Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

മഹാദുരന്തത്തിനു ഇടയിലും വൃത്തികെട്ട രാഷ്ട്രീയം കളിച്ച് ട്രംപ്; ചൈനയുടെ പേരു പറഞ്ഞ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സകല സാമ്പത്തിക സഹായങ്ങളും നിർത്തി; പ്രതികാരം സംഘടനയുടെ പ്രസിഡണ്ട് ട്രംപിനെ വിമർശിച്ചതിന്; എത്യോപ്യക്കാരനായ ലോകാരോഗ്യ സംഘടന പ്രസിഡണ്ടിനോടുള്ള വിദ്വേഷം വംശീയമെന്ന് ആരോപണം; ഒറ്റക്കെട്ടായി മഹാമാരിയെ ലോകം നേരിടുമ്പോൾ ട്രംപിന് തലതിരിഞ്ഞത് ഇങ്ങനെ

മഹാദുരന്തത്തിനു ഇടയിലും വൃത്തികെട്ട രാഷ്ട്രീയം കളിച്ച് ട്രംപ്; ചൈനയുടെ പേരു പറഞ്ഞ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സകല സാമ്പത്തിക സഹായങ്ങളും നിർത്തി; പ്രതികാരം സംഘടനയുടെ പ്രസിഡണ്ട് ട്രംപിനെ വിമർശിച്ചതിന്; എത്യോപ്യക്കാരനായ ലോകാരോഗ്യ സംഘടന പ്രസിഡണ്ടിനോടുള്ള വിദ്വേഷം വംശീയമെന്ന് ആരോപണം; ഒറ്റക്കെട്ടായി മഹാമാരിയെ ലോകം നേരിടുമ്പോൾ ട്രംപിന് തലതിരിഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അർദ്ധരാത്രിക്ക് കുടപിടുക്കുന്ന ട്രംപ് ഇങ്ങനെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. ലോകാരോഗ്യ സംഘടനയുടെ തലവനുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചപ്പോഴേ ലോകം കാത്തിരുന്നതാണ് ഇങ്ങനെയൊരു നടപടി. വാക്യുദ്ധത്തിലെ തോൽവിക്ക് ട്രംപ് തിരിച്ചടിക്കുന്നത് ലോകാരോഗ്യ സംഘടനയ്ക്കുള്ള അമേരിക്കൻ ധനസഹായം മുഴുവൻ നിർത്തലാക്കിക്കൊണ്ട്. ചൈനയിലേക്ക് അമേരിക്ക നടപ്പാക്കിയ യാത്രാനിരോധനത്തെ എതിർത്തുകൊണ്ട് കൊറോണാ വൈറസ് മഹാമാരി പടർന്ന് പിടിക്കാൻ ഇടയാക്കിയെന്നതാണ് ഇതിന് കാരണമായി ട്രംപ് പറയുന്നത്. ധനസഹായം നിർത്തലാക്കുന്നതിനോടൊപ്പം വൈറസ് ബാധയെകൈകാര്യം ചെയ്തതിൽ ലോകാരോഗ്യ സംഘടനക്ക് വന്ന പിഴവുകൾ വിലയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചൈനയെ കൈയഴിച്ച് സഹായിക്കുകയാണ് ലോകാരോഗ്യ സംഘടന എന്നും സംഘടനയുടെ അദ്ധ്യക്ഷന് ചൈനയോട് അതീവ താത്പര്യമുണ്ടെന്നും കഴിഞ്ഞ ആഴ്‌ച്ച ട്രംപ് വിമർശിച്ചിരുന്നു. ആ ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് അമേരിക്കയും ചൈനയും സംഘടനയ്ക്ക് നൽകുന്ന സംഭാവനകളെ കുറിച്ചും പരാമർശിച്ചു. അമേരിക്ക ഏകദേശം 400 മുതൽ 500 മില്ല്യണ ഡോളർ വരെ എല്ലാ വർഷവും ലോകാരോഗ്യ സംഘടനയ്ക്ക് നൽകുമ്പോൾ ചൈന ഇതിന്റെ പത്തിലൊന്ന് മാത്രമേ നൽകുന്നുള്ളു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

വുഹാനിൽ കൊറോണബാധയുണ്ടായ ആദ്യകാലഘട്ടം മുതൽ തന്നെ ചൈനയുടെ വാക്കുകൾക്ക് അമിത പ്രാധാന്യംനൽകുകയായിരുന്നു ലോകാരോഗ്യ സംഘടനയും. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ കൊലയാളി വൈറസ് പകരില്ലെന്ന ചൈനയുടെ വാദം അതേപടി ഏറ്റെടുത്ത സംഘടന അതിന്റെ പേരിൽ ചനയിലേക്കുള്ള യാത്രകൾ വിലക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഉപദേശം സ്വീകരിച്ച രാഷ്ട്രങ്ങൾ ഇന്ന് കൊടും ദുരന്തത്തിലാണെന്ന് ഡൊണാൾഡ് ട്രംപ് ഓർമ്മിപ്പിച്ചു.

കഴിഞ്ഞയാഴ്‌ച്ച തന്നെ, ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കിയേക്കുമെന്ന് ട്രംപ് സൂചനകൾ നൽകിയിരുന്നു. ഈ മഹാമാരിയെ തടയുവാൻ എല്ലാവരുമായി കൈകോർത്ത് പ്രവർത്തിക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ച ട്രംപ് അന്നും ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംശയങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ യാത്രാവിലക്കിനെ എതിർക്കാൻ ലോകരോഗ്യ സംഘടനയ്ക്ക് അതിന്റെതായ കാരണങ്ങൾ ഉണ്ടെന്നാണ് സംഘടനയുടെ ഒരു വക്താവ് പറഞ്ഞത്. ഇത്തരത്തിൽ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചാൽ അത് ഒരുപക്ഷെ രാജ്യങ്ങൾ രോഗബാധയുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കാൻ ഇടയാക്കും. മാത്രമല്ല, അത് ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒരുപക്ഷെ, രോഗപ്പകർച്ച തടയുവാനുള്ള ശരിയായ മാർഗ്ഗമാണെന്ന് തോന്നാമെങ്കിൽ കൂടി സാധാരണഗതിയിൽ ലോകാരോഗ്യ സംഘടന ഇതിനെ സ്വാഗതം ചെയ്യാറില്ല എന്ന് വക്താവ് പറഞ്ഞു.

ഇതിനിടയിൽ പല റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളും, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്നോം ഘെബ്രെയേസൂസിനെ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ട്രംപ് അത്തരമൊരു ആവശ്യം ഉയർത്തിപ്പിടിച്ചില്ല. എത്യോപ്യക്കാരനായ ടെഡ്രോസ്, ബ്രിട്ടനിലെ പഠനശേഷം സ്വദേശത്ത് തിരിച്ചെത്തി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്ന അദ്ദേഹം എത്യോപ്യയിൽ ആരോഗ്യമന്ത്രിയും വിദേശകാര്യം മന്ത്രിയുമൊക്കെയായി സേവനമനുഷ്ടിച്ചതിന് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് എത്തുന്നത്. ഇദ്ദേഹത്തിനെ ഈ സ്ഥാനത്തെത്തിക്കാൻ ചൈന നടത്തിയ ചരട് വലികൾ അന്ന് ആരോപണ വിധേയമായിരുന്നു. മാത്രമല്ല, ഇദ്ദേഹം ഈ സ്ഥാനത്ത് എത്തിയതിന് ശേഷം ലോകാരോഗ്യ സംഘടനക്കുള്ള ചൈനീസ് സഹായം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ടെഡ്രോസിനെതിരെ പ്രവർത്തിക്കാൻ ട്രംപിനെ പ്രേരിപിക്കുന്നത് വംശീയ വിദ്വേഷമാണെന്ന ആരോപണത്തിന് പക്ഷെ ട്രംപ് മറുപടി പറഞ്ഞില്ല. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് അമേരിക്ക ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP