറങ്ങി വന്നപ്പോൾ ചിരിച്ചുകൊണ്ട് നെഞ്ചുവിരിച്ച് ട്രേയ്ഡ് മാർക്കായ ആലിംഗനം; പ്രഥമ വനിത മെലാനിയക്കും കൈകൊടുത്തു സ്വാഗതമോതി; ഇവാങ്കയോടും ഭർത്താവിനോടും കുശലം പറഞ്ഞു; പിന്നാലെ അമേരിക്കൻ പ്രസിഡന്റിന് സ്വീകരണം ഒരുക്കിയ ഗുജറാത്തി കലാരൂപങ്ങളെ കുറിച്ചു വിവരിച്ചു നൽകി; സബർമതി ആശ്രമത്തിൽ എത്തിയ പോട്ടസിനും പത്നിക്കും ചർക്കയിൽ നൂൽനൂൽക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് മാതൃകാ ആതിഥേയൻ; ട്രംപിനും ഭാര്യയ്ക്കും ലഭിച്ച സ്വീകരണവും നമോ സ്റ്റൈൽ

എയർഫോഴ്സ് വണ്ണിൽ നിന്നും ട്രംപ് ഇറങ്ങി വന്നപ്പോൾ ചിരിച്ചുകൊണ്ട് നെഞ്ചുവിരിച്ച് ട്രേയ്ഡ് മാർക്കായ ആലിംഗനം; പ്രഥമ വനിത മെലാനിയക്കും കൈകൊടുത്തു സ്വാഗതമോതി; ഇവാങ്കയോടും ഭർത്താവിനോടും കുശലം പറഞ്ഞു; പിന്നാലെ അമേരിക്കൻ പ്രസിഡന്റിന് സ്വീകരണം ഒരുക്കിയ ഗുജറാത്തി കലാരൂപങ്ങളെ കുറിച്ചു വിവരിച്ചു നൽകി; സബർമതി ആശ്രമത്തിൽ എത്തിയ പോട്ടസിനും പത്നിക്കും ചർക്കയിൽ നൂൽനൂൽക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് മാതൃകാ ആതിഥേയൻ; ട്രംപിനും ഭാര്യയ്ക്കും ലഭിച്ച സ്വീകരണവും നമോ സ്റ്റൈൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യയിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ട്രംപ് ഉറ്റസുഹൃത്ത് എന്നാണ് മോദിയെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തുമ്പോൾ അവിടെയും താരമാകുന്നത് മോദിയാണ്. തന്റെ തനതു സ്‌റ്റൈലിലാണ് മോദി അമേരിക്കൻ പ്രസിഡന്റെയും കുടുംബത്തെയും സ്വീകരിച്ചത്. തന്റെ സ്വന്തം തട്ടകമായ ഗുജറാത്തിലാണ് ട്രംപ് ഇന്ത്യയിൽ കാലുകുത്തിയത് എന്നതു തന്നെയാണ് മോദിയുടെ നയതന്ത്രത്തിന്റെ ആദ്യ വിജയം. അതുകൊണ്ട് തന്നെ മാതൃകാ ആതിഥേയനായി നിലകൊള്ളുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.

ട്രംപ് ഇന്ത്യ സന്ദർശിക്കുന്നു എന്നത് അറിഞ്ഞതു മുതൽ മോദി നല്ല ആതിഥേയൻ ആകാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡന്റിന് വേണ്ടി നമസ്‌തേ ട്രംപ് പരിപാടി അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയിൽത്തിൽ ഒരുക്കി. ഇവിടേക്ക് ജനലക്ഷങ്ങളെ എത്തിക്കുമെന്ന വാഗ്ദാനം ചെയ്തു. ഇത് പ്രകാരമുള്ള തയ്യാറെടുപ്പുകളായിരുന്നു ഏതാനും ആഴ്‌ച്ചകളായി അഹമ്മദാബാദിൽ നടന്നത്. ഇന്ന് പ്രോട്ടോക്കോളുകൾ എല്ലാം മറികടന്ന് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് വിമാനത്താവളത്തിൽ ട്രംപിനെയും ഭാര്യയും സ്വീകരിച്ചത്.

അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയത്. ട്രംപിന്റെ ഔദ്യോഗിക വാഹനവും വിമാനത്താവളത്തിലേക്ക് എത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ മാറ്റിവച്ചാണ് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു.എസ് പ്രസിഡന്റുമാരെ സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ പ്രോട്ടോക്കോൾ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്.

രാവിലെ 11.40ാനാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർഫോഴ്സ് വണ്ണിൽ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വർണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചു. വിമാനത്തിൽ നിന്നും ആദ്യം ഇറങ്ങിയത് ഇവാങ്ക ട്രംപും ഭർത്താവ് ജെറാദ് കുഷ്നറുമായിരുന്നു. ഈ സമയം ട്രംപും ഭാര്യ മെലാനിയയും വിമാനത്തിന് ഉള്ളിലായിരുന്നു. മോദി വിമാനത്തിന് മുന്നിലേക്കെത്തി ആദ്യം ഇവാങ്കയും ഭർത്താവുമായും കുശലം പറഞ്ഞു. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറുമായി സംസാരിച്ചു. പിന്നാലെ ട്രംപും മെലാനിയുയും വിമാനത്തിൽ നിന്നും ഇറങ്ങി. വെളുത്ത നീളൻ കുപ്പായം ധരിച്ച് ഇവാങ്കയും കറുത്ത കോട്ടും ധരിച്ച് ട്രംപ് വിമാനത്തിന്റെ പടികൾ ഇറങ്ങി വന്നു. ഇതോടെ തന്റെ ട്രെയ്ഡ്മാർക്കായ ആലിംഗനം നൽകി ട്രംപിനെ സ്വീകരിച്ചു. അടുത്തു നിന്ന ഇവാങ്കയ്ക്ക് കൈകൊടുത്ത് സ്വീകരണം ഒരുക്കി.

തുടർന്ന് ഗുജറാത്തി കലാരൂപം ഒരുക്കിയിരുന്നത് ട്രംപിന് മോദി കാണിച്ചു കൊടുത്തു. കൊട്ടും കുരവയുമായുള്ള സ്വീകരണമാണ് ഒരുക്കിയത്. ഇതെല്ലാം തന്റെ സുഹൃത്തിന് മോദി വിശദീകരിച്ചു നൽകി. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയി സബർമതി ആശ്രമം സന്ദർശനത്തിനായി ട്രംപ് നീങ്ങി. റോഡ് ഷോ ആയാണ് ഇരുവരും സബർമതി ആശ്രമത്തിലേക്ക് നീങ്ങിയത്. സബർമതി ആശ്രമത്തിലെത്തിയ ട്രംപിനോട് ചെരുപ്പ് ഊരാൻ നിർദ്ദേശിച്ചതും മോദിയാണ്. ഇതോടെ അദ്ദേഹം ചെരുപ്പ് ഊരി കാലിൽ ഗ്ലൗസ് ധരിച്ചാണ് ആശ്രമത്തിലേക്ക് പ്രവേശിച്ചത്. ആശ്രമത്തിന് വെളിയിൽ ഒരുക്കിയിരുന്ന തടിക്കസേരയിൽ അൽപനേരം ഇരുന്ന് സമയം ചിലവഴിക്കാനും അദ്ദേഹം മറന്നില്ല. ശേഷം ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പഹാരം ചാര്ത്തിയ ശേഷം മോദിയും ട്രംപും ഗാന്ധിയെ വണങ്ങി. പിന്നീട് ആശ്രമത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചർക്കയാണ് അദ്ദേഹത്തിന് കൗതുകമായിരുന്നത്.

ആശ്രമത്തിൽ ചുരുങ്ങിയ സമയം മാത്രമാണ് ഇരുവരും ചിലവഴിച്ചതെങ്കിലും ഗാന്ധിജി താമസിച്ചിരുന്ന ഇടവും ചർക്കയുമെല്ലാം ട്രംപിന് മോദി കാണിച്ചു കൊടുത്തു. ചർക്കയിൽ നൂൽ നൂറ്റു. എങ്ങനെയാണ് നൂൽ നൂൽക്കുകയ എന്നും പ്രധാനമന്ത്രി ട്രംപിന് കാണിച്ചു കൊടുത്തു. നൂൽ നൂൽക്കാൻ ട്രംപ് പരിശ്രമിക്കുകകയും ചെയ്തു. ചർക്ക എങ്ങനെ ഉപയോഗിക്കണം എന്ന് മോദി വിശദീകരിച്ചപ്പോൾ ട്രംപിന്റെ ഭാര്യ മിലാനയ്ക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന ആഗ്രഹവുമായി ചർക്കയുടെ പിടിയിൽ പിടിച്ച് കറക്കിയാണ് മെലാനിയ ആദ്യം ചർക്ക കറക്കുന്നത് പരിശീലിച്ചത്.

ആശ്രമത്തിൽൽ വിമാനത്താവളത്തിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്. വിമാനത്താവളത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണ് സ്റ്റേഡിയം. വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെയും മോദിയുടെയും ഫ്‌ളക്‌സുകളും തോരണങ്ങളും നിറച്ച് വർണാഭമായാണ് അഹമ്മദാബാദ് ഒരുങ്ങിയിരിക്കുന്നത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറുകയാണ്. ഇവിടേക്ക് രാവിലെ മുതൽ ജനം ഒഴുകിയെത്തിയിരുന്നു. വൻ ജനാവലിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇരു നേതാക്കളും വൻ ജനാവലിയെ തന്നെ അഭിസംബോധന ചെയ്യും

ചൈന, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങൾ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദർശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ. 'നമസ്‌തേ ട്രംപ്' പരിപാടിക്ക് ശേഷം ആഗ്രയിലെത്തി താജ് മഹൽ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് തിരിക്കും. അഹമ്മദാബാദ് നഗരം നിറയെ നഗരം മുഴുവൻ മോദിയുടെയും ട്രംപിന്റെയും ഫ്‌ളക്‌സുകളാണ്. അതേസമയം, അഹമ്മദാബാദിലെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി അനൗദ്യോഗിക കണക്ക് പ്രകാരം 85 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്.

 

വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP