ട്രംപിന് ഉളുപ്പില്ലെങ്കിലും ഭാര്യ മെലാനിയക്ക് അഭിമാനം ബാക്കിയുണ്ട്; വൈറ്റ് ഹൗസ് വിട്ട് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ യുഎസ് പ്രഥമ വനിത; അവസാനത്തെ ക്രിസ്മസ് ട്രീ സ്വീകരണചടങ്ങ് മെലാനിയയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ; ട്രംപിൽ നിന്ന് വിവാഹമോചനം നേടുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ബ്യൂറോ
വാഷിങ്ടൺ: വൈറ്റ്ഹൗസിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടി കടിച്ചുതൂങ്ങിക്കിടക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്, ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇല്ലാക്കഥകൾ പറഞ്ഞ് വീരസ്യം പറയുന്ന ട്രംപിനെപ്പോലെയല്ല ഭാര്യ മെലാനിയ. പ്രഥമ വനിത എന്ന സ്ഥാനത്തോട് അവർക്ക് വിരക്തി തോന്നിത്തുടങ്ങിയതായും വീട്ടിലേക്കു മടങ്ങി പോകാൻ അവർ ആഗ്രഹിക്കുന്നതായും യുഎസ് മാധ്യമങ്ങൾ. ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കില്ലെന്നു വാക്സീൻ ഉച്ചകോടിയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിൽ ഒരുനിമിഷം പോലും തുടരാൻ മെലനിയ ആഗ്രഹിക്കുന്നില്ലെന്ന വാർത്തകൾ പുറത്തു വരുന്നതും.
പരസ്യമായി ട്രംപിന്റെ നിലപാടിനെ തള്ളിപ്പറയാൻ മുതിർന്നില്ലെങ്കിലും വൈറ്റ് ഹൗസിൽ നിന്ന് മാനസികമായി പടിയിറങ്ങാൻ അവർ തയാറായതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഫിസ് ക്രമീകരണം, യാത്രാബത്ത തുടങ്ങിയ ഇനത്തിൽ മുൻപ്രസിഡന്റിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പ്രഥമ വനിതയെന്ന നിലയിൽ കാര്യമായ ആനുകൂല്യങ്ങൾ അനുവദിക്കാറില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരോട് ആരാഞ്ഞതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വൈറ്റ് ഹൗസിലെ ജീവിതം അവസാനിപ്പിച്ചു പടിയിറങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി അവസാനത്തെ ക്രിസ്മസ് ട്രീ സ്വീകരണചടങ്ങ് മെലനിയയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ നടന്നിരുന്നു. പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയ്ക്ക് മെലനിയയാണ് ട്രീ സ്വീകരിച്ചത്.18.5 അടി നീളമുള്ള ക്രിസ്മസ് ട്രീ വെസ്റ്റ് വിർജീനിയയിൽ നിന്നാണ് എത്തിച്ചത്.
ട്രംപും മെലാനിയയും പിരിയുന്നു
വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ ട്രംപിൽനിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്ന് നേരത്തെ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2005ലാണ് മുൻ സ്ലൊവേനിയൻ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്ത്.2006ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു. 2001 മുതൽ മെലനിയ യുഎസ് പൗരയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഈ പ്രഥമ ദമ്പതികളുടെ അസ്വാരസ്യങ്ങളെ കുറിച്ച് യുഎസിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാതിരുന്നതുതന്നെ സംശയങ്ങൾ വർധിപ്പിച്ചിരുന്നു.
2016 ൽ ട്രംപ് ജയിച്ച ദിവസം മെലാനിയ കരയുകയായിരുന്നുവെന്ന കുപ്രസിദ്ധ വാർത്തയോട് ചേർത്ത് പിടിച്ചാണ് ഈ വാർത്തയും ഡെയിലിമെയിൽ പ്രസിദ്ധീകരിച്ചത്. ട്രംപ് ജയിക്കുമെന്നും പ്രസിഡന്റാകുമെന്നും മെലാനിയ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് പ്രചാരണം.ന്യൂയോർക്കിൽ നിന്ന് വാഷിങ്ടണിലേക്ക് വരാൻ തന്നെ മെലാനിയ അഞ്ച് മാസം കാത്തു. മകൻ ബാരണിന്റെ് സ്കൂൾ പൂർത്തിയാകാൻ വേണ്ടി എന്നാണ് പുറത്തുവന്നിരുന്ന വിവരം. ട്രംപിന്റെ സ്വത്തുക്കളുടെ തുല്യാവകാശം മകൻ ബാരണും ലഭ്യമാക്കാൻ വേണ്ടി മെലാനിയ പരിശ്രമിക്കുന്നുവെന്നും അവരുടെ മുൻ സഹായിയായ സ്റ്റെഫാനി വോൾക്കോഫ് പറയുന്നു.ട്രംപും മെലാനിയയും വൈറ്റ് ഹൗസിൽ കഴിയുന്നത് പ്രത്യേകം കിടപ്പുമുറികളിലാണെന്നും വോൾക്കോഫ് ആരോപിക്കുന്നു. ഒമഫോസ മാനിഗോൾട്ട്ന്യൂമാൻ എന്ന മുൻ സഹായിയും പറയുന്നത് ഇത് തന്നെ. ദമ്പതികളുടെ 15 വർഷത്തെ ബിസിനസ് കരാർ പോലെയുള്ള ദാമ്പത്യം അവസാനിക്കാറായി എന്നാണ് അവർ തുറന്നടിക്കുന്നത്.
ട്രംപ് പ്രസിഡന്റ് ആയിരിക്കെ ഡിവോഴ്സ് ചെയ്താൻ ആകെ നാണക്കേടായിരിക്കുമെന്ന് മാത്രമല്ല, അദ്ദേഹം ഏതെങ്കിലും തരത്തിൽ മെലാനിയയെ ഉപദ്രവിക്കാനും ശ്രമിച്ചേക്കാം. തണുത്തുറഞ്ഞ ദാമ്പത്യമെന്ന് എതിരാളികൾ പറയുമ്പോഴും തനിക്ക് 74 കാരനായ ഭർത്താവുമായി വളരെ നല്ല ബന്ധമെന്നാണ് 50കാരിയായ മെലാനിയ പറയാറുള്ളത്. തങ്ങൾ ഒരിക്കലും തർക്കിക്കാറില്ലെന്ന് ട്രംപും പറയുന്നു.തന്റെ രണ്ടാം ഭാര്യയായിരുന്ന മാർള മേപ്പിൾസുമായി ട്രംപിന് ഉള്ള കരാർ പ്രകാരം തന്നെ വിമർശിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുകയോ അഭിമുഖം നൽകുകയോ അരുത്. മെലാനിയയും അതു പോലെ നിശ്ശബ്ദയായിരിക്കാനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നാണ് ചിലർ പറയുന്നത്.
2018 ജനുവരിയിൽ പുറത്തിറങ്ങിയ വിവാദ പുസ്തകം 'ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്'' ട്രംപിന്റെ ജീവത്തിന്റെ ചില ഇരുണ്ടയിടങ്ങളിലേക്ക് കണ്ണോടിച്ചിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മൈക്കൽ വോൾഫ് എഴുതിയ പുസ്തകത്തിൽ ട്രംപിനെതിരേ ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളാണുള്ളത്.ട്രംപ് പ്രശസ്തി ആഗ്രഹിച്ചു മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പുസ്തകം വെളിപ്പെടുത്തിയിരുന്നു. യു.എസ്. പ്രസിഡന്റിന്റെ ഉത്തരവാദിത്വം ചുമലിലേറ്റാനുള്ള ഭരണപരമായ ശേഷി ട്രംപിനുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിൽ ഉള്ളവർ പോലും വിശ്വസിച്ചിരുന്നില്ലെന്ന പരാമർശവുമുണ്ടായിരുന്നു. ട്രംപിന്റെ വിജയം പ്രചാരണസംഘത്തെ ഞെട്ടിച്ചെന്നും ട്രംപിന്റെ ഭാര്യ മെലാനിയ ആ രാത്രി മുഴുവൻ കരയുകയായിരുന്നുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.
ട്രംപ് പുറത്താക്കിയ മുൻ യു.എസ്. ചീഫ് സ്ട്രാറ്രജിസ്റ്റ് സ്റ്റീവ് ബാനന്റെ വെളിപ്പെടുത്തലുകളാണ് ഇതിൽ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന് സ്ഥിരീകരിക്കുന്ന ബാനന്റെ പരാമർശങ്ങൾ ട്രംപിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ മുഴുവൻ നുണക്കഥകളാണെന്ന് പറഞ്ഞ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു.
Stories you may Like
- ട്രംപിന് ഒരു ആഘാതം കൂടി; മരുമകൾ ട്രംപിന്റെ അന്തകയാവുമോ?
- ട്രംപ് പടിയിറങ്ങുമ്പോൾ അമേരിക്ക നാണക്കേടിന്റെ പടുകുഴിയിൽ
- ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ ഭാര്യ മെലാനിയയും കൈവിടുമോ?
- യുഎസിൽ 'ട്രംപ് മിറാക്കിൾ' ആവർത്തിക്കുമോ!
- വൈറ്റ് ഹൗസിൽ നിന്നുള്ള മടക്കയാത്രയിൽ ഫോട്ടോഷൂട്ടിന് വിസമ്മതിച്ച് മെലാനിയ; വീഡിയോ വൈറൽ
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍