Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരന്തങ്ങളുടെ ദുസ്വപ്നങ്ങൾ... തകർന്ന ബന്ധങ്ങൾ... അവഗണനയും പീഡനവും കൂടിക്കലർന്ന ജീവിതം... ട്രംപിനെ ട്രംപാക്കിയത് ഇതൊക്കെ; സഹോദരന്റെ മകൾ തുറന്നു പറയാൻ ഒരുങ്ങിയതോടെ തടയാൻ ആവശ്യപ്പെട്ട് കോടതിയിൽക്കൂടി ട്രംപും കുടുംബവും

ദുരന്തങ്ങളുടെ ദുസ്വപ്നങ്ങൾ... തകർന്ന ബന്ധങ്ങൾ... അവഗണനയും പീഡനവും കൂടിക്കലർന്ന ജീവിതം... ട്രംപിനെ ട്രംപാക്കിയത് ഇതൊക്കെ; സഹോദരന്റെ മകൾ തുറന്നു പറയാൻ ഒരുങ്ങിയതോടെ തടയാൻ ആവശ്യപ്പെട്ട് കോടതിയിൽക്കൂടി ട്രംപും കുടുംബവും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വിവാദങ്ങളുടെ കളിത്തോഴനാണ് ഡൊണാൾഡ് ട്രംപ്. ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മുൻ സുരക്ഷോപദേഷ്ടാവിന്റെ പുസ്തകം പുറത്തിറങ്ങിയതും ട്രംപ് അതിനെതിരെ കോടതിയിൽ പോയതും. ഇതാ ഇപ്പോൾ പാര വരുന്നത് സ്വന്തം കുടുംബത്തിൽ നിന്നു തന്നെ. തന്റെ ഭൂതകാലത്തെക്കുറിച്ച് ഒന്നും മറയ്ക്കാതെ എഴുതിയ സഹോദപുത്രിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപും കുടുംബവും കോടതിയിൽ എത്തിയിരിക്കുകയാണ്. ട്രംപിന്റെ മൂത്ത സഹോദരൻ, പരേതനായ ഫ്രെഡ് ജൂനിയറിന്റെ മകൾ മേരി ട്രംപിനും പുസ്തക പ്രസാധകരായ സൈമൺ & ഷുസ്റ്ററിനും എതിരെയാണ് ക്വീൻസ് കൗണ്ടിയിലെ സറോഗേറ്റ് കോടതിയിൽ ട്രംപ് പരാതി സമർപ്പിച്ചത്.

ഈ മാസം ആദ്യമാണ് 55 കാരിയായ മേരി ട്രംപിന്റെ ടൂ മച്ച് ആൻഡ് നെവർ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദി വേൾഡ്സ് മോസ്റ്റ് ഡേഞ്ചറസ് മാൻ എന്ന പുസ്തകത്തെ കുറിച്ചുള്ള വാർത്തകൾ ആദ്യമായി മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ജൂലായിൽ പുസ്തകം പ്രസാധനം ചെയ്യും എന്നായിരുന്നു റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. ദുരന്തങ്ങളുടെ ദുസ്വപ്നങ്ങളും, തകർന്ന ബന്ധങ്ങളും അവഗണനയും പീഡനവും എല്ലാം കൂടി ട്രംപിനെ ഇന്നത്തെ ഡൊണാൾഡ് ട്രംപ് ആക്കിയതെങ്ങനെ എന്ന് വിശദമായി പുസ്തകത്തിൽ ഉണ്ടാകും എന്നായിരുന്നു അന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.

ഈ പുസ്തകം ഒരിക്കലും വെളിച്ചം കാണരുത് എന്നാഗ്രഹിക്കുന്ന ട്രംപും കുടുംബവും ഇത് പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പിതാവ് ഫ്രെഡ് ട്രംപ് സീനിയറിന്റെ സ്വത്തുക്കൾ ഭാഗം വെച്ച, 2001 ലെ കരാറിന്റെ ഭാഗമായ നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് മേരി ലംഘിക്കുന്നു എന്ന് കാണിച്ചാണ് ട്രംപ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ പൊതുതാത്പര്യം ഏറെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാലാണ് ട്രംപും കുടുംബവും ഈ പുസ്തകം നിരോധിക്കുവാൻ ആവശ്യപ്പെടുന്നത് എന്നാണ് മേരിയുടെ അഭിഭാഷകൻ പറയുന്നത്.

എന്നാൽ സാമ്പത്തിക നേട്ടത്തിനായി കുടുംബകാര്യങ്ങൾ പരസ്യപ്പെടുത്തുന്നതും കച്ചവടവത്ക്കരിക്കുന്നതും അനുവദിക്കാൻ ആകില്ലെന്ന നിലപാടിലാണ് റോബർട്ട് ട്രംപ്. ഇത് മരണമടഞ്ഞ മൂത്ത സഹോദരൻ ഫ്രെഡ് ജൂനിയറിനോടുള്ള അവഹേളനം കൂടിയാണെന്നും അദ്ദേഹം പറയുന്നു. പ്രസിഡണ്ടിന്റെ മറ്റൊരു സഹോദരനാണ് റോബർട്ട് ട്രംപ്. മേരിയും അവരുടെ സഹോദരൻ ഫ്രെഡ് മൂന്നാമനും ട്രംപിനും , റോബർട്ടിനും അവരുടെ സഹോദരി മേരിയാനിനും എതിരെ മെഡിക്കൽ ആനുകൂല്യങ്ങളും കവറേജും നിർത്തലാക്കിയതിന് 2000-ൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. പതിറ്റാണ്ടുകളോളം മെഡിക്കൽ ആനുകൂല്യങ്ങൾ നല്കിയതിനു ശേഷം, ട്രംപ് കുടുംബം കാരണമില്ലാതെ അത് നിർത്തലാക്കി എന്നായിരുന്നു അതിൽ ആരോപിച്ചിരുന്നത്. 1999-ൽ മരണമടഞ്ഞ ഫ്രെഡ് ട്രംപിന്റെ വില്പത്രത്തിനെതിരെ കേസുമായി പോയതാണ് ഇത്തരം പ്രതികാര നടപടികൾക്ക് കാരണം എന്നും അവർ ആരോപിച്ചിരുന്നു.

അവസാന കാലത്ത് ഫ്രെഡ് സീനിയർ ചില മാനസിക അസ്വസ്ഥതകൾ കാണീച്ചിരുന്നു എന്നും ഡൊണാൾഡ് ട്രംപും സഹോദരങ്ങളും അത് മുതലെടുത്ത് തന്റെയും സഹോദരന്റെയും പേരുകൾ വില്പത്രത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു എന്നും മേരി ട്രംപ് ആരോപിക്കുന്നു. പുതിയ വില്പത്രത്തിൽ സ്വത്തുക്കൾ, ജീവിച്ചിരിക്കുന്ന സഹോദരങ്ങളുടെ പേരിൽ വീതിക്കുകയായിരുന്നു. പിതാവ് മരിച്ചതിനാൽ മേരിക്കും സഹോദരനും ലഭിച്ചത് വെറും 2 ലക്ഷം ഡോളർ വീതവും. ഏതായാലും പിന്നീട് ഈ കേസ് പിന്നീട് ഒത്തുതീർപ്പായി. തങ്ങളുടെ മുത്തച്ഛന്റെ മാനസിക പ്രശ്നങ്ങളും മറവി രോഗവും എല്ലാം എടുത്തുകാട്ടിയായിരുന്നു മേരിയും സഹോദരനും കോടതിയെ സമീപിച്ചത്. വില്പത്രത്തിൽ ഒപ്പ് വച്ചത് മുത്തച്ഛനായിരുന്നോ എന്നു കൂടി അവർ സംശയം പ്രകടിപ്പിച്ചിരുന്നു.

ഫ്രെഡ് ട്രംപ് ഒരു വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകനായ ഫ്രെഡ് ജൂനിയർ പക്ഷെ മദ്യത്തിന് അടിമയായി നാല്പത്തി രണ്ടാം വയസ്സിൽ 1982-ൽ മരണമടഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP